- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടകച്ചീട്ട് ഉണ്ടാക്കിയത് വാഹനം രജിസ്റ്റർ ചെയ്യുന്നതിന് ഒരാഴ്ച മുൻപ്; നവംബർ പത്തിനകം നേരിട്ട് ഹാജരാകാൻ അമലാപോളിന് നിർദ്ദേശം; ഒന്നരക്കോടിയുടെ ആഡംബര വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത് 20 ലക്ഷം രൂപയുടെ നികുതി വെട്ടിക്കാൻ തന്നെ
കൊച്ചി: നടി അമലാ പോൾ പുതുച്ചേരിയിൽകാർ രജിസ്‌ട്രേഷൻ നടത്തിയത് നിയമ വിരുദ്ധമായി തന്നെ എന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. പുതുച്ചേരിയിൽ നടി കാർ രജിസ്റ്റർ ചെയ്തിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. മോട്ടോർ വാഹന നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് അമലാ പോൾ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ താരം നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്. ഒന്നര കോടിയുടെ വാഹനം രജിസ്റ്റർ ചെയ്യുന്നതിന് ഒരാഴ്ച മുൻപാണ് വാടകച്ചീട്ട് ഉണ്ടാക്കിയതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഇതോടെ വാഹനം രജിസ്റ്റർ ചെയ്യുന്നതിന് നൽകിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിർമ്മിതാണെന്നാണ് നിഗമനം. നവംബർ പത്തിനകം നേരിട്ട് ഹാജരായി വിശദമായ മറുപടി നൽകുകയോ നികുതി അടയ്ക്കുകയോ വേണമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പാൾ നടിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അമലയുടെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ ഒരു എൻജിനിയറിങ് വിദ്യാർത്ഥിയുടെ പേരിലാണ് വാഹനം
കൊച്ചി: നടി അമലാ പോൾ പുതുച്ചേരിയിൽകാർ രജിസ്‌ട്രേഷൻ നടത്തിയത് നിയമ വിരുദ്ധമായി തന്നെ എന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. പുതുച്ചേരിയിൽ നടി കാർ രജിസ്റ്റർ ചെയ്തിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. മോട്ടോർ വാഹന നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് അമലാ പോൾ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ താരം നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്.
ഒന്നര കോടിയുടെ വാഹനം രജിസ്റ്റർ ചെയ്യുന്നതിന് ഒരാഴ്ച മുൻപാണ് വാടകച്ചീട്ട് ഉണ്ടാക്കിയതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഇതോടെ വാഹനം രജിസ്റ്റർ ചെയ്യുന്നതിന് നൽകിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിർമ്മിതാണെന്നാണ് നിഗമനം. നവംബർ പത്തിനകം നേരിട്ട് ഹാജരായി വിശദമായ മറുപടി നൽകുകയോ നികുതി അടയ്ക്കുകയോ വേണമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പാൾ നടിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അമലയുടെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ ഒരു എൻജിനിയറിങ് വിദ്യാർത്ഥിയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരുന്നത്. ഈ വിലാസത്തിൽ വാടക ചീട്ട് ഉണ്ടാക്കി നൽകിയിരുന്നതായി ഇവർ സമ്മതിച്ചിരുന്നു. എന്നാൽ അവർ ഈ വിലാസത്തിൽ താമസിച്ചിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പത്താം തീയതിക്കുള്ളിൽ വിശദമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
20 ലക്ഷം രൂപയുടെ നികുതി വെട്ടിക്കാൻ തന്നെയാണ് താരം പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതെന്ന് ഇതോടെ വ്യക്തമായി. അതേസമയം തനിക്ക് ഇന്ത്യയിലെവിടെയും വസ്തുക്കൾ വാങ്ങാൻ അവകാശമുണ്ടെന്നും തന്നെ അനാവശ്യമായി ആക്രമിക്കുകയാണെന്നും ആരോപിച്ച് അമല സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.
നേരത്തേ ഇടപ്പള്ളിയിലെ വീട്ടിലെത്തി അമലാ പോളിന് സംഘം നോട്ടീസ് നൽകിയിരുന്നു. അമലാപോളിന് നൽകിയ നോട്ടീസിനൊപ്പം വിശദമായ ചോദ്യാവലിയും മോട്ടോർ വാഹന വകുപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അഭിഭാഷകൻ മുഖേന വാഹനത്തിന്റെ രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കിയത്. ഈ രേഖകളിലാണ് കൃത്രിമം നടന്നിട്ടുള്ളതായി വ്യക്തമായത്. ഇത്തരത്തിൽ രേഖകൾ ഉണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായും സൂചനയുണ്ട്.
കേരളത്തിൽ രജിസ്റ്റർ ചെയ്താൽ 20 ലക്ഷം രൂപ നികുതി ഇനത്തിൽ നൽകേണ്ട കാർ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാൽ ലക്ഷം രൂപ മാത്രം നികുതി നൽകിയാണ് കാർ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും കാർ ഓടുന്നതുകൊച്ചി ഇടപ്പള്ളിയിലാണ്. ഇതോടെയാണ് താരം പുലിവാല് പിടിച്ചത്.