- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിണറായി പറഞ്ഞു, അൽഫോൻസേ പോകരുത്, ഏത് മന്ത്രിസ്ഥാനം വേണമെങ്കിലും എടുത്തോ..! ഞാൻ പറഞ്ഞു, എനിക്ക് ഇന്ത്യയെ നന്നാക്കാൻ പോയേ പറ്റൂ..': അൽഫോൻസ് കണ്ണന്താനത്തിന്റെ തള്ളലാണ്..തള്ളൽ..! കണാരേട്ടനാക്കി പരിഹസിച്ച് തിരുവാ എതിർവാ..
തിരുവനന്തപുരം: രാഷ്ട്രീയക്കാർ പൊതുവേ മറ്റുള്ളവർ പുകഴ്്ത്തിപ്പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കേരള നേതാക്കളും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. എന്നാൽ, മൈക്ക് കിട്ടിയാൽ അപ്പോൾ തന്നെ സ്വയം പൊക്കിപ്പറയുന്ന ഒരു നേതാവുണ്ട ് കേരളത്തിൽ. അദ്ദേഹം ഉദ്യോഗസ്ഥനായിരുന്ന ശേഷം രാഷ്ട്രീയത്തിലിറങ്ങി എംഎൽഎ ആകുകയും പിന്നീട് ഒന്നുമാകാതിരിക്കുകയും ചെയ്ത വ്യക്തിത്വമാണ്. മറ്റാരുമല്ല. ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായ അൽഫോൻസ് കണ്ണന്താനാണ്. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കാൻ സീറ്റ് ലഭിച്ചില്ലെങ്കിലും ബിജെപിക്ക് വേണ്ടി പ്രചരണ രംഗത്ത് സജീവമാണ് കണ്ണന്താനം. ഇങ്ങനെ പ്രചരണ രംഗത്ത് സജീവമായ അൽഫോൻസ് കണ്ണന്താനം വാവിട്ട വാക്കുകളുമായാണ് തെരഞ്ഞെടുപ്പ് വേദികളിൽ നിറയുന്നത്. സ്വയം പൊക്കിപ്പറയുന്നത് പതിവാക്കിയ കണ്ണന്താനം മൈക്ക് കിട്ടിയാൽ സ്വന്തം വീരകഥകൾ പാടിപ്പറയുന്നത് പതിവ് സംഭവവുമാണ്. കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രചരണം വേദിയിലും അൽഫോൻസ് സ്വയം പൊക്കിപ്പറഞ്ഞു കൊണ്ട് രംഗത്തെത്തി. പതിവ് ശൈലിയിൽ ഡൽഹിയിലെ ചേരി ഒഴിപ്പിക്കലിൽ ത
തിരുവനന്തപുരം: രാഷ്ട്രീയക്കാർ പൊതുവേ മറ്റുള്ളവർ പുകഴ്്ത്തിപ്പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കേരള നേതാക്കളും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. എന്നാൽ, മൈക്ക് കിട്ടിയാൽ അപ്പോൾ തന്നെ സ്വയം പൊക്കിപ്പറയുന്ന ഒരു നേതാവുണ്ട ് കേരളത്തിൽ. അദ്ദേഹം ഉദ്യോഗസ്ഥനായിരുന്ന ശേഷം രാഷ്ട്രീയത്തിലിറങ്ങി എംഎൽഎ ആകുകയും പിന്നീട് ഒന്നുമാകാതിരിക്കുകയും ചെയ്ത വ്യക്തിത്വമാണ്. മറ്റാരുമല്ല. ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായ അൽഫോൻസ് കണ്ണന്താനാണ്. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കാൻ സീറ്റ് ലഭിച്ചില്ലെങ്കിലും ബിജെപിക്ക് വേണ്ടി പ്രചരണ രംഗത്ത് സജീവമാണ് കണ്ണന്താനം.
ഇങ്ങനെ പ്രചരണ രംഗത്ത് സജീവമായ അൽഫോൻസ് കണ്ണന്താനം വാവിട്ട വാക്കുകളുമായാണ് തെരഞ്ഞെടുപ്പ് വേദികളിൽ നിറയുന്നത്. സ്വയം പൊക്കിപ്പറയുന്നത് പതിവാക്കിയ കണ്ണന്താനം മൈക്ക് കിട്ടിയാൽ സ്വന്തം വീരകഥകൾ പാടിപ്പറയുന്നത് പതിവ് സംഭവവുമാണ്. കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രചരണം വേദിയിലും അൽഫോൻസ് സ്വയം പൊക്കിപ്പറഞ്ഞു കൊണ്ട് രംഗത്തെത്തി. പതിവ് ശൈലിയിൽ ഡൽഹിയിലെ ചേരി ഒഴിപ്പിക്കലിൽ തുടങ്ങിയ പ്രസംഗം കേരളത്തിലെ തലമുതിർന്ന രാഷ്ട്രീയ നേതാവായ വി എസ് അച്യുതാനന്ദനെ പ്രായംപോലും ഗൗനിക്കാതെ അധിക്ഷേപിക്കുകയും ചെയ്തു.
