- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനദണ്ഡങ്ങൾ ഇങ്ങനെയെങ്കിൽ അടുത്ത തവണയും എന്റെ ചിത്രം പരിഗണിക്കേണ്ട: സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാൻ മോഹനെതിരെ അൽഫോൻസ് പുത്രൻ
മാനദണ്ഡങ്ങൾ ഇങ്ങനെയെങ്കിൽ അടുത്ത തവണയും എന്റെ ചിത്രം പരിഗണിക്കേണ്ടെന്നു സംവിധായകൻ അൽഫോൻസ് പുത്രൻ. സംസ്ഥാന അവാർഡു നിർണയത്തിൽ ജൂറി ചെയർമാൻ മോഹൻ നടത്തിയ പരാമർശങ്ങൾക്കു മറുപടിയായാണു അൽഫോൻസിന്റെ കുറിപ്പ്. പ്രേമം സിനിമയെ സംസ്ഥാന പുരസ്‌കാരത്തിൽ നിന്നു ജൂറി തഴഞ്ഞിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് അൽഫോൻസ് ഫേസ്‌ബുക്കിലൂടെ തന്റെ പ്രതികരണം വെളിപ്പെടുത്തിയത്. ഇക്കാര്യത്തെക്കുറിച്ചു നേരത്തെ തന്നെ വിവിധ കോണിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും ഇപ്പോഴാണ് അൽഫോൻസ് പുത്രൻ പ്രതികരിക്കുന്നത്. പ്രേമം സിനിമയുടെ ആദ്യ ഭാഗങ്ങൾ അലക്ഷ്യമായി ചിത്രീകരിച്ചതാണെന്നും ആദ്യ പകുതിയിൽ പെൺകുട്ടിയുടെ പ്രീതി നേടാൻ ഒരുങ്ങുന്ന യുവാക്കളുടെ പരക്കം പാച്ചിൽ മാത്രമാണുള്ളതെന്നുമാണ് ചിത്രവുമായി ബന്ധപ്പെട്ട് മുമ്പ് വിമർശനമായി പറഞ്ഞിരുന്നത്. ഇതിനെതിരെ നാളുകൾ നിണ്ട മൗനത്തിനൊടുവിലാണു തന്റെ മറുപടി എണ്ണിപ്പറഞ്ഞ് അൽഫോൻസ് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. മനുഷ്യ നിർമ്മിതമാണ് സിനിമയുടെ രൂപകൽപ്പനയെന്ന് അൽഫോൻസ് പറയുന്നു. പ്രണയത്തെ കുറിച്ചാണ് പറയുന്നതെങ്കിൽ അത് പ
മാനദണ്ഡങ്ങൾ ഇങ്ങനെയെങ്കിൽ അടുത്ത തവണയും എന്റെ ചിത്രം പരിഗണിക്കേണ്ടെന്നു സംവിധായകൻ അൽഫോൻസ് പുത്രൻ. സംസ്ഥാന അവാർഡു നിർണയത്തിൽ ജൂറി ചെയർമാൻ മോഹൻ നടത്തിയ പരാമർശങ്ങൾക്കു മറുപടിയായാണു അൽഫോൻസിന്റെ കുറിപ്പ്.
പ്രേമം സിനിമയെ സംസ്ഥാന പുരസ്‌കാരത്തിൽ നിന്നു ജൂറി തഴഞ്ഞിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് അൽഫോൻസ് ഫേസ്‌ബുക്കിലൂടെ തന്റെ പ്രതികരണം വെളിപ്പെടുത്തിയത്. ഇക്കാര്യത്തെക്കുറിച്ചു നേരത്തെ തന്നെ വിവിധ കോണിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും ഇപ്പോഴാണ് അൽഫോൻസ് പുത്രൻ പ്രതികരിക്കുന്നത്.
