ചെന്നൈ: തന്നെ കളിയാക്കുന്നവരെ തിരിച്ച് പരിഹസിച്ച് അമലപോൾ. ബോട്ടിൽ യാത്ര ചെയ്യുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ്
ചെയ്താണ് അമല പോൾ പ്രതികരിച്ചിരിക്കുന്നത്.''ചിലപ്പോഴെങ്കിലും നഗരത്തിന്റെ തിരക്കുകളിൽ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളിൽ നിന്നും എനിക്ക് ഓടിമാറേണ്ടതുണ്ട്. അതിനായി ഒരു ബോട്ട് യാത്രയാണ് ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്. കാരണം നിയമലംഘനം നടത്തി എന്ന് പേടിക്കേണ്ടതില്ലല്ലോ? അതോ ഇതും എന്റെ അഭ്യുദയകാംക്ഷികളോട് ചർച്ച ചെയ്ത് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടോ ? '' ഇങ്ങനെയാണ് താരത്തിന്റെ കുറിപ്പ്.

എന്നാൽ താരത്തെ പരിഹസിച്ചാണ് ഫോട്ടോയിക്ക് കീഴിൽ കമന്റുകൾ വന്നിരിക്കുന്നത്. സിനിമാ താരമെന്നാൽ അത് നിയമത്തിന് മുകളിലല്ലെന്നും എല്ലാവരും നിയമത്തിന് കീഴെയാണെന്നുമാണ് ഒരു കമന്റ് വന്നിരിക്കുന്നത്.

20 ലക്ഷം രൂപ നികുതി വെട്ടിച്ച് ആരും അറിയാതെ ജീവിക്കുമ്പോൾ ഇങ്ങനെ കണ്ടുപിടിച്ച് നാണംകെടുത്തുന്നത് എന്തൊരു കഷ്ടമാണ് എന്ന് മറ്റൊരു കമന്റും

അതിനോടൊപ്പം താൻ ഒരു ആൾട്ടോ കാർ വാങ്ങുകയാണെന്നും പോണ്ടിച്ചേരിയിലെ ഏജന്റിന്റെ നമ്പർ തരുമോ തുടങ്ങിയ രസകരമായ കമന്റുകൾ ച്ത്രത്തിന് താഴെ ഉയർന്ന കഴിഞ്ഞു.

അമല പോൾ തന്റെ ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണ്. അമലയുമായി ഒരൂ ബന്ധവുമില്ലാത്ത ഒരു എൻജിനിയറിങ് വിദ്യാർത്ഥിയുടെ പേരിലാണെന്നും 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഈ വകയിൽ അമല നടത്തിയിരിക്കുന്നതെന്നുമാണ് ആരോപണം. പോണ്ടിച്ചേരി തിലാസപ്പേട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസമാണ് അമല പോൾ റജിസ്‌ട്രേഷനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അമലാ പോൾ നൽകിയ വിലാസത്തിൽ താമസിക്കുന്നത് ഒരു എൻജിനീയറിങ് വിദ്യാർത്ഥിയാണ്. ഇവർക്ക് അമല പോളിനെയോ കാർ റജിസ്‌ട്രേഷൻ നടത്തിയതോ അറിയുക പോലുമില്ല.

പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാൽ ലക്ഷം രൂപ മാത്രം നികുതി നൽകിയാണ് കാർ റജിസ്‌ട്രേഷൻ ചെയ്തത്. ആരോപണത്തെ ശരി വയ്ക്കുന്ന തെളിവുകൾ ഉദ്യോഗസ്ഥർക്കും ലഭിച്ചെന്നും താരത്തിനെതിരെ നിയമനടപടിയുണ്ടാകുമെന്നുമാണ് സൂചന.