തിരുവനന്തപുരം: മലയാള സിനിമയിൽ യുവതരംഗം കൊണ്ടുവന്നവരിൽ പ്രധാനികൾ വിനീത് ശ്രീനിവാസനും അൽഫോൻസ് പുത്രനും അടക്കമുള്ളവരാണ്. അൽഫോൻസ് നിർമ്മാതാവിന്റെ വേഷം ചെയ്യുന്ന തൊബാമ എന്ന സിനിമ നാളെ റിലീസിംഗിന് ഒരുങ്ങുകയാണ്. ഇതോടൊപ്പം വിനീത് ശ്രീനിവാസൻ നായകനാകുന്ന അരവിന്ദന്റെ അതിഥികളും റിലീസിംഗിന് ഒരുങ്ങുകയാണ്.

അൽഫോൻസ് നിർമ്മിച്ച തൊബാമ കാണണം എന്നഭ്യർത്ഥിച്ചു കൊണ്ടുള്ളുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ കമന്റടിച്ച് വിനീത് രംഗത്തെത്തി. നിന്റെ പടം ഞാൻ കാണും, എന്റെ പടം നീയും കാണണേ എന്നാണ് വിനീത് ശ്രീനിവാസന്റെ കമന്റ്.

''നാളെ avengers എന്ന സിനിമയും ഇറങ്ങുന്നുണ്ട് . അതിൽ അഭിനയിക്കുന്ന Robert Downey Jr വാങ്ങുന്ന പ്രതിഫലത്തിന്റെ 7il ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ total budget . തൊബാമയിൽ സൂപ്പർ heroes ഇല്ല ... പക്ഷെ സാധാരണ ഹീറോസ് ഉണ്ട് ... നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്.
കഥാപാത്രങ്ങൾക്കു വേണ്ടി നല്ലോണം പണിയെടുത്ത ഒരുപാട് ആൾക്കാര് ഈ സിനിമയിൽ ഉണ്ട്.
പിന്നെ പുതുമ... അത് പ്രതീക്ഷിക്കരുത്'' എന്നായിരുന്നു പുത്രന്റെ പോസ്റ്റ്. വിനീതിന്റെ കമന്റിന് അൽഫോൻസ് പുത്രൻ ഇതുവരെ മറുപടി കൊടുക്കുകയും ചെയ്തു. നമ്മളെല്ലാം ഒരേ ടീമല്ലേ എന്നാണ് വിനീത് ശ്രീനിവാസന്റെ മറുപടി.

ഷറഫുദ്ദീൻ, കൃഷ്ണ ശങ്കർ, സിജു വിൽസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൊഹ്‌സിൻ കാസിം അണിയിച്ചൊരുക്കുന്ന ചിത്രമാണ് തൊബാമ. നാളെയാണ് ചിത്രം തിയറ്റുകളിലെത്തുന്നത്.