- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40,000 കോടി രൂപ പിഴ അടച്ചിട്ടും സൗദി രാജകുമാരന് പൂർണ സ്വാതന്ത്ര്യം ലഭിച്ചില്ല; രാജ്യം വിട്ടുപോകുന്നടക്കമുള്ള കാര്യങ്ങൾക്ക് വിലക്കേർപ്പെടുത്തി സൗദി ഭരണകൂടം
അഴിമതിയും സ്വജനപക്ഷപാതവും ചെറുക്കുന്നതിന്റെ ഭാഗമായി സൗദിയയിൽ അറസ്റ്റ് ചെയ്യപ്പെട്ട അൽവലീദ് ബിൻ തലാൽ രാജകുമാരന് ഇപ്പോഴും പൂർണ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. 40,000 കോടി രൂപയോളം പിഴ അടച്ചതോടെ അൽവലീദ് രാജകുമാരനെ പഞ്ചനക്ഷത്ര ഹോട്ടലിലെ തടവറയിൽനിന്ന് മോചിപ്പിച്ചതായി സൗദി അധികൃതർ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, രാജ്യം വിട്ടുപോകുന്നതടക്കമുള്ള കാര്യങ്ങൾക്ക് ഇപ്പോഴും വിലക്കുണ്ടെന്നും ഫലത്തിൽ അദ്ദേഹം വീട്ടുതടങ്കലിലാണെന്നുമാണ് പുതിയ റിപ്പോർട്ട്. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഉത്തരവനുസരിച്ച് ഉന്നതോദ്യോഗസ്ഥർക്കും രാജകുടുംബാംഗങ്ങൾക്കുമൊപ്പം അറസ്റ്റിലായ അൽവലീദ് രാജകുമാരൻ റിയാദിലെ പഞ്ച നക്ഷത്ര ഹോട്ടലായ റിറ്റ്‌സ്-കാൾട്ടണിൽ തടവിലാക്കപ്പെട്ടിരിക്കുകയായിരുന്നു. വമ്പൻ തുക പിഴയൊടുക്കാൻ തയ്യാറായതിനെത്തുടർന്ന് അദ്ദേഹത്തെ വി്ട്ടയച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. തിങ്കളാഴ്ച അൽവലീദിനൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് അദ്ദേഹത്തിന്റെ മകൾ ഈ വാർത്ത സ്ഥിരീകരിക്ക
അഴിമതിയും സ്വജനപക്ഷപാതവും ചെറുക്കുന്നതിന്റെ ഭാഗമായി സൗദിയയിൽ അറസ്റ്റ് ചെയ്യപ്പെട്ട അൽവലീദ് ബിൻ തലാൽ രാജകുമാരന് ഇപ്പോഴും പൂർണ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. 40,000 കോടി രൂപയോളം പിഴ അടച്ചതോടെ അൽവലീദ് രാജകുമാരനെ പഞ്ചനക്ഷത്ര ഹോട്ടലിലെ തടവറയിൽനിന്ന് മോചിപ്പിച്ചതായി സൗദി അധികൃതർ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, രാജ്യം വിട്ടുപോകുന്നതടക്കമുള്ള കാര്യങ്ങൾക്ക് ഇപ്പോഴും വിലക്കുണ്ടെന്നും ഫലത്തിൽ അദ്ദേഹം വീട്ടുതടങ്കലിലാണെന്നുമാണ് പുതിയ റിപ്പോർട്ട്.
കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഉത്തരവനുസരിച്ച് ഉന്നതോദ്യോഗസ്ഥർക്കും രാജകുടുംബാംഗങ്ങൾക്കുമൊപ്പം അറസ്റ്റിലായ അൽവലീദ് രാജകുമാരൻ റിയാദിലെ പഞ്ച നക്ഷത്ര ഹോട്ടലായ റിറ്റ്‌സ്-കാൾട്ടണിൽ തടവിലാക്കപ്പെട്ടിരിക്കുകയായിരുന്നു. വമ്പൻ തുക പിഴയൊടുക്കാൻ തയ്യാറായതിനെത്തുടർന്ന് അദ്ദേഹത്തെ വി്ട്ടയച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. തിങ്കളാഴ്ച അൽവലീദിനൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് അദ്ദേഹത്തിന്റെ മകൾ ഈ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, അൽവലീദിന് ഇപ്പോഴും പൂർണ സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹത്തിന്റെ പ്രവർത്തികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയുമാണെന്നാണ് സൂചന. സൗദിയിലെ അറസ്റ്റുകളെക്കുറിച്ചുവന്ന ബിബിസി ഡോക്യുമെന്ററിയെ പ്രതിരോധിക്കുന്നതിനു വേണ്ടിയെന്നോണം അദ്ദേഹത്തെ ഹോട്ടലിലെ തടവിൽനിന്ന് മോചിപ്പിക്കുക മാത്രമാണുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലെ ഏറ്റവും ധനാഢ്യനായ വ്യക്തമായ അൽവലീദിന് ട്വിറ്റർ അടക്കം ഒട്ടേറെ കമ്പനികളിൽ ഓഹരി നിക്ഷേപമുണ്ട്.
തന്റെ ഉടമസ്ഥതയയിലുള്ള കിങ്ഡം ഹോൾഡിങ് കമ്പനിയിൽ ഇപ്പോഴും അൽവലീദിന് പൂർണ നിയന്ത്രണം നൽകിയിട്ടില്ല. രാജ്യം വിട്ടുപോകുന്നതിനോ വിദേശത്ത് ഇടപാടുകൾ നടത്തുന്നതിനോ അദ്ദേഹത്തിന് സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ഹോട്ടലിലെ തടവിൽനിന്ന് മോചിപ്പിക്കപ്പെട്ട അൽവലീദ് ശനിയാഴ്ച സ്വന്തം വീട്ടിലെത്തിയെന്ന കാര്യം അദ്ദേഹത്തിന്റെ ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മകൾ അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതും.
അൽവലീദടക്കമുള്ള തടവുകാരുടെ യഥാർഥ അവസ്ഥ പുറത്തുകൊണ്ടുവന്ന ബിബിസി ഡോക്യുമെന്ററി സൗദി ഭരണകൂടത്തിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. അൽവലീദിനെ നന്നായാണ് നോക്കിയിരുന്നതെന്നും അദ്ദേഹത്തിന് പഞ്ചനക്ഷത്ര സൗകര്യമാണ് നൽകിയിരുന്നതെന്നും ഭരണകൂടം വ്യക്തമാക്കി. എന്നാൽ, ജയിലറയിൽ കഴിയുന്നതുപോലെയാണ് അൽവലീദ് ഹോട്ടലിൽ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം വളരെ ക്ഷീണിതനായാണ് കാണപ്പെട്ടതെന്നും ഡോക്യുമെന്ററിയിൽ വ്യക്തമായിരുന്നു.
നവംബറിലാണ് അൽവലീദും വിദേശികളടക്കമുള്ള ഒട്ടേറെപ്പേരും സൗദിയിൽ അറസ്റ്റിലായത്. സൗദിയിൽ അദ്ദേഹത്തിന്റെ പേരിലുള്ള 200 കോടി ഡോളറോളം വരുന്ന സ്വത്തുക്കൾ ഭരണകൂടം ഏറ്റെടുത്തിരുന്നു. ്അൽവലീദിന്റെ ഓഹരി സാമ്രാജ്യത്തിന്റെ നിയന്ത്രണവും ഇപ്പോഴും മുഹമ്മദ് ബിൽ സൽമാന്റെ നിയന്ത്രണത്തിലാണെന്നും സൂചനയുണ്ട്. ട്വിറ്റർ, ലിഫ്റ്റ്, സിറ്റി ഗ്രൂപ്പ്, പാരീസിലെ ജോർജ്് അഞ്ചാമൻ, ന്യുയോർക്കിലെ പ്ലാസ തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവിടങ്ങളിൽ അൽവലീദിന് നിക്ഷേപമുണ്ട്.