ദുബായ്: പൂർവ്വ കാല പണ്ഡിതരുടെ ശിഷ്യനും ഇസ്ലാമിക വിജ്ഞാന നീയങ്ങളിൽ അഗാധമായ അറിവും ആധുനിക ജ്ഞാനധാരകളെ കുറിച്ച് കൃത്യമായ ബോധ്യവും ഇസ്ലാമിക ചരിത്രത്തിലും കർമ്മ ശാസത്രത്തിലും ആഴത്തിലുള്ള വിവരവുമുണ്ടായിരുന്ന പഴയ കാല പണ്ഡിതനായാണ് മേൽപ്പറമ്പ് അബ്ദുൽ ഖാദർ മുസ്ലിയാരുടെ നിര്യാണ മൂലം പണ്ഡിത ലോകത്തിനും വിശിഷ്യാ കാസർകോടിനും നഷ്ടമായതെന്ന് ദുബായിൽ നിന്ന് അയച്ച സന്ദേശത്തിൽ ആലൂർ ടി.എ. മഹമൂദ് ഹാജി പറഞ്ഞു.