ലയാളത്തിലും തമിഴിലും തെലുങ്കിലുമായി മിന്നിത്തിളങ്ങുന്ന താരമാണ് അമലാ പോൾ. തെന്നിന്ത്യയിൽ അമലാപോളിന് ആരാധകർ നിരവധിയാണ്. പണ്ടിച്ചേരിയിലെ വാഹന രജിസ്ട്രേഷനും വിവാഹ മോചനവും വിവാദങ്ങളുമൊക്കെയായി അമല അൽപ്പം വിവാദത്തിലായെങ്കിലും ഇതിൽ നിന്നൊക്കെ റിലാക്‌സ് ആവാൻ താരം ശ്രമിക്കുന്നുമുണ്ട്. 

മ്മൂട്ടി നായനായ ഭാസ്‌ക്കർ ദി റസ്‌ക്കലിന്റെ തമിഴ്റിമെയ്‌ക്ക് ആയ ഭാസ്‌ക്കർ ഒരു റാസക്കൽ എന്ന ചിത്രത്തിലാണ് അമല ഇപ്പോൾ അഭിനയിക്കുന്നത്. അരവിന്ദ് സ്വാമിയാണ് ഈ സിനിമയിലെ നായകൻ. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു അമല ആ വെളിപ്പെടുത്തൽ നടത്തിയത്. തനിക്ക് ഏറ്റവും പ്രിയങ്കരനായ സിനിമ പ്രവർത്തകൻ ആരാണ് എന്ന ചോദ്യത്തിന് അമല പറഞ്ഞ മറുപടി ഇങ്ങനെ. അത് അരവിന്ദ സ്വാമിയാണ്.

സിനിമാ മേഖലയിൽ നിന്നും എനിക്കേറെ പ്രിയപ്പെട്ട ഒരു വ്യക്തിയെ തിരഞ്ഞെടുക്കാൻ എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ ഒരേ ഒരാളെ മാത്രമേ എനിക്ക് ചൂണ്ടികാണിക്കാനുള്ളു. അതെനിക്കേറ്റവും പ്രിയങ്കരനായ അരവിന്ദ് സ്വാമിയാണ്. അകത്തും പുറത്തും ഒരു നല്ല വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം എന്ന് അമല പറഞ്ഞു.