- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമല പോളിന്റെ കുരുക്ക് മുറുകുന്നു; നടി ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി;
കൊച്ചി: പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ നടി അമല പോൾ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് അമല ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതേസമയം, മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് അമല പോൾ നൽകിയ ഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഇതേ കേസുമായി ബന്ധപ്പെട്ട് നടൻ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് വിട്ടയച്ചിരുന്നു. പിഴയടക്കാൻ തയാറാണെന്ന് ഫഹദ് അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു. 1 കോടി 20 ലക്ഷം രൂപ വില വരുന്ന തന്റെ എസ് ക്ലാസ് ബെൻസ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയത് സംസ്ഥാനത്തിന് ലഭിക്കേണ്ട 20 ലക്ഷയുടെ നികുതിയാണ് അമല പോൾ അടക്കാതിരുന്നത്. പോണ്ടിച്ചേരിയിൽ ആകെ ഒരു ലക്ഷത്തി നാൽപ്പത്തി അയ്യായിരം രൂപ മാത്രം നികുതിയടച്ചാണ് അമല പോൾ സംസ്ഥാനത്തെ വഞ്ചിച്ചതെന്നാണ് ആരോപണം.
കൊച്ചി: പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ നടി അമല പോൾ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് അമല ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
അതേസമയം, മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് അമല പോൾ നൽകിയ ഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഇതേ കേസുമായി ബന്ധപ്പെട്ട് നടൻ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് വിട്ടയച്ചിരുന്നു. പിഴയടക്കാൻ തയാറാണെന്ന് ഫഹദ് അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു.
1 കോടി 20 ലക്ഷം രൂപ വില വരുന്ന തന്റെ എസ് ക്ലാസ് ബെൻസ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയത് സംസ്ഥാനത്തിന് ലഭിക്കേണ്ട 20 ലക്ഷയുടെ നികുതിയാണ് അമല പോൾ അടക്കാതിരുന്നത്. പോണ്ടിച്ചേരിയിൽ ആകെ ഒരു ലക്ഷത്തി നാൽപ്പത്തി അയ്യായിരം രൂപ മാത്രം നികുതിയടച്ചാണ് അമല പോൾ സംസ്ഥാനത്തെ വഞ്ചിച്ചതെന്നാണ് ആരോപണം.