- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
കൊളോണിൽ വി.അൽഫോൻസാമ്മയുടെ തിരുനാളാഘോഷം ഭക്തിനിർഭരമായി
കൊളോൺ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും പുണ്യപുഷ്പവുമായ സി. അൽഫോൻസാമ്മയുടെ തിരുനാളും പത്തു ദിനങ്ങളിലായി നടത്തിയ ജപമാലവണക്കത്തിന്റെ പരിസമാപ്തിയും പൈതൃകപൂർവം ഭക്തിനിർഭരമായി കൊളോണിലെ ഇന്ത്യൻ സമൂഹം ആഘോഷിച്ചു. കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് ആഘോഷങ്ങൾ നടന്നത്. ഒക്ടോബർ 18 ന് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ആഘ
കൊളോൺ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും പുണ്യപുഷ്പവുമായ സി. അൽഫോൻസാമ്മയുടെ തിരുനാളും പത്തു ദിനങ്ങളിലായി നടത്തിയ ജപമാലവണക്കത്തിന്റെ പരിസമാപ്തിയും പൈതൃകപൂർവം ഭക്തിനിർഭരമായി കൊളോണിലെ ഇന്ത്യൻ സമൂഹം ആഘോഷിച്ചു.
കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് ആഘോഷങ്ങൾ നടന്നത്. ഒക്ടോബർ 18 ന് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ആഘോഷമായ ദിവ്യബലിയിൽ ഫാ. ജോഷി കാലായിൽ മുഖ്യകാർമ്മികനായിരുന്നു. ഇന്ത്യൻ സമൂഹത്തിന്റെ ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ, സഹകാർമ്മികനായിരുന്നു. ദിവ്യബലിമദ്ധ്യേ ഫാ. ജോഷി വചനസന്ദേശം നൽകി. ഇന്ത്യൻ യൂത്ത്കൊയർ ആലപിച്ച ഇമ്പമാർന്ന ഗാനങ്ങൾ ആഘോഷത്തെ ഭക്തിസാന്ദ്രമാക്കി.റിയാ ജോർജ്, ഡാനി ചാലായിൽ, ജോയൽ, ജെൻസ് കുമ്പിളുവേലിൽ ജിം ജോർജ്, വർഗീസ് ശ്രാമ്പിക്കൽ എന്നിവർ ശുശ്രൂഷികളായി
വിശുദ്ധയോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും, തിരുശേഷിപ്പ് ചുംബനവും, ജപമാലയർപ്പണവും, പ്രദക്ഷിണവും, നേർച്ചയും ഉണ്ടായിരുന്നു. വെഞ്ചരിച്ച കൊന്ത ഇഗ്നേഷ്യസച്ചൻ വിശ്വാസികൾക്ക് വിതരണം ചെയ്തു. കമ്യൂണിറ്റിയിലെ യംങ് ഫാമിലി കൂട്ടായ്മയാണ് സ്നേഹവിരുന്ന് ഒരുക്കിയത്.
പത്തുദിവസത്തെ ജപമാല വണക്കത്തിന് നേതൃത്വം നൽകിയത് കമ്യൂണിറ്റിയിലെ ഒൻപത് കുടുംബകൂട്ടായ്മകളും മറ്റു പ്രസ്ഥാനങ്ങളുമാണ്. ഓരോദിവസവും ദിവ്യബലിയും തുടർന്ന് സിറോമലബാർ രീതിയിൽ കേരളത്തിലെ കുടുംബങ്ങളിൽ നടത്തുന്ന ജപമാല ആരാധനാ ക്രമത്തിലായിരുന്നു പത്തുദിവസവും കൊന്തനമസ്കാരം നടത്തിയിരുന്നത്. ഇടദിവസങ്ങളിലായിരുന്നിട്ടും ഒട്ടേറെ വിശ്വാസികൾ എല്ലാദിവസവും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു.സമർപ്പിത വർഷാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 11 ന് ഞായറാഴ്ച സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ ആരാധനയും മറ്റു പരിപാടികളും ശ്രദ്ധേയമായിരുന്നു.
സമൂഹത്തിന്റെ കോർഡിനേഷൻ കമ്മറ്റി കൺവീനർ ഡേവീസ് വടക്കുംചേരി, സെക്രട്ടറി മേഴ്സി തടത്തിൽ, കമ്മറ്റിയംഗങ്ങളായ ഷീബ കല്ലറയ്ക്കൽ, എൽസി വേലൂക്കാരൻ, ബെന്നിച്ചൻ കോലത്ത്, ആന്റണി സഖറിയാ, സാബു കോയിക്കേരിൽ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.