പ്രേമം സിനിമയുടെ ആദ്യ ഭാഗങ്ങൾ അലക്ഷ്യമായി ചിത്രീകരിച്ചതാണെന്നും ആദ്യ പകുതിയിൽ പെൺകുട്ടിയുടെ പ്രീതി നേടാൻ ഒരുങ്ങുന്ന യുവാക്കളുടെ പരക്കം പാച്ചിൽ മാത്രമാണുള്ളതെന്നുമാണ് ചിത്രവുമായി ബന്ധപ്പെട്ട് മുമ്പ് വിമർശനമായി പറഞ്ഞിരുന്നത്. ഇതിനെതിരെ നാളുകൾ നിണ്ട മൗനത്തിനൊടുവിലാണു തന്റെ മറുപടി എണ്ണിപ്പറഞ്ഞ് അൽഫോൻസ് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.
മനുഷ്യ നിർമ്മിതമാണ് സിനിമയുടെ രൂപകൽപ്പനയെന്ന് അൽഫോൻസ് പറയുന്നു. പ്രണയത്തെ കുറിച്ചാണ് പറയുന്നതെങ്കിൽ അത് പ്രണയമെന്ന വികാരത്തെ കുറിച്ചു മാത്രമായിരുന്നില്ല. മറിച്ചു വികാരങ്ങളെ ഉണർത്തിവിടുന്ന വികാരമായി മാറുന്ന പ്രണയത്തെക്കുറിച്ച് വിശദീകരിക്കുന്നു. അതിൽ അത്ഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മേ തേടിയെത്തും.
ചിത്രശലഭങ്ങളെ ഞാൻ പ്രണയത്തിന്റെ ചിഹ്നമാക്കി. ഈ ശലഭങ്ങളെ രൂപകൽപ്പന ചെയ്ത് ചിത്രത്തിൽ കൊണ്ടുവരാനൊക്കുമോ; എന്തായിരിക്കും അതിന്റെ യുക്തിയെന്നും അൽഫോൻസ് ചോദിച്ചു. ഒരു ചിത്രശലഭത്തിന്റെ പറക്കൽ കണ്ടാൽ അതിലെന്തിരിക്കുന്നു എന്ന് നമുക്ക് തോന്നിയേക്കാം. ഇങ്ങനെ വിലയിരുത്തിയാൽ ഞാൻ ചെയ്തതാകെ യുക്തി രഹിതമായിരുന്നു സർ. യാഥാസ്ഥിതിക രീതിക്കു വിഭിന്നമായി പ്രവൃത്തിച്ച തന്നോട് പൊറുക്കണമെന്നും പരിഹാസരൂപേണ അൽഫോൻസ് ഫേസ്‌ബുക്കിൽ കുറിച്ചു.
പച്ചക്കുതിരയുടെ രൂപത്തിൽ; പ്യൂപ്പയുടെ രൂപത്തിൽ പിന്നീട് ചിത്രശലഭത്തിന്റെ രൂപത്തിൽ; അങ്ങനെ ഓരോ കാലഘട്ടത്തത്തിൽ നിന്നും മറ്റൊന്നിലേക്ക്. മാറ്റത്തെ ഇരുണ്ട അവസ്ഥയാക്കിയും പ്രേമത്തിൽ ചിത്രികരിച്ചിരിക്കുന്നു, പോസ്റ്റിൽ പറയുന്നു. സംസ്ഥാന അവാർഡ് മാനദണ്ഡം ഇത്തരത്തിലാണെങ്കിൽ അടുത്ത തവണയും തന്റെ ചിത്രങ്ങളെ ഒഴിവാക്കണമെന്ന അഭ്യർത്ഥനയും അൽഫോൻസ് മോഹനു മുൻപിൽ വച്ചു. താങ്കൾ 'പക്ഷെ' പോലുള്ള ചിത്രമെടുക്കണം; എന്നാൽ അതിൽ നഷ്ട പ്രണയത്തെ കുറിച്ചല്ലേ പറയുന്നത്, അൽഫോൻസ് ചോദിച്ചു. വിഷു ആശംസകളും നേർന്നാണ് പരിഹാസച്ചുവയുള്ള അൽഫോൻസിന്റെ പോസ്റ്റ് അവസാനിക്കുന്നത്.