- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനും വിജയും 'ബ്യൂട്ടിഫുൾ കപ്പിൾസ്' തന്നെയായിരുന്നു; പല കാര്യങ്ങൾക്കും ഞങ്ങൾ കൊടുത്തിരുന്ന പ്രാധാന്യം പലതായിരുന്നു; ജീവിതത്തിന്റെ തുടർച്ചയും വളർച്ചയുമാണ് ഞാനാഗ്രഹിച്ചത്; മറ്റൊരാളായി പോയ ജീവിതത്തിൽ അർത്ഥമില്ല: വിവാഹ മോചനത്തെക്കുറിച്ച് അമല പോൾ
അടുത്ത കാലത്തായി സിനിമാ ലോകം ഏറെ ചർച്ച ചെയ്ത ഒരു വാർത്തയാണ് അമല പോൾ വിജയ് വിവാഹ മോചനം. വിവാഹ മോചമത്തെക്കുറിച്ച് പല കഥകളായിരുന്നു പുറത്ത് വന്നത്. വിജയ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചതും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പാപ്പരാസിരകൾ പല കഥകളും പറഞ്ഞു പരത്തി. അടുത്തിടെ സെലിബ്രിറ്റി ബാഡ്മിന്റണിൽ താരം ഇട്ട വസ്ത്രം വരെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നു. ഏറ്റവും ഒടുവിൽ ധനുഷുമായി ബന്ധപ്പെടുത്തി ഗോസിപ് കോളം പുതിയ വാർത്തകളുമായി രംഗത്ത് വന്നപ്പോൾ അംല ശക്തമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹ മോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. തെറ്റായി എഴുതപ്പെട്ട കഥയിൽ കണ്ടുമുട്ടിയ രണ്ടു കഥാപാത്രങ്ങളായിരുന്നു ഞങ്ങൾ. കഥ തെറ്റായിപ്പോയതു കൊണ്ടാണ് അതിലെ കഥാപാത്രങ്ങൾ ഇറങ്ങിപ്പോയത്. ഞാനും വിജയും പലരും പറഞ്ഞതു പോലെ 'ബ്യൂട്ടിഫുൾ കപ്പിൾസ്' തന്നെയായിരുന്നു. ജീവിതത്തിൽ പല കാര്യങ്ങൾക്കും ഞങ്ങൾ കൊടുത്തിരുന്ന പ്രാധാന്യം പലതായിരുന്നു. അതുവരെയുള്ള എന്റെ ജീവിതത്തിന്റെ തുടർച്ചയും വളർച്ചയുമാണ
അടുത്ത കാലത്തായി സിനിമാ ലോകം ഏറെ ചർച്ച ചെയ്ത ഒരു വാർത്തയാണ് അമല പോൾ വിജയ് വിവാഹ മോചനം. വിവാഹ മോചമത്തെക്കുറിച്ച് പല കഥകളായിരുന്നു പുറത്ത് വന്നത്. വിജയ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചതും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പാപ്പരാസിരകൾ പല കഥകളും പറഞ്ഞു പരത്തി. അടുത്തിടെ സെലിബ്രിറ്റി ബാഡ്മിന്റണിൽ താരം ഇട്ട വസ്ത്രം വരെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നു. ഏറ്റവും ഒടുവിൽ ധനുഷുമായി ബന്ധപ്പെടുത്തി ഗോസിപ് കോളം പുതിയ വാർത്തകളുമായി രംഗത്ത് വന്നപ്പോൾ അംല ശക്തമായി പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ, വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹ മോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. തെറ്റായി എഴുതപ്പെട്ട കഥയിൽ കണ്ടുമുട്ടിയ രണ്ടു കഥാപാത്രങ്ങളായിരുന്നു ഞങ്ങൾ. കഥ തെറ്റായിപ്പോയതു കൊണ്ടാണ് അതിലെ കഥാപാത്രങ്ങൾ ഇറങ്ങിപ്പോയത്. ഞാനും വിജയും പലരും പറഞ്ഞതു പോലെ 'ബ്യൂട്ടിഫുൾ കപ്പിൾസ്' തന്നെയായിരുന്നു. ജീവിതത്തിൽ പല കാര്യങ്ങൾക്കും ഞങ്ങൾ കൊടുത്തിരുന്ന പ്രാധാന്യം പലതായിരുന്നു. അതുവരെയുള്ള എന്റെ ജീവിതത്തിന്റെ തുടർച്ചയും വളർച്ചയുമാണ് ഞാനാഗ്രഹിച്ചത്. സിനിമയിലെ ഉയർച്ചയെക്കാളും വൈകാരികവും ബൗദ്ധികവും മാനസികവുമായ വളർച്ചയായിരുന്നു സ്വപ്നം കണ്ടത്. ആ വളർച്ച ഉണ്ടായില്ലെങ്കിൽ മറ്റൊരാളായി പോവും. അങ്ങനെയൊരു ജീവിതത്തിൽ എനിക്ക് അർഥം തോന്നിയില്ല.
മൂന്നാമതൊരാൾക്ക് ഇതു മനസ്സിലാകില്ല. ജീവിതം സുന്ദരമാണെന്നാണ് എന്റെ വലിയ വിശ്വാസം. അത് സങ്കടപ്പെട്ടും സഹിച്ചും തീർക്കാൻ എനിക്കിഷ്ടമല്ലായിരുന്നു. ഞാൻ കാരണം പങ്കാളിയും വേദന സഹിക്കാൻ ഇടവരരുതെന്നുമുണ്ടായിരുന്നു. നല്ല പങ്കാളികൾ എന്നാൽ ഒരു യാത്രയിൽ ഒരേ മനസ്സോടെ സഞ്ചരിക്കാനാകണം. പക്ഷേ, പലപ്പോഴും അതിനുകഴിഞ്ഞില്ല. 24 വയസ്സുള്ള പെൺകുട്ടിയുടെ ആഗ്രഹങ്ങളും അവൾക്ക് പറക്കാനുള്ള ആകാശങ്ങളും വലുതായിരുന്നു. ഞങ്ങൾ ഒരുപാടു സ്‌നേഹിച്ചു. പരസ്പരം നന്നായി പഠിച്ചു. പൊസറ്റീവായ സ്വാധീനം രണ്ടുപേരിലുമുണ്ടായിട്ടുണ്ട്. തമിഴ് സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായ വിജയ്ക്ക് വിജയങ്ങൾ നേടിയെടുക്കാനുണ്ട്. എനിക്കും ഉണ്ട് എന്റേതായ സ്വപ്നങ്ങൾ. കുറേ വർഷങ്ങൾ കഴിഞ്ഞ്, ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നെങ്കിൽ ഞങ്ങൾക്ക് പിരിയേണ്ടി വരില്ലായിരുന്നു എന്നു തോന്നിയിട്ടുണ്ട്. പക്ഷേ, അതുവരെ സങ്കടം നിറഞ്ഞ ജീവിതം തുടരുക എന്നത് പരസ്പരം ചെയ്യുന്ന പാപമാണ്. അമല പറയുന്നു.