- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല; എന്നെ കായംകുളം കൊച്ചുണ്ണിയിൽ നിന്ന് ആരും മാറ്റിയതല്ല; മറ്റ് സിനിമകളുടെ തിരക്കുകൾ കാരണം താൻ സ്വയം പിന്മാറിയത്; നിവിൻ പോളി ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അമലാ പോൾ
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ അമല പോളിന് പകരം പ്രിയ ആനന്ദ് നായികയായി എത്തുമെന്ന് കഴിഞ്ഞദിവസമാണ് വാർത്തകൾ പുറത്ത് വന്നത്.ഇതുസംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു. അമലയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നായിരുന്നു ഇതിലൊന്ന്. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്ക് നടി തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ട്രെയ്ഡ് അനലിസ്റ്റും സിനിമാ നിരൂപകയുമായ ശ്രീദേവി ശ്രീധർ അമലയ്ക്ക് പകരം പ്രിയ ആനന്ദിനെ നായികയാക്കി എന്ന് ട്വീറ്റ് ചെയ്തിരുന്നു. ശ്രീദേവിയുടെ ട്വീറ്റിന് മറുപടിയായാണ് അമല രംഗത്തെത്തിയത്. തന്നെ ആരും മാറ്റിയതല്ല, മറ്റു സിനിമകളുടെ തിരക്ക് കാരണം ചിത്രത്തിൽ നിന്നും സ്വയം പിന്മാറുകയായിരുന്നെന്നും ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല താനെന്നും അമല ട്വീറ്റ് ചെയ്തു. ചിത്രത്തിൽ നിന്നും അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് കഴിഞ്
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ അമല പോളിന് പകരം പ്രിയ ആനന്ദ് നായികയായി എത്തുമെന്ന് കഴിഞ്ഞദിവസമാണ് വാർത്തകൾ പുറത്ത് വന്നത്.ഇതുസംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു. അമലയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നായിരുന്നു ഇതിലൊന്ന്. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്ക് നടി തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ട്രെയ്ഡ് അനലിസ്റ്റും സിനിമാ നിരൂപകയുമായ ശ്രീദേവി ശ്രീധർ അമലയ്ക്ക് പകരം പ്രിയ ആനന്ദിനെ നായികയാക്കി എന്ന് ട്വീറ്റ് ചെയ്തിരുന്നു. ശ്രീദേവിയുടെ ട്വീറ്റിന് മറുപടിയായാണ് അമല രംഗത്തെത്തിയത്. തന്നെ ആരും മാറ്റിയതല്ല, മറ്റു സിനിമകളുടെ തിരക്ക് കാരണം ചിത്രത്തിൽ നിന്നും സ്വയം പിന്മാറുകയായിരുന്നെന്നും ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല താനെന്നും അമല ട്വീറ്റ് ചെയ്തു.
ചിത്രത്തിൽ നിന്നും അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ചിത്രത്തിൽ അമലാപോളിന് പകരം എത്തുന്നത് തെന്നിന്ത്യൻ താരം പ്രിയ ആനന്ദ് ആണ്. പൃഥ്വിരാജിന്റെ എസ്രയിലൂടെ നേരത്തെ തന്നെ പ്രിയ മോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയാണ്. കേരള കർണാടക അതിർത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയിൽ പുനഃസൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിൽ എത്തും.
മമ്മൂട്ടി ചിത്രം ഭാസ്‌കർ ദി റാസ്‌കലിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് താരമിപ്പോൾ. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം തമിഴിൽ അരവിന്ദ് സ്വാമിയാണ് ചെയ്യുന്നത്. നയൻതാരയുടെ വേഷത്തിലാണ് അമലയെത്തുക.