- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേശ്യയെന്നും ഭ്രാന്തിയെന്നും വിളിക്കുന്നതിൽ പരിഭവമില്ല; ഇത് തന്റെ വിജയം വിവാദങ്ങൾക്കുള്ള മധുരപ്രതികാരം: വിമർശനങ്ങൾക്ക് മറുപടിയുമായി കങ്കണ റണൗട്ട്
മുംബൈ: വിവാദങ്ങളുടെ തോഴിയാണ് കങ്കണ് റണൗട്ട്. ഋത്വിക് റോഷനുമായുള്ള ബന്ധങ്ങളുടെ പേരിൽ വിവാദ നായികയായ കങ്കണ തന്റെ വിമർശകർക്ക് ചുട്ട മറുപടിയുമയാി രംഗത്തെത്തി. കങ്കണയുടെ മുൻകാമുകൻ അധ്യാൻ സുമന്റെ പിതാവ് നടിയെ മന്ത്രവാദിനിയെന്നും ഭ്രാന്തിയെന്നും വേശ്യയെന്നും വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് ചുട്ട മറുപടി തന്ന കങ്കണ നൽകി. ഒരു സ്ത്രീ സ്വന്തം കഴിവുകൊണ്ട് വിജയം നേടിയാൽ അവളെ വേശ്യ എന്ന് വിളിക്കുന്നതാണ് നമ്മുടെ സമൂഹം എന്ന് കങ്കണ തുറന്നടിച്ചു. താൻ സിനിമയിൽ ലൈംഗികതൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട്. അവരുടെ ജീവിതം അടുത്തു കണ്ടിട്ടുണ്ട്, അവരോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂ എന്ന് കങ്കണ പറഞ്ഞു. ഭ്രാന്തിയെന്ന ആരോപണത്തിനും കങ്കണയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. മാനസികരോഗികളുടെ അവസ്ഥയും താൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. രോഗത്തോട് ധീരമായാണ് അവർ പോരാടുന്നത്, അതുകൊണ്ട് തന്നെ ഭ്രാന്തി എന്നുവിളിക്കുന്നത് ആക്ഷേപമായി കരുതുന്നില്ല എന്നായിരുന്നു മറുപടി. മന്ത്രവാദിയാണെന്ന ആരോപണത്തോട് കങ്കണ പ്രതികരിച്ചതിങ്ങനെ, ഹാരിപ്പോട്ട
മുംബൈ: വിവാദങ്ങളുടെ തോഴിയാണ് കങ്കണ് റണൗട്ട്. ഋത്വിക് റോഷനുമായുള്ള ബന്ധങ്ങളുടെ പേരിൽ വിവാദ നായികയായ കങ്കണ തന്റെ വിമർശകർക്ക് ചുട്ട മറുപടിയുമയാി രംഗത്തെത്തി. കങ്കണയുടെ മുൻകാമുകൻ അധ്യാൻ സുമന്റെ പിതാവ് നടിയെ മന്ത്രവാദിനിയെന്നും ഭ്രാന്തിയെന്നും വേശ്യയെന്നും വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് ചുട്ട മറുപടി തന്ന കങ്കണ നൽകി.
ഒരു സ്ത്രീ സ്വന്തം കഴിവുകൊണ്ട് വിജയം നേടിയാൽ അവളെ വേശ്യ എന്ന് വിളിക്കുന്നതാണ് നമ്മുടെ സമൂഹം എന്ന് കങ്കണ തുറന്നടിച്ചു. താൻ സിനിമയിൽ ലൈംഗികതൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട്. അവരുടെ ജീവിതം അടുത്തു കണ്ടിട്ടുണ്ട്, അവരോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂ എന്ന് കങ്കണ പറഞ്ഞു.
ഭ്രാന്തിയെന്ന ആരോപണത്തിനും കങ്കണയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. മാനസികരോഗികളുടെ അവസ്ഥയും താൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. രോഗത്തോട് ധീരമായാണ് അവർ പോരാടുന്നത്, അതുകൊണ്ട് തന്നെ ഭ്രാന്തി എന്നുവിളിക്കുന്നത് ആക്ഷേപമായി കരുതുന്നില്ല എന്നായിരുന്നു മറുപടി.
മന്ത്രവാദിയാണെന്ന ആരോപണത്തോട് കങ്കണ പ്രതികരിച്ചതിങ്ങനെ, ഹാരിപ്പോട്ടറെ ഏവർക്കും ഇഷ്ടമല്ലേ, മന്ത്രവാദകഥകളുടെ ഷേക്‌സ്പിയർ ക്ലാസിക്കുകൾ ഏവരും സ്വീകരിച്ചല്ലോ. മന്ത്രവാദം പൗരാണിക കാലങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്നതാണ്. അത്തരമൊരു വിദ്യ മന്ത്രവാദിനിയെന്ന് തന്നെ വിളിക്കുന്നത് അഭിമാനമായി കരുതുന്നു എന്നാണ് കങ്കണ അറിയിച്ചിരിക്കുന്നത്
എല്ലാവർക്കും ചീത്ത നേരവും നല്ല നേരവുമുണ്ട്. ചീത്ത കാലത്തിലൂടെ കടന്നുപോയാൽ നമുക്കു മുന്നിൽ എത്തുന്നത് നല്ല കാലമായിരിക്കും. ഇവിടെ വരെയുള്ള തന്റെ യാത്ര അസാധാരണമായിരുന്നു. ഒരു ഗ്രാമത്തിൽ നിന്നും ഇവിടെ വരെ തന്റെ കഴിവു കൊണ്ടെത്തിയെന്ന് കങ്കണ പറഞ്ഞു.
കങ്കണയും ഹൃത്വിക് റോഷനുമായുള്ള ബന്ധമാണ് ബോളിവുഡിൽ വിവാദങ്ങൾ ഉണ്ടായക്കിയത്. കങ്കണയ്ക്ക് ഹൃത്വിക് റോഷൻ ഇ മെയിലുകൾ അയച്ചുവെന്ന ആരോപണമായിരുന്നു ആദ്യെ വന്നത്. ഇത് വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഹൃത്വിക് ആരോപിച്ചു. തുടർന്ന് ഇരുവരുടെയും സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നത് ബോളിവുഡിൽ വലിയ വിവാദങ്ങൾക്കായിരുന്നു തിരി കൊളുത്തിയത്.