ബ്രിസ്‌ബെയ്ൻ: നോർത്ത് സെന്റ് അൽഫോൻസ സീറോ മലബാർ ചർച്ചിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരി മക്‌ലിപ്പിന്റെയും സംയുക്ത തിരുനാൾ ഭക്തിസാന്ദ്രമായി.

ഓഗസ്റ്റ് രണ്ടിനു (ഞായർ) നടന്ന തിരുനാൾ കുർബാനയ്ക്ക് മെൽബൺ സീറോ മലബാർ രൂപത ബിഷപ് മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു നഗരം ചുറ്റി നടന്ന ഭക്തിസാന്ദ്രമായ പ്രദക്ഷിണവും വെടിക്കെട്ട്, സ്‌നേഹവിരുന്ന് എന്നിവയും നടന്നു.

ഫാ. പീറ്റർ കാവുംപുറം, ഫാ. ജോസ് തെക്കേമുറി, ഫാ. തോമസ് മണിമല, ഫാ. ഫെർണാണേ്ടാ, ഫാ. ചക്കാനികുന്നേൽ, ഫാ. തോമസ് അരീക്കുഴി തുടങ്ങിയവർ തിരുനാൾ ആഘോഷങ്ങളുടെ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.



സെന്റ് അൽഫോൻസ ചർച്ച് പാരിഷ് കൗൺസിലും തിരുനാൾ കമ്മിറ്റിയും ജനറൽ കൺവീനർ ജോർജ് വർക്കി, സന്തോഷ് മാത്യു, ഷൈജു തോമസ്, രാജേഷ് ജോർജ്, ജിജി ജോർജ്, അജിമോൻ ആന്റണി, അസിൻപോൾ, ജോമോൻ എടക്കര, അഫാ ചെറുവത്തൂർ, ആന്റണി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ നടത്തിയത്. സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് ദർശനം 2015 തിരുനാൾ ആഘോഷങ്ങൾക്കു മാറ്റുകൂട്ടി.