- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്ക് സ്റ്റാറ്റസിലെ കമന്റ് വിനയായി; അമല പോൾ അമ്മയാകുന്നെന്ന് ചർച്ചയും തുടങ്ങി; പുലിവാല് പിടിച്ച നടി സ്റ്റാറ്റസ് തിരുത്തി തടിയൂരി
ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ വന്ന വ്യാകരണപ്പിശക് സൃഷ്ടിച്ച കുരുക്കു നോക്കണേ. ജന്മദിനത്തിൽ ഇത്രയും വലിയൊരു അബദ്ധം ഇനി പറ്റാനില്ലെന്ന് ഓർത്ത് വിഷമിക്കുകയാകും നടി അമല പോൾ. സംവിധായകൻ എ എൽ വിജയ്‌യെ വിവാഹം കഴിച്ച് തമിഴിന്റെ മരുമകളായ മലയാളി താരം അമല പോൾ ജീവിതത്തിലെ പ്രധാന സംഭവങ്ങളൊക്കെ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. പ
ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ വന്ന വ്യാകരണപ്പിശക് സൃഷ്ടിച്ച കുരുക്കു നോക്കണേ. ജന്മദിനത്തിൽ ഇത്രയും വലിയൊരു അബദ്ധം ഇനി പറ്റാനില്ലെന്ന് ഓർത്ത് വിഷമിക്കുകയാകും നടി അമല പോൾ.
സംവിധായകൻ എ എൽ വിജയ്‌യെ വിവാഹം കഴിച്ച് തമിഴിന്റെ മരുമകളായ മലയാളി താരം അമല പോൾ ജീവിതത്തിലെ പ്രധാന സംഭവങ്ങളൊക്കെ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. പ്രണയവും, വിവാഹവും, ഹണിമൂണും അങ്ങനെ എല്ലാംതന്നെ ഫേസ്‌ബുക്കിൽ സ്റ്റാറ്റസ് ഇട്ട് അറിയിക്കുന്നതിൽ താരം ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ ഇതാ ഫേസ്‌ബുക്കിലിട്ട ഒരു പോസ്റ്റിലെ വ്യാകരണപ്പിശകാണ് നടിക്ക് വിനയായത്.
കമന്റുകൾ പ്രവഹിച്ചതോടെ അബദ്ധം മനസിലായ അമല പോൾ ഫേസ്‌ബുക്ക് സ്റ്റാറ്റസ് തിരുത്തകയും ചെയ്തു. ആദ്യ കുഞ്ഞിന് ജന്മം നൽകാൻ അമല ഒരുങ്ങുകയാണെന്ന തരത്തിൽ ദേശീയ മാദ്ധ്യമങ്ങളൊക്കെ ഇക്കാര്യം വാർത്തയാക്കുകയും ചെയ്തു.
'am blessed a child' എന്നാണ് ജന്മദിനത്തിൽ ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ ഒടുവിൽ താരം ചേർത്തിരുന്നത്. കമന്റുകൾ പ്രവഹിച്ചതോടെ 'am a blessed child' എന്ന് തിരുത്തുകയും ചെയ്തു. ട്വിറ്ററിലും ഇതേരീതിയിൽ താരം കമന്റിട്ടിരുന്നു.
തന്റെ ഭർത്താവും തമിഴിലെ സൂപ്പർ സംവിധായകനുമായ എ എൽ വിജയ് യുടെ സ്‌നേഹത്തെക്കുറിച്ചും പോസ്റ്റിൽ അമല വാചാലയാകുന്നു. ഒരു പെണ്ണെന്ന നിലയിൽ എനിക്ക് എന്റെ വിജയ് ഏറ്റവും വലിയ ഒരു സമ്മാനം തന്നെന്നും ഒരിക്കലും അത് സർപ്രൈസ് അല്ലെന്നുമൊക്കെ പോസ്റ്റിൽ പറയുന്നുണ്ട്. ഇതോടെയാണ് താരം ആദ്യ കുഞ്ഞിനുള്ള തയ്യാറെടുപ്പിലാണെന്ന് ആരാധകർ കരുതിയത്. ഔദ്യോഗിക വെളിപ്പെടുത്തലിനായി കാത്തിരിക്കുകയായിരുന്ന ആരാധകർക്ക് പിന്നീട് കാണാനായത് എഡിറ്റ് ചെയ്ത ഫേസ്‌ബുക്ക് പോസ്റ്റാണ്. എന്തായാലും വ്യാകരണപ്പിശകിനെപ്പറ്റിയുള്ള ചർച്ചകൾ കമന്റ് ബോക്‌സിൽ നടക്കുകയുംചെയ്തു.
ജൂൺ 12നാണ് അമല പോളും എ എൽ വിജയ് യും തമ്മിലുള്ള വിവാഹം നടന്നത്. കൊച്ചിയിൽ ക്രിസ്ത്യൻ മതാചാര പ്രകാരം നടത്തിയ വിവാഹ നിശ്ചയത്തിന് ശേഷം ചെന്നൈയിൽ ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം. വിവാഹ ശേഷവും അഭിനയം തുടരുന്ന അമല പോൾ മോഹൻലാലിന്റെ നായികയായി 'ലൈല ഒ ലൈല' എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ജോഷിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. നിവിൻ പോളിയുടെ നായികയായി മിലി എന്ന ചിത്രമാണ് അമല അടുത്തിടെ പൂർത്തിയാക്കിയത്. രാജേഷ് പിള്ളയാണ് മിലിയുടെ സംവിധായകൻ.