താൻ ഐഎഎസിൽ ഇരുന്ന് നട്ടെല്ല് വളയ്ക്കാതെ ജോലി ചെയ്തുവെന്ന് പറഞ്ഞാണ് കണ്ണന്താനത്തിന്റെ തള്ളൽ തുടങ്ങിയത്. 'ഐഎഎസുകാകരനെന്ന നിലയിൽ പേരും പെരുമയുടെ എടുത്തപ്പോഴാണ് രാഷ്ട്രീയത്തിന് എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയത്. അപ്പോൾ ഞാൻ തീരുമാനിച്ചു, രാഷ്ട്രീയത്തിൽ ഇറങ്ങാൻ, അങ്ങനെ സിപിഎമ്മിന്റെ ഭാഗമായി എംഎൽഎ ആയി. ഡ്രൈവർമാരില്ലാതെ സ്വന്തം ഡ്രൈവ് ചെയ്തിരുന്ന എംഎൽഎ ഞാൻ മാത്രമായിരുന്നു. ഇന്ത്യയിൽ തന്നെ ഇങ്ങനെയൊരു എംഎൽഎ ആദ്യമായിരിക്കും.
അത് കഴിഞ്ഞപ്പോൾ സിപിഐ(എം) വിടാൻ തീരുമാനിച്ചു. അപ്പോൾ പിണറായി വിളിച്ചു. പിണറായി പറഞ്ഞു.. അൽഫോൻസേ പോകരുത്. നമ്മൾ തന്നെ അധികാരത്തിൽ എത്താൻ പോകുകയാണ്.. അൽഫോൻസ് മന്ത്രിയാകും.. ഏത് വകുപ്പ് വേണമെങ്കിലും എടുത്തോ..അപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് പോയേ പറ്റൂ.. ഇന്ത്യയെ രക്ഷിക്കണം. 50 ശതമാനം ആൾക്കാരും കിടന്നുറങ്ങുന്നത് ഭക്ഷണം കഴിക്കണം.. അതുകൊണ്ട്, ഞാൻ പറഞ്ഞു.. ഇന്ത്യ നന്നാകണമെങ്കിൽ നട്ടെല്ലുള്ള മോദി പ്രധാനമന്ത്രി ആകണം. അപ്പോൾ അദ്ദേഹം പറഞ്ഞു. പാവങ്ങളുടെ വീട്ടിൽ കഞ്ഞി കൊണ്ടുവരാനാണ് പോകുന്നതെങ്കിൽ അൽഫോൻസ് പൊയ്‌ക്കോ. മറിച്ച് പിണറായി പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഒരു മാസം കഴിഞ്ഞാൻ ഞാൻ മന്ത്രിയാകുമായിരുന്നു. ഞാൻ മത്സരിക്കാത്തു കൊണ്ട് ഒരു സീറ്റ് നഷ്ടമായി.. അതുകൊണ്ടാണ് എൽഡിഎഫ് അധികാരത്തിൽ എത്താതെ പോയത്.- അൽഫോൻസ് പ്രസംഗത്തിൽ പറഞ്ഞു.
അന്ന് ഞാൻ നിങ്ങളെ വിട്ടുപോയതിൽ തനിക്ക് വിഷമമുണ്ടെന്നം അൽഫോൻസ് പറഞ്ഞു. ഇത് കൂടാതെ പ്രധാനമന്ത്രിയെ പുകഴ്‌ത്തി പറഞ്ഞ ശേഷം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ അധിക്ഷേപിക്കുകയും ചെയ്തു അൽഫോൻസ് കണ്ണന്താനം. 93 വയസായ കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് കേരളത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും വെറും മിമിക്രി ആർട്ടിസറ്റാണെന്നും അധിക്ഷേപിച്ചു. തുടർന്ന് ശവം എന്ന് വിളിച്ച് വിഎസിനെ അധിക്ഷേപിക്കുകയും ചെയ്തു.
എന്തായാലും അൽഫോൻസിന്റെ പ്രസംഗം മനോരമ ന്യൂസിലെ തിരുവാ എതിർവാ ശരിക്കും ആഘോഷിച്ചു. സ്വയം പൊക്കിപ്പറയുന്ന കോമഡി കഥാപാത്രം കണാരേട്ടനുമായി താരതമ്യം ചെയ്താണ് അൽഫോൻസിന്റെ സ്വയം തള്ളലിനെ പരിപാടിയുടെ അവതാരകൻ പരിഹസിച്ചത്. വിഎസിന് അധിക്ഷേപിച്ച അദ്ദേഹം തന്നെ വിഎസിന്റെ പോസ്റ്റർ ഒട്ടിച്ച് വോട്ടു പിടിക്കാൻ ഇറങ്ങിയ കാര്യവും ചൂണ്ടിക്കാട്ടി. പാർട്ടി വിടുന്ന സമയത്തും വിഎസിന്റെ ഭരണത്തെ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നില്ല എന്ന കാര്യവും തിരുവാ എതിർവാ അവാതാരകൻ ചൂണ്ടിക്കാട്ടി. എന്തായാലും അൽഫോൻസിന്റെ സ്വയം തള്ളൽ തെരഞ്ഞെടുപ്പ് പ്രചരണ വേദികളിൽ യഥേഷ്ടം തുടർന്നു കൊണ്ടിരിക്കയാണ്..
തിരുവാ എതിർവായുടെ വീഡിയോ കാണാം.. (അൽഫോൻസ് വിഷയം വീഡിയോയുടെ 9.50 മിനിറ്റ് മുതൽ)