- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം തുറന്നുകാണിക്കുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്; എന്നിട്ടും എന്റെ പൊക്കിൾ ഇത്രവലിയ ആഘോഷമാകുമെന്ന് കരുതിയില്ല; തിരുട്ടു പയലേ 2വിലെ പോസ്റ്ററിനെതിരെ വന്ന സദാചാരവാദികൾക്ക് മറുപടിയുമായി അമലാ പോൾ; ചിത്രത്തിന്റെ പുതിയ ട്രെയിലറിലും നടി ഗ്ലാമറിൽ തന്നെ
നടി അമലാ പോളും ബോബി സിംഹയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം തിരുട്ടുപയലേ 2 ശ്ര്ദ്ധ നേടിയത് അമലയുടെ ഗ്ലാമർ വേഷം കൊണ്ട് തന്നെയായാരുന്നു.ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വന്നപ്പോൾ മുതൽ നടിയുടെ ലുക്ക് ശ്രദ്ധ നേടിയുരുന്നു. ഹോട്ട് ലുക്കിലാണ് നടി ചിത്രത്തിലെത്തുന്നത്. പ്രശ്‌നം. അതിലെ നായിക അമല പോളിന്റെ ലുക്കാണ് പ്രശ്‌നം. ചിത്രത്തിലെ നായകൻ ബോബിയോടൊപ്പം മഞ്ഞസാരിയുടുത്ത് പൊക്കിൾ കാണിച്ച് നിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. പോസ്റ്റർ പുറത്തുവന്നതോടെ അമലയ്ക്ക് അഭിനന്ദനവുമായി നിരവധിപേർ എത്തിയെങ്കിലും സദാചാരവാദികൾ അടങ്ങിയിരുന്നില്ല. കടുത്ത ഭാഷയിൽ വിമർശിച്ചും തെറിപറഞ്ഞും സോഷ്യൽ മീഡിയയിൽ അവർ അത് ആഘോഷമാക്കി. എന്നാൽ ഇതൊന്നും കൂസാതെയാണ് വിമർശകർക്ക് മറുപടിയുമായി അമല എത്തിയിരിക്കുകയാണ്. താൻ ഒരിക്കലും കരുതിയില്ല തന്റെ പൊക്കിൾ ഇത്രയും വലിയ ചർച്ചകൾക്ക് കാരണമാകുമെന്നൊണ് നടി പറയുന്നത് തിരുട്ടു പയലെ -2 എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത
നടി അമലാ പോളും ബോബി സിംഹയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം തിരുട്ടുപയലേ 2 ശ്ര്ദ്ധ നേടിയത് അമലയുടെ ഗ്ലാമർ വേഷം കൊണ്ട് തന്നെയായാരുന്നു.ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വന്നപ്പോൾ മുതൽ നടിയുടെ ലുക്ക് ശ്രദ്ധ നേടിയുരുന്നു. ഹോട്ട് ലുക്കിലാണ് നടി ചിത്രത്തിലെത്തുന്നത്. പ്രശ്‌നം. അതിലെ നായിക അമല പോളിന്റെ ലുക്കാണ് പ്രശ്‌നം.
ചിത്രത്തിലെ നായകൻ ബോബിയോടൊപ്പം മഞ്ഞസാരിയുടുത്ത് പൊക്കിൾ കാണിച്ച് നിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. പോസ്റ്റർ പുറത്തുവന്നതോടെ അമലയ്ക്ക് അഭിനന്ദനവുമായി നിരവധിപേർ എത്തിയെങ്കിലും സദാചാരവാദികൾ അടങ്ങിയിരുന്നില്ല. കടുത്ത ഭാഷയിൽ വിമർശിച്ചും തെറിപറഞ്ഞും സോഷ്യൽ മീഡിയയിൽ അവർ അത് ആഘോഷമാക്കി.
എന്നാൽ ഇതൊന്നും കൂസാതെയാണ് വിമർശകർക്ക് മറുപടിയുമായി അമല എത്തിയിരിക്കുകയാണ്. താൻ ഒരിക്കലും കരുതിയില്ല തന്റെ പൊക്കിൾ ഇത്രയും വലിയ ചർച്ചകൾക്ക് കാരണമാകുമെന്നൊണ് നടി പറയുന്നത് തിരുട്ടു പയലെ -2 എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അമലയുടെ തുറന്നു പറച്ചിൽ.
ഇത്രവലിയ പ്രശ്നമാകുമെന്ന് കരുതിയില്ല. നമ്മൾ 2017ലാണ് ജീവിക്കുന്നതെന്ന് പലരും മറക്കുന്നു. നല്ലൊരു ചിത്രത്തിന്റെ പോസ്റ്ററിനെ മറ്റൊരു രീതിയിൽ കാണാൻ എങ്ങനെയാണ് ഇത്തരക്കാർക്ക് കഴിയുന്നതെന്ന് മനസിലാകുന്നില്ലെന്നും അമല പറഞ്ഞു. ഒരു പോസ്റ്ററിനെ ചൊല്ലി ഈ ചിത്രം ഇത്ര വലിയ ചർച്ചയാകുമെന്ന് കരുതിയില്ല. എല്ലാം തുറന്നു കാണിക്കുന്ന ഒരു ലോകത്തല്ലേ നമ്മൾ ജീവിക്കുന്നത്. എന്നിട്ടും എന്റെ പൊക്കിൾ ഒരു വലിയ ആഘോഷം തന്നെയായിരിക്കുകയാണ്-അമല പറഞ്ഞു.
ഒരു അഭിനേതാവ് എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാൻഒരുപാട് വളർന്നുകഴിഞ്ഞു. പ്രേമത്തെക്കുറിച്ച് കഴിഞ്ഞ വർഷമുള്ള കാഴ്ചപ്പാടല്ല ഇക്കൊല്ലം എന്റേത്. ഈ ചിത്രത്തിൽ തന്റേടമുള്ള, ആത്മവിശ്വാസമുള്ള ഒരു സ്ത്രീയെയാണ് ഞാൻഅവതരിപ്പിക്കുന്നത്. എന്റെ ആത്മപ്രകാശത്തിന് ഒരുപാട് സ്വാതന്ത്ര്യമുണ്ട്. ബോബി സിംഹയും പ്രസന്നയും മികച്ച പിന്തുണയാണ് നല്കിയത്. എന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണിതെന്നും അമല പറഞ്ഞു. സ്‌ക്രിപ്റ്റ് കണ്ട് ഇ്ഷ്ടപ്പെട്ടാണ് ചിത്രം തിരഞ്ഞെടുത്തത് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അമല പറഞ്ഞു.
വിവാദങ്ങൾക്കിടയിലും ചിത്രത്തിലെ രണ്ടാം ട്രെയിലറും പുറത്തെത്തി. ഇതിലും നടിയുടെ ഗ്ലാമർ രംഗങ്ങളാണ് പ്രധാന ആകർഷണം.സുശി ഗണേശൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം അവസാനം തിയറ്ററുകളിൽ എത്തും.