- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുവിധു തീരും മുമ്പെ അമല പോൾ വിവാഹമോചനത്തിലേക്കോ? സംവിധായകൻ എ എൽ വിജയ് യുമായുള്ള ബന്ധം ഒഴിയുന്നത് ദാമ്പത്യത്തിലെ പൊരുത്തക്കേടിനാൽ
ചെന്നൈ: നടി അമല പോൾ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സംവിധായകൻ എ എൽ വിജയ് യുമായുള്ള ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകളാണ് ഇരുവരും വഴിപിരിയാനുള്ള കാരണമെന്നു ഗോസിപ്പു കോളങ്ങൾ എഴുതുന്നു. ഓൺലൈൻ മാദ്ധ്യമമായ ഇന്ത്യാ ടൈംസാണ് ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ, പുറത്ത് വരുന്ന വാർത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. ഈയിടെയായി ഇരുവരും പൊതു പരിപാടികളിൽ ഒരുമിച്ചു പങ്കെടുക്കാറില്ല. തമിഴകത്തെ ഒരു സൂപ്പർ താരവുമായി അമലയ്ക്ക് അടുപ്പമുണ്ടെന്നും ഇതാണു വേർപിരിയലിനു കാരണമെന്നും ഗോസിപ്പു കോളങ്ങൾ എഴുതുന്നുണ്ട്. 2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എഎൽ വിജയ്‌യുമായി അമല പോൾ പ്രണയത്തിലാകുന്നത്. 2014 ജൂൺ 12ന് ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോൾ ഒടുവിൽ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയിൽ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോൾ നടി. വിജയ
ചെന്നൈ: നടി അമല പോൾ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സംവിധായകൻ എ എൽ വിജയ് യുമായുള്ള ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകളാണ് ഇരുവരും വഴിപിരിയാനുള്ള കാരണമെന്നു ഗോസിപ്പു കോളങ്ങൾ എഴുതുന്നു.
ഓൺലൈൻ മാദ്ധ്യമമായ ഇന്ത്യാ ടൈംസാണ് ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ, പുറത്ത് വരുന്ന വാർത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.
ഈയിടെയായി ഇരുവരും പൊതു പരിപാടികളിൽ ഒരുമിച്ചു പങ്കെടുക്കാറില്ല. തമിഴകത്തെ ഒരു സൂപ്പർ താരവുമായി അമലയ്ക്ക് അടുപ്പമുണ്ടെന്നും ഇതാണു വേർപിരിയലിനു കാരണമെന്നും ഗോസിപ്പു കോളങ്ങൾ എഴുതുന്നുണ്ട്.
2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എഎൽ വിജയ്‌യുമായി അമല പോൾ പ്രണയത്തിലാകുന്നത്. 2014 ജൂൺ 12ന് ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി.
ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോൾ ഒടുവിൽ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയിൽ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോൾ നടി.
വിജയ്‌യുടെ പുതിയ ചിത്രമായ ഡെവിൾ റിലീസിനു തയ്യാറെടുക്കുകയാണ്. പ്രഭുദേവ നായകനാകുന്ന ചിത്രത്തിൽ അമലയുടെ സഹോദരൻ അഭിജിത് പോളാണു വില്ലൻ വേഷത്തിൽ എത്തുന്നത്.