- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരവും തന്റേടവും നന്നായി മലയാളം ഇഷ്ടമുള്ളതും മെയ്‌ക്കപ്പ് ഇല്ലാതെ സൗന്ദര്യവുമുള്ള 17നും 25നും ഇടയിൽ പ്രായമുള്ള കുട്ടിയേയാണ് എനിക്ക് ആവശ്യം; നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന അൽഫോൻസ് പുത്രൻ നായികയെ തേടുന്നു
പ്രേമത്തിന്റെ വിജയത്തിന് ശേഷം അൽഫോൻസ് പുത്രൻ പുതിയ സിനിമയുടെ തിരക്കിലേക്ക് കടക്കുകയാണ്. സംവിധായകൻ അല്ല. മറിച്ച നിർമ്മാതവായി. ഈ ചിത്രത്തിനായി നായികയെ തേടുകയാണ് സൂപ്പർ ഹിറ്റ് സംവിധായകൻ. ഇതിനായി ചില നിബന്ധനകളും മുന്നോട്ട് വച്ചിരിക്കുന്നു. വിവരവും തന്റേടവും നന്നായി മലയാളം ഇഷ്ടമുള്ളതും മെയ്‌ക്കപ്പ് ഇല്ലാതെ സൗന്ദര്യവുമുള്ള 17നും 25നും ഇടയിൽ പ്രായമുള്ള കുട്ടിയേയാണ് ആവശ്യം. നിബന്ധനകൾ അൽപ്പം കടുപ്പമാണെങ്കിലും കോൺഫിഡൻസ് ഉള്ളവർക്ക് സമീപിക്കാം. സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് അൽഫോൻസ് ചിത്രത്തെക്കുറിച്ചും നായികയെക്കുറിച്ചും പറഞ്ഞത്. അൽഫോൻസ് പുത്രന്റെ സുഹൃത്തായ മെഹ്സീൻ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ കേട്ടപ്പോൾ വളരെ ഇഷ്ടമായെന്നും അതിനാലാണ് നിർമ്മാതാവാകാൻ തീരുമാനിച്ചതെന്നും അൽഫോൻസ് പറയുന്നു. ഇതും ഒരു സുഹൃത്ത് സംഗമമാണ്. കൃഷ്ണശങ്കർ, സിജു വിൽസൻ, ഷറഫുദ്ധീൻ, ശബരീഷ് വർമ്മ തുടങ്ങി പരിചിത താരങ്ങൾ തന്നെയാണ് ചിത്രത്തിൽ. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട
പ്രേമത്തിന്റെ വിജയത്തിന് ശേഷം അൽഫോൻസ് പുത്രൻ പുതിയ സിനിമയുടെ തിരക്കിലേക്ക് കടക്കുകയാണ്. സംവിധായകൻ അല്ല. മറിച്ച നിർമ്മാതവായി. ഈ ചിത്രത്തിനായി നായികയെ തേടുകയാണ് സൂപ്പർ ഹിറ്റ് സംവിധായകൻ.
ഇതിനായി ചില നിബന്ധനകളും മുന്നോട്ട് വച്ചിരിക്കുന്നു. വിവരവും തന്റേടവും നന്നായി മലയാളം ഇഷ്ടമുള്ളതും മെയ്‌ക്കപ്പ് ഇല്ലാതെ സൗന്ദര്യവുമുള്ള 17നും 25നും ഇടയിൽ പ്രായമുള്ള കുട്ടിയേയാണ് ആവശ്യം. നിബന്ധനകൾ അൽപ്പം കടുപ്പമാണെങ്കിലും കോൺഫിഡൻസ് ഉള്ളവർക്ക് സമീപിക്കാം. സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് അൽഫോൻസ് ചിത്രത്തെക്കുറിച്ചും നായികയെക്കുറിച്ചും പറഞ്ഞത്.
അൽഫോൻസ് പുത്രന്റെ സുഹൃത്തായ മെഹ്സീൻ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ കേട്ടപ്പോൾ വളരെ ഇഷ്ടമായെന്നും അതിനാലാണ് നിർമ്മാതാവാകാൻ തീരുമാനിച്ചതെന്നും അൽഫോൻസ് പറയുന്നു.
ഇതും ഒരു സുഹൃത്ത് സംഗമമാണ്. കൃഷ്ണശങ്കർ, സിജു വിൽസൻ, ഷറഫുദ്ധീൻ, ശബരീഷ് വർമ്മ തുടങ്ങി പരിചിത താരങ്ങൾ തന്നെയാണ് ചിത്രത്തിൽ. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.