- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വിവാഹ മോചന വാർത്തയിൽ സത്യമുണ്ടോ? ഗോസിപ്പുകൾ വ്യാപകമായി പ്രചരിക്കുമ്പോഴും മൗനം പാലിച്ച് അമല പോൾ; 'ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഞാൻ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകു'മെന്ന് ഭർത്താവ് വിജയിന്റെ പ്രതികരണം
ചെന്നൈ: മലയാള സിനിമയിൽ നിന്നും തമിഴിലെത്തി അവിടെ ശ്രദ്ധേയ താരമായി മാറിയ നടിയാണ് നയൻതാര. നയൻസിന്റെ പാതയിൽ തമിഴകം കീഴടക്കിയാണ് അമലാ പോളും വളർന്നത്. സൂപ്പർതാരങ്ങളുടെ നായികയായ അമല തമിഴകത്തിലെ സൂപ്പർ സംവിധായകൻ എ എൽ വിജയിനെ വിവാഹം കഴിച്ചതും ഏറെ ആഘോഷമാക്കിയതാണ്. എന്നാൽ, ഏറ്റവും ഒടുവിൽ ഇരുവരം വിവാഹ ബന്ധം വേർപിരിയുന്നു എന്ന വാർത്തയാണ് അടുത്തിടെ പുറത്തുവന്നത്. ഇത് ശരിക്കും സിനിമാ ലോകത്തെ ഞെട്ടിക്കുകയും ചെയ്തു. ദേശീയമാദ്ധ്യമങ്ങളിലടക്കം ഇതുസംബന്ധിച്ച വാർത്ത വന്നെങ്കിലും ഈ വിഷയത്തിൽ ഇരുവരും മൗനം തുടരുകയായിരുന്നു. ഒടുവിൽ വിഷയത്തിൽ പ്രതികരിച്ച് വിജയ് രംഗത്തെത്തി. ഈ വിഷയത്തിൽ വിജയ്‌യുടെ പ്രതികരണം ഇങ്ങനെ. 'ഇപ്പോൾ ഇതിനെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങൾ ഇതിൽ ബന്ധപ്പെട്ട് കിടക്കുന്നു. എന്തുതന്നെ ആയാലും ഞാൻ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകും. വിജയ് പറയുന്നു. എന്നാൽ അമല പോൾ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. തമിഴ് മാദ്ധ്യമങ്ങളിലും സിനിമാ ലോകത്തും വാർത്
ചെന്നൈ: മലയാള സിനിമയിൽ നിന്നും തമിഴിലെത്തി അവിടെ ശ്രദ്ധേയ താരമായി മാറിയ നടിയാണ് നയൻതാര. നയൻസിന്റെ പാതയിൽ തമിഴകം കീഴടക്കിയാണ് അമലാ പോളും വളർന്നത്. സൂപ്പർതാരങ്ങളുടെ നായികയായ അമല തമിഴകത്തിലെ സൂപ്പർ സംവിധായകൻ എ എൽ വിജയിനെ വിവാഹം കഴിച്ചതും ഏറെ ആഘോഷമാക്കിയതാണ്. എന്നാൽ, ഏറ്റവും ഒടുവിൽ ഇരുവരം വിവാഹ ബന്ധം വേർപിരിയുന്നു എന്ന വാർത്തയാണ് അടുത്തിടെ പുറത്തുവന്നത്. ഇത് ശരിക്കും സിനിമാ ലോകത്തെ ഞെട്ടിക്കുകയും ചെയ്തു. ദേശീയമാദ്ധ്യമങ്ങളിലടക്കം ഇതുസംബന്ധിച്ച വാർത്ത വന്നെങ്കിലും ഈ വിഷയത്തിൽ ഇരുവരും മൗനം തുടരുകയായിരുന്നു. ഒടുവിൽ വിഷയത്തിൽ പ്രതികരിച്ച് വിജയ് രംഗത്തെത്തി.
ഈ വിഷയത്തിൽ വിജയ്‌യുടെ പ്രതികരണം ഇങ്ങനെ. 'ഇപ്പോൾ ഇതിനെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങൾ ഇതിൽ ബന്ധപ്പെട്ട് കിടക്കുന്നു. എന്തുതന്നെ ആയാലും ഞാൻ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകും. വിജയ് പറയുന്നു. എന്നാൽ അമല പോൾ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. തമിഴ് മാദ്ധ്യമങ്ങളിലും സിനിമാ ലോകത്തും വാർത്ത വന്നിട്ടും അമല വിഷയത്തിൽ പ്രതികരിക്കാത്തത് ഇത് വെറും ഗോസിപ്പല്ലെന്നതിന്റെ തെളിവായി പൊതുവിൽ വിലയിരുത്തുന്നുണ്ട്.
വിവാഹശേഷവു തുടർന്ന് സിനിമയിൽ സജീവമായി നിൽക്കാനുള്ള അമലയുടെ മോഹമാണ് വിവാഹ ബന്ധം തകർത്തതെന്ന വിധത്തിലായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. വിവാഹത്തിന് ശേഷം അമല തുടരെ തുടരെ ചിത്രങ്ങളിൽ കരാർ ഒപ്പിടുകയായിരുന്നു. ഏറ്റവു ഒടുവിൽ ധനുഷിന്റെ സിനിമയിലും നായികയായി. ഇങ്ങനെ സിനിമയിൽ തന്നെ അമല തുടരുന്നത് വിജയിന്റെ മാതാപിതാക്കൾക്ക് ഇഷ്ടമായില്ലെന്നും ഈ ഭിന്നതയാണ് ഇപ്പോൾ രൂക്ഷമായതെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.
അമലയുടെയും വിജയ്‌യുടെയും ജീവിതരീതിയിലും ഒരുമയില്ലാിയരുന്നു എന്നാണ് അടുത്ത സുഹൃത്തുക്കളും പറയുന്നതായി തമിഴ് മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്. അമല പോളും എ എൽ വിജയ് യും ഇപ്പോൾ അകന്നാണ് താമസിക്കുന്നതെന്നാണ് വാർത്തകൾ. കുറേക്കാലമായി ഇരുവരും ഒരുമിച്ച് പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. എ എൽ വിജയ്‌യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിൾ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ. ഈ സിനിമയിൽ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോൾ ആണ്.
2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എഎൽ വിജയ്‌യുമായി അമല പോൾ പ്രണയത്തിലാകുന്നത്. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂൺ 12നായിരുന്നു വിവാഹം. ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോൾ ഒടുവിൽ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയിൽ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോൾ നടി. അതിനിടെയാണ് വിവാഹ മോചന വാർത്തയും പുറത്തുവരുന്നത്.