- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 ലക്ഷം രൂപ വെട്ടിച്ച് നടി അമല പോളും; എസ് ക്ലാസ് ബെൻസ് രജിസ്റ്റർ ചെയ്തത് പോണ്ടിച്ചേരിയിൽ വെച്ച്; ബെൻസ് രജിസ്ട്രർ ചെയ്തത് പോണ്ടിച്ചേരിയിലെ വിദ്യാർത്ഥിയുടെ വിലാസത്തിൽ; ചെയ്തത് 7 വർഷം തടവ് കിട്ടേണ്ട കുറ്റം
ചെന്നൈ : ആഡംബര കാറുകളുടെ പേരിൽ തട്ടിപ്പുകൾ പുറത്ത് വന്നുകൊണ്ടിരിക്കെ പുതിയ ഒരു തട്ടിപ്പ് വാർത്ത കൂടെ പുറത്ത് വന്നിരിക്കുകയാണ്, തെന്നിന്ത്യൻ സൂപ്പർ നായികയായ അമല പോൾ ആണ് നഗ്നമായ നിയമലംഘനം നടത്തിയിരിക്കുന്നത്. 1കോടി 20 ലക്ഷം രൂപ വില വരുന്ന തന്റെ എസ് ക്ലാസ് ബെൻസ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയത് സംസ്ഥാനത്തിന് ലഭിക്കേണ്ട 20 ലക്ഷയുടെ നികുതിയാണ് അമല പോൾ മുക്കിയത്. പോണ്ടിച്ചേരിയിൽ ആകെ ഒരു ലക്ഷത്തി നാൽപ്പത്തി അയ്യായിരം രൂപ മാത്രം നികുതിയടച്ചാണ് അമല പോൾ സംസ്ഥാനത്തെ വഞ്ചിച്ചത്. അമലാ പോളിന്റെ കയ്യിലുള്ള എസ്.ക്ലാസ് ബെൻസ് യഥാർത്തതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ ഒരു എൻജീയറിങ്ങ് വിദ്യാർത്ഥിയുടെ പേരിലാണ്, എന്നാൽ വിദ്യാർത്ഥിക്ക് തന്റെ പേരിൽ ഇത്രയും വലിയ വാഹനം രജിസ്റ്റർ ചെയ്തതിനെക്കുറിച്ച് യാതൊരു അറിവുമില്ല. എരണാകുളത്ത് ഇടപ്പള്ളിയിലുള്ള അമലാപോളിന്റെ വീട്ടിലാണ് ഈ ബെൻസ് ഉള്ളത്. ഇത്രയും നഗ്നമായ നിയമലംഘനം നടത്തിയിട്ടും താരത്തിനെതിരെ ഒരു നിയമനടപടിയും ആരും സ്വീകരിച്ചിട്ടില്ല. ഏഴ് വർഷം വരെ തടവ് ലഭി
ചെന്നൈ : ആഡംബര കാറുകളുടെ പേരിൽ തട്ടിപ്പുകൾ പുറത്ത് വന്നുകൊണ്ടിരിക്കെ പുതിയ ഒരു തട്ടിപ്പ് വാർത്ത കൂടെ പുറത്ത് വന്നിരിക്കുകയാണ്, തെന്നിന്ത്യൻ സൂപ്പർ നായികയായ അമല പോൾ ആണ് നഗ്നമായ നിയമലംഘനം നടത്തിയിരിക്കുന്നത്. 1കോടി 20 ലക്ഷം രൂപ വില വരുന്ന തന്റെ എസ് ക്ലാസ് ബെൻസ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയത് സംസ്ഥാനത്തിന് ലഭിക്കേണ്ട 20 ലക്ഷയുടെ നികുതിയാണ് അമല പോൾ മുക്കിയത്. പോണ്ടിച്ചേരിയിൽ ആകെ ഒരു ലക്ഷത്തി നാൽപ്പത്തി അയ്യായിരം രൂപ മാത്രം നികുതിയടച്ചാണ് അമല പോൾ സംസ്ഥാനത്തെ വഞ്ചിച്ചത്.
അമലാ പോളിന്റെ കയ്യിലുള്ള എസ്.ക്ലാസ് ബെൻസ് യഥാർത്തതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ ഒരു എൻജീയറിങ്ങ് വിദ്യാർത്ഥിയുടെ പേരിലാണ്, എന്നാൽ വിദ്യാർത്ഥിക്ക് തന്റെ പേരിൽ ഇത്രയും വലിയ വാഹനം രജിസ്റ്റർ ചെയ്തതിനെക്കുറിച്ച് യാതൊരു അറിവുമില്ല. എരണാകുളത്ത് ഇടപ്പള്ളിയിലുള്ള അമലാപോളിന്റെ വീട്ടിലാണ് ഈ ബെൻസ് ഉള്ളത്. ഇത്രയും നഗ്നമായ നിയമലംഘനം നടത്തിയിട്ടും താരത്തിനെതിരെ ഒരു നിയമനടപടിയും ആരും സ്വീകരിച്ചിട്ടില്ല.
ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് അമലാ പോൾ നടത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ മനപ്പൂർവ്വം പറ്റിക്കുകയും ലക്ഷങ്ങൾ നികുതിയടക്കുന്നതിൽ നിന്ന് മനപ്പൂർവ്വം മാറി നിൽക്കുകയുമാണ് അമലപോൾ ചെയ്തത്. ഓഗസ്ത് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമലാ പോൾ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെൻസ് കാർ വാങ്ങിയത്. ഓഗസ്ത് ഒമ്പതിന് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു.
അമലയുടെ കാർ രജിസ്ട്രർ ചെയ്തിരിക്കുന്നത് തിലസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ്. ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിങ് വിദ്യാർത്ഥിയുടേതാണ്. ഇവർക്ക് അമല പോളിനെ നേരിട്ട് അറിയുക പോലുമില്ല. കാർ രജിസ്ട്രേഷൻ ചെയ്ത കാര്യവും ഇവരാരും അറിഞ്ഞിരുന്നില്ല.
പോണ്ടിച്ചേരിയിൽ സ്ഥിരതാമസക്കാരിയല്ല അമല പോൾ. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ സ്ഥിരം താമസക്കാരായിരിക്കണം എന്നു ചട്ടം നിലവിൽ ഉണ്ട് എന്നാൽ ഇതിലെല്ലാം അമല പോൾ കൃത്രിമം കാണിച്ചിരിക്കുകയാണ്.