കൊച്ചി: ദാമ്പത്യ ജീവിതം കയ്‌പേറിയ അനുഭവമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് അമലാപോൾ. സംവിധായകൻ എഎൽ വിജയുമായുള്ള വിവാഹമോചനത്തെ കുറിച്ച് മനസ്സ് തുറന്ന് തെന്നിന്ത്യൻ താരം അമല പോൾ സംസാരിക്കുന്നത് മംഗളം സിനിമയോടാണ്. .

ഞാനിപ്പോൾ ഏഴ് പടങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഈ വർഷം ഈ പടങ്ങളെല്ലാം റലീസാകും. സത്യം പറഞ്ഞാൽ ദാമ്പത്യ ജീവിതം എനിക്ക് കയ്‌പ്പേറിയ അനുഭവങ്ങളാണ് നൽകിയത്. ഏടുത്തുചാട്ടം വേണ്ടായിരുന്നുവെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. എന്റെ ഇഷ്ടത്തിന് ഞാനെടുത്ത തീരുമാനം വേർപാടിൽ കലാശിച്ചത് പോലും നല്ലതിന് വേണ്ടിയാണെന്ന് ഞാൻ വിചാരിക്കുന്നു.

വിവാഹ ജീവിതത്തിൽ സന്തോഷം ലഭിച്ചില്ലെങ്കിൽ ഒരു പെണ്ണിന്റെ ജീവിതത്തിൽ എന്ത് അർത്ഥമാണുള്ളത്? അങ്ങനെ വന്നാൽ വൈകാൻ പാടില്ല. അടുത്ത നിമിഷം സ്വതന്ത്രയാകണം. എന്റെ ജീവിതത്തിൽ നടന്ന ഈ ദുരന്തം മൂലം എനിക്ക് ഒരു പാട് വേദനകൾ പകർന്നു കിട്ടുകയുണ്ടായി. അതേ സമയം എന്റെ കുടുംബം നൽകുന്ന പിന്തുണയും സാന്ത്വനവുമായണ്. ഇപ്പോഴെനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന മനസ്സമാധാനം.

വിവാമോചനവും തുടർന്നുള്ള സംഭവങ്ങളും എന്റെ ഇപ്പോഴുല്‌ള ജീവിതത്തിൽ തെല്ലും ബാധിച്ചില്ല. എല്ലാം പഴയതു പോലെ. ഞാൻ അഭിനയിച്ച സിനിമകൾ വർഷങ്ങൾക്ക് ശേഷം കാണുമ്പോഴും എനിക്ക് സന്തോഷം ലഭിക്കുന്ന തരത്തിലുള്ളതായിരിക്കണം. അങ്ങനെയുള്ള കഥകൾ തെരഞ്ഞെടുത്ത് അഭിനയിക്കുകയാണ് എന്റെ ലക്ഷ്യം. ഞാൻ മോഡേൺ രീതിയിൽ വസ്ത്രധാരണം ചെയ്യുന്നതിൽ പലരും വിമർശിക്കാറുണ്ട്. അങ്ങനെയുള്ള വ്യക്തികൾക്ക് മുമ്പിൽ പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല-അമലാ പോൾ പറയുന്നു.