ഹദ്- ഐശ്വര്യ ലക്ഷ്മി ചിത്രം വരത്തൻ തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ വിജയാഹ്ളാദത്തിലാണ് അണിയറപ്രവർത്തകർ. സന്തോഷത്തിനിടയിൽ സംവിധായകൻ അമൽ നീരദ് നിർമ്മാതാവായ നസ്രിയയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്.

ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്നാണ് അമൽ നീരദ് പറയുന്നത്.ആറു മണിയാവുമ്പോൾ പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇത്രയൊക്കെ മതി. നമുക്ക് നിർത്തി വീട്ടിൽ പോവാമെന്നൊക്കെ വന്നു പറയും. ഇതു കണ്ട് ക്യാമറാമാൻ ലിറ്റിൽ സ്വയമ്പ് എന്നോടു ചോദിച്ചിട്ടുണ്ട്, നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസർ തന്നെയല്ലേയെന്ന്! അങ്ങനെയായിരുന്നു നസ്രിയ'- അമൽ നീരദ് മനോരമയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

'സ്വന്തമായി ചിത്രം നിർമ്മിക്കുമ്പോൾ മനസ്സമാധാനം ഉണ്ടെന്ന് അമൽ നീരദ്. നിർമ്മാതാവിനെ കുഴിയിലേക്കിറക്കാൻ സിനിമ ചെയ്യുന്നു എന്ന രീതിയിലുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു. ദുബായിൽ നിന്നു വന്ന കുറെ നിർമ്മാതാക്കളെ പിച്ചക്കാരാക്കി മാറ്റി എന്നുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ പേടിയാണെന്നും അമൽ പറയുന്നു.

അൻവർ റഷീദും നസ്രിയയും ചേർന്ന് നിർമ്മിക്കുന്ന വരത്തനിൽ എബി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പ്രിയയായി ഐശ്വര്യയും എത്തുന്നു.ഷറഫുദ്ദീൻ, അർജ്ജുൻ അശോകൻ, വിജിലേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അമൽ നീരദാണ് സംവിധാനം. ലിറ്റിൽ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിംഗും ശ്യാം സംഗീതവും നിർവഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്