- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം; ഇവിടെ എല്ലാവരും കള്ളും കപ്പയും മീൻകറിയും കഴിക്കുന്നു; നിങ്ങൾക്കും അതിഷ്ടമാകും; കാവിമുണ്ട് മടക്കിക്കുത്തി പുഴയുടെ തീരത്ത് നിന്നുള്ള അമലാ പോളിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു
ലുങ്കിയുടുത്ത് മടക്കിക്കുത്തി സ്‌റ്റൈലായി പുഴയോരത്ത് നിൽക്കുന്ന അമലാ പോളിന്റെ ഫോട്ടോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇൻസ്റ്റാഗ്രാമിൽ അമല പോൾ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ കള്ളും അപ്പവും മീൻ കറിയുമാണ് എല്ലാവരും കഴിക്കുന്നത്. കള്ളുകുടിച്ച് ആനന്ദിക്കാം... എന്നാണ് ഫോട്ടോയ്ക്ക് അമല പോൾ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. സിനിമാതിരക്കുകൾക്കിടയിലും സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരമാണ് അമല പോൾ. മദ്യപാനത്തിന് പരസ്യക്ഷണം നൽകുന്നതാണ് ചിത്രമെന്ന് പറഞ്ഞാണ് സദാചാര വാദികൾ രംഗത്തെത്തിയിരിക്കുന്നത്. ശരീര പ്രദർശനവും മദ്യപാന ക്ഷണവും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് വാദം. സമൂഹമാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ആലപ്പുഴയിൽ കായലിൽ വള്ളം തുഴഞ്ഞു പോകുന്ന അമലയുടെ ചിത്രത്തിന് പരിഹാസ കമന്റിട്ട ആരാധകന് അമല നൽകിയ മറുപടി വാർത്താപ്രാധാന്യം നേടിയിരുന്നു. ക
ലുങ്കിയുടുത്ത് മടക്കിക്കുത്തി സ്‌റ്റൈലായി പുഴയോരത്ത് നിൽക്കുന്ന അമലാ പോളിന്റെ ഫോട്ടോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇൻസ്റ്റാഗ്രാമിൽ അമല പോൾ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ കള്ളും അപ്പവും മീൻ കറിയുമാണ് എല്ലാവരും കഴിക്കുന്നത്. കള്ളുകുടിച്ച് ആനന്ദിക്കാം... എന്നാണ് ഫോട്ടോയ്ക്ക് അമല പോൾ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.
സിനിമാതിരക്കുകൾക്കിടയിലും സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരമാണ് അമല പോൾ. മദ്യപാനത്തിന് പരസ്യക്ഷണം നൽകുന്നതാണ് ചിത്രമെന്ന് പറഞ്ഞാണ് സദാചാര വാദികൾ രംഗത്തെത്തിയിരിക്കുന്നത്. ശരീര പ്രദർശനവും മദ്യപാന ക്ഷണവും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് വാദം. സമൂഹമാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ആലപ്പുഴയിൽ കായലിൽ വള്ളം തുഴഞ്ഞു പോകുന്ന അമലയുടെ ചിത്രത്തിന് പരിഹാസ കമന്റിട്ട ആരാധകന് അമല നൽകിയ മറുപടി വാർത്താപ്രാധാന്യം നേടിയിരുന്നു.
കാവി ലുങ്കി മടക്കി കുത്തി പുഴയ്ക്ക് സമീപം നിൽക്കുന്ന ചിത്രം കണ്ട് വിമർശിക്കുന്നവർക്കൊപ്പം അമലയുടെ ധൈര്യത്തെയും സൗന്ദര്യത്തെയും പുകഴ്‌ത്തുന്നവരെയും കാണാം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത് 2 ലക്ഷം ലൈക്‌സ്.
രാക്ഷസന്റെ ഗംഭീര വിജയത്തിനു ശേഷം അതോ അന്ത പറവൈ പോൽ എന്ന ചിത്രത്തിലാണ് അമല പോൾ ഇപ്പോൾ അഭിനയിക്കുന്ന്. വിനോദ് കെ ആർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.