- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ തൃപ്തയല്ല, ആദിവാസിമേഖല പത്തുവർഷം പിറകിലാണ്; മന്ത്രി പി.കെ. ജയലക്ഷ്മി
തിരുവനന്തപുരം: ആദിവാസിമേഖല പത്തുവർഷം പിന്നിലാണെന്നും ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ടെന്നും പട്ടികവർഗക്ഷേമ വകുപ്പുമന്ത്രി മറുനാടൻ മലയാളിക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കുറെ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ആദിവാസിമേഖലയിൽ ഇനിയും കുറെ മുന്നോട്ടു പോകാനുണ്ട്. വികസനപദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാൻ പ
തിരുവനന്തപുരം: ആദിവാസിമേഖല പത്തുവർഷം പിന്നിലാണെന്നും ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ടെന്നും പട്ടികവർഗക്ഷേമ വകുപ്പുമന്ത്രി മറുനാടൻ മലയാളിക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കുറെ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ആദിവാസിമേഖലയിൽ ഇനിയും കുറെ മുന്നോട്ടു പോകാനുണ്ട്.
വികസനപദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാൻ പലവിധ തടസങ്ങളുണ്ടാകുന്നു. നിരവധി പദ്ധതികൾ ആദിവാസിമേഖലയിൽ നടത്തിക്കൊണ്ടിരിക്കയാണ്. മുൻകാലങ്ങളേക്കാൾ സർക്കാരിന്റെ ഭാഗത്തുനിന്നും ആദിവാസികൾക്കും പട്ടികവർഗക്കാർക്കും കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ട്.
ആദിവാസി മേഖലയിലാണെങ്കിൽ അടിസ്ഥാനസൗകര്യവികസനം ഇനിയും മുന്നോട്ടു പോകാനുണ്ടെന്ന പക്ഷമാണ് യുവജനകാര്യം, മ്യൂസിയം മൃഗശാല വകുപ്പുകളുടെ കൂടി ചുമതലയുള്ള മന്ത്രിക്കുള്ളത്.
ഇതുവരെയുള്ള ഭരണത്തിൽ, മന്ത്രിയെന്ന നിലയിൽ ഇപ്പോഴും മനസ്സിനെ അലട്ടുന്നത് ഇടമലക്കുടി പഞ്ചായത്താണ്. സംസ്ഥാനത്തെ ആദ്യത്തെ ട്രൈബൽ ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി. വേറൊരു ട്രൈബൽ പഞ്ചായത്ത് നിലവിൽ സംസ്ഥാനത്തില്ലതാനും. ഗ്രാമപഞ്ചായത്തിന്റെ സ്ഥിതി മോശം. ശരിയായ ഗതാഗത മാർഗമില്ല. മന്ത്രിയെന്ന നിലയിൽ അവിടെ നേരിട്ടുപോയി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയപ്പോൾ ഉടലെടുത്ത അസ്വസ്ഥതകൾ ഇനിയും വിട്ടുപോയിട്ടില്ലെന്ന് മന്ത്രി ജയലക്ഷ്മി പറയുന്നു. ഒരു കിലോഗ്രാം അരി വാങ്ങണമെങ്കിൽ കിലോമീറ്ററുകളോളം കാൽനടയായി പോകേണ്ട അവസ്ഥയാണ് അവിടെയുള്ളത്. സംസ്ഥാനത്തെ ആദിവാസി മേഖലയിൽ ഇത്തരത്തിൽ ഒരവസ്ഥ, ഇത്രയും ദുഷ്‌ക്കരമായ വിധത്തിൽ മറ്റൊരിടത്തും കാണാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യത്തെ പട്ടികവർഗക്ഷേമവകുപ്പിന്റെ മാത്രമല്ല, മന്ത്രിസഭയിൽ തന്നെ ആദ്യത്തെ ആദിവാസി മന്ത്രിയാണ് പി.കെ. ജയലക്ഷ്മി. അതുകൊണ്ടുതന്നെ ആദിവാസി മേഖലയിലുള്ളവർ അവരിലൊരാളായിട്ടു കാണുന്നു മന്ത്രിയെ. സംസ്ഥാന മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയെന്ന പ്രത്യേകതക്കും അർഹയാണ് ഈ അവിവാഹിതയായ കോൺഗ്രസ്സുകാരി.