- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലയ്ക്കാത്ത മഞ്ഞുവീഴ്ചയിൽ റോഡുകളെല്ലാം ബ്ലോക്കായി; മലമുകളിലെ റിസോർട്ടിൽ കുടുങ്ങിയത് 13,000-ത്തോളം പേർ; സ്വിസ് ആൽപ്സിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഹെലിക്കോപ്ടർ സർവീസ് നടത്തുന്നു
ശൈത്യകാലത്ത് സഞ്ചാരികളുടെ പറുദീസയാണ് സ്വിറ്റ്‌സർലൻഡിലെ ആൽപ്‌സ് പർവതമേഖല. എന്നാൽ, അതിശൈത്യം പിടികൂടിയ ഇക്കുറി സ്വിസ് ആൽപ്‌സ് സഞ്ചാരികൾക്ക് പേടിസ്വപ്‌നമായി. തുടർച്ചയായ മഞ്ഞുവീഴ്ചയിൽ റോഡുകളെല്ലാം ബ്ലോക്കായതോടെ, പർവതമേഖലയിലെ റിസോർ്ടടിൽ കുടുങ്ങിയ ആയിരക്കണക്കിന് സഞ്ചാരികളെ രക്ഷിക്കാൻ ഹെലിക്കോപ്ടർ സർവീസ് നടത്തുകയാണ് അധികൃതരിപ്പോൾ. സ്‌കീയിങ് നടത്താനായെത്തിയവരാണ് സെർമാറ്റിലെ റിസോർട്ടുകളിൽ കുടുങ്ങിയത്. 13,000-ത്തോളം പേരാണ് ഇവിടെയുള്ളത്. സെർമാറ്റിലേക്ക് പോകുന്ന റോഡുകളും റെയിൽവേ ലൈനും മഞ്ഞുവീണ് പൂർണമായും സഞ്ചാരയോഗ്യമല്ലാതായതോടെ സഞ്ചാരികൾ റിസോർ്ട്ടിൽ കുടുങ്ങുകയായിരുന്നുവെന്ന് സെർമാറ്റ് റെയിൽവേ സ്‌റ്റേഷൻ ചീഫ് ജാനിൻ ഇംസേഷ് പറഞ്ഞു. കാലാവസ്ഥ അങ്ങേയറ്റം പ്രതികൂലമാണെങ്കിലും മഞ്ഞുമലയിലെ രസങ്ങൾ വേണ്ടെന്നുവെക്കാത്ത സഞ്ചാരികൾ ഇപ്പോഴുമുണ്ട്. സ്‌കീയിലിങ്ങിനും മറ്റുമായി ഇവർ പോകുന്നുണ്ട്. അധികൃതർ മുന്നറിയിപ്പുകളും അപകടസാധ്യതയും വ്യക്തമാക്കിയിട്ടുമുണ്ട്. മഞ്ഞിൽ പുതഞ്ഞ് ആസ്വദിക്കുകയും ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ
ശൈത്യകാലത്ത് സഞ്ചാരികളുടെ പറുദീസയാണ് സ്വിറ്റ്‌സർലൻഡിലെ ആൽപ്‌സ് പർവതമേഖല. എന്നാൽ, അതിശൈത്യം പിടികൂടിയ ഇക്കുറി സ്വിസ് ആൽപ്‌സ് സഞ്ചാരികൾക്ക് പേടിസ്വപ്‌നമായി. തുടർച്ചയായ മഞ്ഞുവീഴ്ചയിൽ റോഡുകളെല്ലാം ബ്ലോക്കായതോടെ, പർവതമേഖലയിലെ റിസോർ്ടടിൽ കുടുങ്ങിയ ആയിരക്കണക്കിന് സഞ്ചാരികളെ രക്ഷിക്കാൻ ഹെലിക്കോപ്ടർ സർവീസ് നടത്തുകയാണ് അധികൃതരിപ്പോൾ.
സ്‌കീയിങ് നടത്താനായെത്തിയവരാണ് സെർമാറ്റിലെ റിസോർട്ടുകളിൽ കുടുങ്ങിയത്. 13,000-ത്തോളം പേരാണ് ഇവിടെയുള്ളത്. സെർമാറ്റിലേക്ക് പോകുന്ന റോഡുകളും റെയിൽവേ ലൈനും മഞ്ഞുവീണ് പൂർണമായും സഞ്ചാരയോഗ്യമല്ലാതായതോടെ സഞ്ചാരികൾ റിസോർ്ട്ടിൽ കുടുങ്ങുകയായിരുന്നുവെന്ന് സെർമാറ്റ് റെയിൽവേ സ്‌റ്റേഷൻ ചീഫ് ജാനിൻ ഇംസേഷ് പറഞ്ഞു.
കാലാവസ്ഥ അങ്ങേയറ്റം പ്രതികൂലമാണെങ്കിലും മഞ്ഞുമലയിലെ രസങ്ങൾ വേണ്ടെന്നുവെക്കാത്ത സഞ്ചാരികൾ ഇപ്പോഴുമുണ്ട്. സ്‌കീയിലിങ്ങിനും മറ്റുമായി ഇവർ പോകുന്നുണ്ട്. അധികൃതർ മുന്നറിയിപ്പുകളും അപകടസാധ്യതയും വ്യക്തമാക്കിയിട്ടുമുണ്ട്. മഞ്ഞിൽ പുതഞ്ഞ് ആസ്വദിക്കുകയും ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയുമാണ് മറ്റുചിലർ.
എന്നാൽ, ഇത്തരം കാലാവസ്ഥയിൽ സ്‌കീയിങ് നടത്തുന്നത് ഒട്ടും തന്നെ നല്ലതല്ലെന്നും വളരെയേറെ അപകടസാധ്യതയുണ്ടെന്നും ഇംസേഷ് പറഞ്ഞു. വേണ്ടത്ര സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിട്ടുള്ളതിനാൽ പേടിക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു.. സെർമാറ്റിലേക്കുള്ള സഞ്ചാരികളുടെ വരവ് താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.
നിലവിലുള്ള 13,000-ത്തോളം സഞ്ചാരികളെ പുറത്തെത്തിച്ചശേഷം മാത്രമേ ഇവിടേക്കുള്ള വിനോദസഞ്ചാരം വീണ്ടും തുടങ്ങൂ എന്നാണ് അധികൃതർ നൽകുന്ന സൂചന. ഇന്നലെ മുകൽക്കാണ് റോഡ് ഗതാഗതം പൂർണമായും അടച്ചത്. രാത്രിയോടെ റെയിൽ ഗതാഗതവും മുടങ്ങുന്ന സ്ഥിതിയായി.
ഫ്രഞ്ച് ആൽപ്‌സിലെ ടിഗ്നെസ് റിസോർട്ടിലും സമാനമാണ് സ്ഥിതിഗതികൾ. 48 മണിക്കൂർകൊണ്ട് ഇവിടെ 62 ഇഞ്ചോളം മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. ഇറ്റലിയിലെ സെസ്ട്രിയേറിലും സഞ്ചാരികൾ കുടുങ്ങിയിട്ടുണ്ട്. ഇവിടെ 30 ഇഞ്ചിലേറെ മഞ്ഞ് വീണിട്ടുണ്ട്. സെർമാറ്റിൽ 550-ഓളം സ്ഥിരതാമസക്കാരുണ്ട്. 13,400 സഞ്ചാരികൾക്കാണ് ഒരേസമയം ഇവിടെ ചെലവഴിക്കാനാകുക.