- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് അൽഫോൻസ് കണ്ണന്താനം; രാജ്യത്തെ കോടിക്കണക്കിനു വരുന്ന ദരിദ്രർക്കു വേണ്ടിയാണു ബിജെപി ഭരിക്കുന്നത്; ഈ മാറ്റം കേരളത്തിലും ഉണ്ടാകാൻ എല്ലാവരും സഹകരിക്കണമെന്നും കേന്ദ്രമന്ത്രി; കണ്ണന്താനം കേരളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് കുമ്മനം
മൂവാറ്റുപുഴ: നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ക്രിസ്ത്യാനിയായ താൻ എന്തിന് ബിജെപിയിൽ ചേർന്നുവെന്ന് ചോദിക്കുന്നവർക്ക് താൻ നൽകുന്ന മറുപടി ഇതാണെന്ന് കണ്ണന്താനം പറഞ്ഞു. രാജ്യത്തെ ദരിദ്രർക്ക് വേണ്ടിയാണ് ബിജെപി കേന്ദ്രം ഭരിക്കുന്നത്. ഈ മാറ്റം കേരളത്തിലും ഉണ്ടാകാൻ എല്ലാവരും സഹകരിക്കണമെന്നും കണ്ണന്താനം പറഞ്ഞു. ബിജെപി എറണാകുളം ജില്ലാ കമ്മറ്റി മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കണ്ണന്താനം. പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കണ്ണന്താനം പറഞ്ഞു. എല്ലാ പാവപ്പെട്ടവർക്കും വീട്, പാചകവാതകം, ബാങ്ക് അക്കൗണ്ട്. ശുചിമുറി എന്നിവ നൽകുകയായണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. രാജ്യത്തെ എല്ലാ
മൂവാറ്റുപുഴ: നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ക്രിസ്ത്യാനിയായ താൻ എന്തിന് ബിജെപിയിൽ ചേർന്നുവെന്ന് ചോദിക്കുന്നവർക്ക് താൻ നൽകുന്ന മറുപടി ഇതാണെന്ന് കണ്ണന്താനം പറഞ്ഞു. രാജ്യത്തെ ദരിദ്രർക്ക് വേണ്ടിയാണ് ബിജെപി കേന്ദ്രം ഭരിക്കുന്നത്. ഈ മാറ്റം കേരളത്തിലും ഉണ്ടാകാൻ എല്ലാവരും സഹകരിക്കണമെന്നും കണ്ണന്താനം പറഞ്ഞു.
ബിജെപി എറണാകുളം ജില്ലാ കമ്മറ്റി മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കണ്ണന്താനം. പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കണ്ണന്താനം പറഞ്ഞു. എല്ലാ പാവപ്പെട്ടവർക്കും വീട്, പാചകവാതകം, ബാങ്ക് അക്കൗണ്ട്. ശുചിമുറി എന്നിവ നൽകുകയായണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.
പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. രാജ്യത്തെ എല്ലാ പാവങ്ങൾക്കും വീട്, പാചകവാതകം, ബാങ്ക് അക്കൗണ്ട്, ശുചിമുറി എന്നിവ നൽകുകയാണു മോദി സർക്കാരിന്റെ ലക്ഷ്യമെന്നും പുതിയ ടൂറിസം, ഐടി, ഇലക്ട്രോണിക്‌സ് വകുപ്പ് മന്ത്രിയായ കണ്ണന്താനം വ്യക്തമാക്കി.
അതേസമയം ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ പദവി വീണ്ടെടുക്കാൻ അൽഫോൻസ് കണ്ണന്താനത്തിന് കഴിയുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ടൂറിസം രംഗത്ത് ഏറെ സാധ്യതകളുള്ള കേരളത്തെ എന്നാൽ ടൂറിസ്റ്റുകൾ കയ്യൊഴിഞ്ഞിരിക്കുകയാണ്. മദ്യക്കച്ചവടത്തിൽ നിന്നും ലോട്ടറിക്കച്ചവടത്തിൽ നിന്നുമുള്ള വരുമാനമാണ് കേരളത്തെ ഇന്ന് നിലനിർത്തുന്നത്. മറ്റുവരുമാനമില്ലാതെ കേരളം നട്ടം തിരിയുകയാണ്. 142,000 കോടിയായി കേരളത്തിന്റെ പൊതുകടം ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ടൂറിസം മേഖലയിലുള്ള അനന്തസാധ്യത കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. മാറ്റത്തിന്റെ ചാലക ശക്തിയായി മാറാൻ അൽഫോൻസ് കണ്ണന്താനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി രണ്ട് ദിവസത്തെ സ്വീകരണ പരിപാടി റദ്ദാക്കി കണ്ണന്താനം മടങ്ങി
കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിക്കു പോകുന്നതിനാൽ, അൽഫോൻസ് കണ്ണന്താനത്തിന്റ സ്വീകരണ പരിപാടികളിൽ മാറ്റം വരുത്തി. 12, 13 തീയതികളിൽ കോട്ടയം ജില്ലയിൽ ഒരുക്കിയിരുന്ന സ്വീകരണ പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി ഡൽഹിക്കു മടങ്ങുന്ന കണ്ണന്താനം 13 നു മടങ്ങിയെത്തും.
തിങ്കളാഴ്ച സ്വകാര്യ ചടങ്ങിനായി കണ്ണൂരിലെത്തുന്ന മന്ത്രിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകാൻ തീരുമാനിച്ചിരുന്നു. 12 ന് കോട്ടയത്ത് തിരികയെത്തുന്ന മന്ത്രി വൈകിട്ട് തിരുനക്കര ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഈ പരിപാടികളിൽ മാറ്റം വരും.
അതേസമയം, കാഞ്ഞിരപ്പള്ളി പൗരാവലി 15 ന് ജന്മനാട്ടിൽ മന്ത്രിക്ക് നൽകുന്ന പൗര സ്വീകരണം മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് വിവരം. അമൽജ്യോതി എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി എം.എം. മണി, ആന്റോ ആന്റണി എംപി, എംഎൽഎമാരായ പി.ജെ. ജോസഫ്, എൻ. ജയരാജ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ എംഎൽഎമാരായ കെ.ജെ. തോമസ്, ജോർജ് ജെ. മാത്യു, ബിജെപി സംസ്ഥാന-ജില്ലാ നേതാക്കൾ, ഘടകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് നിലയ്ക്കൽ എക്യുമെനിക്കൽ കൗൺസിലിലെ ബിഷപ്പുമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 16 ന് തിരുവനന്തപുരത്തും മന്ത്രിക്ക് ബിജെപി സ്വീകരണം നൽകുന്നുണ്ട്.