തിരുവനന്തപുരം: രാഷ്ട്രീയ നേതാവും നടനുമായ രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താനും കലാകാരനാണ്. പോളേട്ടന്റെ വീട് എന്ന ചിത്രത്തിൽ അമൽ നായകനായിരുന്നു. സമയമാകുമ്പോൾ താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അമൽ ഉണ്ണിത്താൻ ഇടക്കാലത്ത് പ്രഖ്യാപിച്ചിരുന്നു.അതിനിടെ ഇന്ന് അമൽ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റാണ് ചർച്ചാവിഷയമായത്.

താൻ ബിജെപി അനുഭാവിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് അമൽ. കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ് തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് അമലിന്റെ പോസ്‌ററ്.അച്ഛന്റെ വോട്ട് കോൺഗ്രസിന് എന്റെ വോട്ട് ബിജെപിക്ക് എന്നാണ് അമൽ നിലപാട് വ്യക്തമാക്കിയത്.

ഇതിന് മുമ്പ് അമൽ രാഹുൽ ഗാന്ധി വിഷണ്ണനായി ഇരിക്കുന്ന ഒരു ചിത്രമാണ് ആദ്യം പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു പരിഹാസവരിയും പോസ്റ്റ് ചെയ്തു. എന്നാൽ അധികം വൈകാതെ അത് പിൻവലിച്ചു. ഏതായാലും അമലിന്റെ പോസ്റ്റിനെ പരിഹസിച്ചും കൊണ്ടാടിയും നിരവധി കമന്റുകളാണ് നിറയുന്ന്ത്.