- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിരം കുറ്റവാളികളെ കണ്ടെത്തി ജയിലിൽ അടയ്ക്കും; തെരഞ്ഞെടുപ്പിന് മുന്നോടിയായി ആലുവയിൽ സുരക്ഷ അതിശക്തമാക്കും; റൂട്ടു മാർച്ചും സ്‌പെഷ്യൽ ഡ്രൈവുമായി പൊലീസും കേന്ദ്ര സേനയും
ആലുവ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം റൂറൽ ജില്ലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യൽ ഡ്രൈവ് നടത്തി. ഗുണ്ടാ പ്രവർത്തനങ്ങൾ പോലുള്ള മുൻകാലകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെയും മറ്റും നിരീക്ഷിച്ച് അവർക്കെതിരെ മുൻകരുതൽ നിയമം അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഡ്രൈവ് നടത്തിയത്.
ഇത് പ്രകാരം റൂറൽ ജില്ലയിൽ നിന്നും ഇന്നലെ 313 പേർക്കെതിരെയാണ് നിയമനടപടികൾ സ്വീകരിച്ചത്. ആലുവ സബ് ഡിവിഷൻ 65, മുനമ്പം 60, പെരുമ്പാവൂർ 78, മൂവാറ്റുപുഴ 50, പുത്തൻ കുരിശ് 60 പേർക്ക് എതിരെയുമാണ് നടപടി സ്വീകരിച്ചത്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവ് ഞായറാഴ്ച പുലർച്ചെയാണ് അവസാനിച്ചത്. വരും ദിവസങ്ങളിലും സ്‌പെഷ്യൽ ഡ്രൈവുകൾ നടത്തി കൂടുതൽ പേർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.
സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് പ്രതികളായി ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായും പരിശോധനകൾ ശക്തമാക്കിയിരുന്നു. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ ഇത്തരം പരിശോധനകളിൽ നിരവധി പേരെ പിടികൂടിയിരുന്നു. മുൻ കാല കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരേയും , ലഹരി മരുന്ന്, അബ്കാരി കേസുകളിൽ ഉൾപ്പെട്ടവരെയും നിരീക്ഷിച്ച് വരികയാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട് ജാമ്യം നേടിയവരുടെ പ്രവർത്തനങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് എസ്‌പി. കാർത്തിക് പറഞ്ഞു.
ജനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ബോധവൽക്കരണവും സുരക്ഷിതത്വ ബോധവും വളർത്താൻ ലക്ഷ്യമിട്ട് വിവിധയിടങ്ങളിൽ പൊലീസും കേന്ദ്രസേനയും റൂട്ട് മാർച്ചുകളും നടത്തുന്നുണ്ട്.