- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ അച്ഛനായി, എന്റെ ഭാര്യ അമ്മയായി...മകൻ ആണ്....; എന്റെ സന്തോഷം എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കാനാവില്ല....; പുത്രൻ പിറന്ന സന്തോഷം പങ്കുവച്ച് അൽഫോൻസ് പുത്രൻ
പ്രേമം, നേരം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ അൽഫോൻസ് പുത്രൻ അച്ഛനായി. ബുധനാഴ്ച ഉച്ചയ്ക്കാണ് അൽഫോൻസിന്റെ ഭാര്യ അലീന അൽഫോൻസ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പിതാവായ വിവരം ഫേസ്‌ബുക്കിലൂടെയാണ് അൽഫോൻസ് പുത്രൻ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. ഞാൻ അച്ഛനായി, എന്റെ ഭാര്യ അമ്മയായി... മകൻ ആണ്.... എന്റെ സന്തോഷം എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കാനാവില്ല...... നിങ്ങൾക്ക് അത് തിരിച്ചറിയാൻ സാധിക്കും എന്ന് കരുതുന്നു.... അതിയായ ആഹ്‌ളാദത്തോടെ പ്രേമം സംവിധായകൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. അൽഫോൻസ് ഫേസ്‌ബുക്കിൽ സന്തോഷം പങ്കുവച്ച് നിമിഷങ്ങൾക്കതം നിരവധി ആരാധകരും സിനിമാ മേഖലയിലെ സുഹൃത്തുക്കളും ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രേമത്തിന്റെ വൻ വിജയത്തിന് പിന്നാലെ 2015 ആഗസ്റ്റിലാണ് അലീനയും അൽഫോൻസും വിവാഹിതരായത്
പ്രേമം, നേരം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ അൽഫോൻസ് പുത്രൻ അച്ഛനായി. ബുധനാഴ്ച ഉച്ചയ്ക്കാണ് അൽഫോൻസിന്റെ ഭാര്യ അലീന അൽഫോൻസ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പിതാവായ വിവരം ഫേസ്‌ബുക്കിലൂടെയാണ് അൽഫോൻസ് പുത്രൻ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.
ഞാൻ അച്ഛനായി, എന്റെ ഭാര്യ അമ്മയായി... മകൻ ആണ്.... എന്റെ സന്തോഷം എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കാനാവില്ല...... നിങ്ങൾക്ക് അത് തിരിച്ചറിയാൻ സാധിക്കും എന്ന് കരുതുന്നു.... അതിയായ ആഹ്‌ളാദത്തോടെ പ്രേമം സംവിധായകൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
അൽഫോൻസ് ഫേസ്‌ബുക്കിൽ സന്തോഷം പങ്കുവച്ച് നിമിഷങ്ങൾക്കതം നിരവധി ആരാധകരും സിനിമാ മേഖലയിലെ സുഹൃത്തുക്കളും ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രേമത്തിന്റെ വൻ വിജയത്തിന് പിന്നാലെ 2015 ആഗസ്റ്റിലാണ് അലീനയും അൽഫോൻസും വിവാഹിതരായത്
Next Story