- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂക്കിൽ വലിയ മുക്കുത്തിയും കാതിൽ വലിയ കമ്മലുകളും അണിഞ്ഞ് വേറിട്ട ലുക്കിൽ അമല; ഗ്ലാമറസ് വേഷങ്ങളിൽ എപ്പോഴും തിളങ്ങുന്ന നടിയുടെ കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
അമല പോൾ എന്നാൽ ഗ്ലാമറിന്റെ അവാസന വാക്കാണ്. എപ്പോഴും ട്രെന്റിങ് ആയി ഗ്ലാമറസ് വേഷങ്ങളിലാണ് നടിയെ കാണാനാവുക. ജീവിതത്തിലും സിനിമയിലും എപ്പോഴും ഗ്ലാമറസ് വേഷങ്ങളിൽ നടക്കുന്ന നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടിയുടെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയിലെ ഫസ്റ്റ് ലുക്കാണ് ഇ്‌പ്പോൾ പുറത്ത് വന്നിരിക്കുന്നത്. കാതിൽ കമ്മലും വലിയ മൂക്കുത്തിയും ഇട്ട് ഇതിഹാസ കഥാപാത്രത്തിന്റെ ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് നിവിൻ പോളി കൂട്ടുകെട്ടിൽ നിർമ്മിക്കുന്ന ആദ്യത്തെ സിനിമയാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. കൊച്ചുണ്ണിയുടെ ജീവിതത്തിൽ പ്രധാന്യമുള്ള സ്ത്രീകഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. മദ്ധ്യതിരുവിതാംകൂറിൽ ജീവിച്ചിരുന്ന മോഷ്ടാവാണ് കായംകുളം കൊച്ചുണ്ണിയെ എല്ലാവർക്കും അറിയാമെങ്കിലും ഇതുവരെ മലയാളികൾക്ക് അറിയാത്ത ചില രഹസ്യങ്ങളുണ്ടെന്നും അവ സിനിമയിലൂടെ പുറത്ത് വിടുമെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.
അമല പോൾ എന്നാൽ ഗ്ലാമറിന്റെ അവാസന വാക്കാണ്. എപ്പോഴും ട്രെന്റിങ് ആയി ഗ്ലാമറസ് വേഷങ്ങളിലാണ് നടിയെ കാണാനാവുക. ജീവിതത്തിലും സിനിമയിലും എപ്പോഴും ഗ്ലാമറസ് വേഷങ്ങളിൽ നടക്കുന്ന നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടിയുടെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയിലെ ഫസ്റ്റ് ലുക്കാണ് ഇ്‌പ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കാതിൽ കമ്മലും വലിയ മൂക്കുത്തിയും ഇട്ട് ഇതിഹാസ കഥാപാത്രത്തിന്റെ ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് നിവിൻ പോളി കൂട്ടുകെട്ടിൽ നിർമ്മിക്കുന്ന ആദ്യത്തെ സിനിമയാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. കൊച്ചുണ്ണിയുടെ ജീവിതത്തിൽ പ്രധാന്യമുള്ള സ്ത്രീകഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്.
മദ്ധ്യതിരുവിതാംകൂറിൽ ജീവിച്ചിരുന്ന മോഷ്ടാവാണ് കായംകുളം കൊച്ചുണ്ണിയെ എല്ലാവർക്കും അറിയാമെങ്കിലും ഇതുവരെ മലയാളികൾക്ക് അറിയാത്ത ചില രഹസ്യങ്ങളുണ്ടെന്നും അവ സിനിമയിലൂടെ പുറത്ത് വിടുമെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.