ചെന്നൈ:നടി അമല പോളിനോട് അശ്ലീല സംഭാഷണം നടത്തിയെന്നാരോപിച്ച് നൃത്ത സ്‌കൂൾ ഉടമസ്ഥനും അദ്ധ്യാപകനും ആയ യുവാവിനെ തമിഴനാട് പൊലീസ് അറസറ്റ് ചെയ്തു. കൊട്ടിവാക്കത്തുള്ള സംരംഭകൻ അഴകേശനെയാണ് നടിയുടെ പരാതിയെത്തുടർന്ന് മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈ ടി. നഗറിലുള്ള സ്റ്റുഡിയോയിൽ നൃത്തപരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശൻ അശ്ലീലം പറഞ്ഞുവെന്നും അപമാനകരമായ രീതിയിൽ ഇടപെട്ടുവെന്നുമാണ് അമലാ പോളിന്റെ പരാതി.പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.

അമല പോൾ ഉൾപ്പെടെ സിനിമാ പ്രവർത്തകർ ഈ മാസം മൂന്നിനു മലേഷ്യയിൽ സ്ത്രീ ശാക്തീകരണം വിഷയത്തിൽ മെഗാ ഷോ അവതരിപ്പിക്കുന്നുണ്ട്. തന്റെ മലേഷ്യൻ സന്ദർശനത്തെപ്പറ്റി വ്യക്തമായി അറിഞ്ഞ ഇയാളിൽനിന്ന് സുരക്ഷാപ്രശ്നം നേരിടേണ്ടി വരുമെന്ന ഭയംകൊണ്ടാണ് പൊലീസിനെ സമീപിച്ചതെന്ന് അമല പറഞ്ഞു.