- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരൻ അഭിജിത്ത് ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല; നേരത്തെ വിവാഹം കഴിച്ചത് എനിക്ക് പറ്റിയ പാളീച്ച; വിവാഹ ജീവിതം മോശമാണങ്കിൽ നിങ്ങളും അതിൽ നിന്ന് രക്ഷപ്പെടണം : അമലാ പോളിന് പറയാനുള്ളത്
കൊച്ചി: ഒടുവിൽ സംവിധായകൻ വിജയുമായുള്ള വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിച്ചതിനെ കുറിച്ച് അമലാ പോൾ മനസ്സ് തുറന്നു. ചെറിയ പ്രായത്തിലെ വിവാഹവും സോഹദരനെ പിരിയാനുള്ള താൽപ്പര്യക്കുറവും കല്ല്യാണത്തിന് ശേഷം പ്രശ്‌നമായെത്തി. ദാമ്പത്യത്തിൽ പൊരുത്തക്കേടുണ്ടെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലതെന്നും അമലാ പോൾ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ആരേയും കുറ്റം പറയാതെ വിജയ് എന്ന സംവിധായനെ അംഗീകരിച്ചാണ് അമലയുടെ പ്രതികരണങ്ങൾ. ആരേയും ഒന്നിനും കുറ്റം പറയുന്നതുമില്ല. തന്നെ സംബന്ധിച്ചടത്തോളം പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ് ഇത്. 18 ാം വയസ്സിലാണ് ഞാൻ സിനിമയിൽ വന്നത്. 23 ാം വയസ്സിൽ വിവാഹിതയായി. 24ാം വയസ്സിൽ വേർപിരിയലും. സിനിമാമേഖലയിൽ തന്നെയായിരുന്നു ഞാൻ വളർന്നത്. അതുകൊണ്ടുതന്നെ ഒരു സാധാരണ പെൺകുട്ടിയെപ്പോലെ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുമായിരുന്നില്ല. ആരും ഉപദേശിക്കുവാനും ഇല്ലായിരുന്നു. എന്റെ തെറ്റുകളിൽ നിന്നാണ് ഞാൻ പലതും പഠിച്ചത്. വിവാഹമോചനത്തിന് ശേഷം ഒരുപാട് കരഞ്ഞു. എന്നാൽ അതിന് അവസാനം എനിക്കൊരു പാഠം തന
കൊച്ചി: ഒടുവിൽ സംവിധായകൻ വിജയുമായുള്ള വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിച്ചതിനെ കുറിച്ച് അമലാ പോൾ മനസ്സ് തുറന്നു. ചെറിയ പ്രായത്തിലെ വിവാഹവും സോഹദരനെ പിരിയാനുള്ള താൽപ്പര്യക്കുറവും കല്ല്യാണത്തിന് ശേഷം പ്രശ്‌നമായെത്തി. ദാമ്പത്യത്തിൽ പൊരുത്തക്കേടുണ്ടെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലതെന്നും അമലാ പോൾ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ആരേയും കുറ്റം പറയാതെ വിജയ് എന്ന സംവിധായനെ അംഗീകരിച്ചാണ് അമലയുടെ പ്രതികരണങ്ങൾ. ആരേയും ഒന്നിനും കുറ്റം പറയുന്നതുമില്ല.
തന്നെ സംബന്ധിച്ചടത്തോളം പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ് ഇത്. 18 ാം വയസ്സിലാണ് ഞാൻ സിനിമയിൽ വന്നത്. 23 ാം വയസ്സിൽ വിവാഹിതയായി. 24ാം വയസ്സിൽ വേർപിരിയലും. സിനിമാമേഖലയിൽ തന്നെയായിരുന്നു ഞാൻ വളർന്നത്. അതുകൊണ്ടുതന്നെ ഒരു സാധാരണ പെൺകുട്ടിയെപ്പോലെ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുമായിരുന്നില്ല. ആരും ഉപദേശിക്കുവാനും ഇല്ലായിരുന്നു. എന്റെ തെറ്റുകളിൽ നിന്നാണ് ഞാൻ പലതും പഠിച്ചത്. വിവാഹമോചനത്തിന് ശേഷം ഒരുപാട് കരഞ്ഞു. എന്നാൽ അതിന് അവസാനം എനിക്കൊരു പാഠം തന്നെയായിരുന്നു. വിജയ്യെ ഞാനിപ്പോഴും സ്‌നേഹിക്കുന്നു. ഇനി എന്നും അങ്ങനെ തന്നെയായിരിക്കും. ജീവിതത്തിൽ ഏറ്റവും പ്രധാന്യമുള്ള വ്യക്തിയാണ് വിജയ്. സമയം കടന്ന് പോകുന്നതിനുസരിച്ച് സ്‌നേഹവും കടന്ന് പോകുന്നു. വിവാഹമോചനം എന്നെ സംബന്ധിച്ചടത്തോളം വേദനനിറഞ്ഞതും ബുദ്ധിമുട്ടേറിയതുമായ തീരുമാനമായിരുന്നു. പിരിയാൻ വേണ്ടിയല്ല ആരും വിവാഹം കഴിക്കുന്നത്. ജീവിതം എന്നു പറയുന്നത് പ്രവചനാതീതമാണ്.
വിജയ്യെ വിവാഹം കഴിച്ചത് തെറ്റായൊരു തീരുമാനമാണെന്ന് ഒരിക്കലും പറയില്ല. തെറ്റായ ഒരു പ്രായത്തിലാണ് ഞാൻ വിവാഹിതയാകുന്നത്. എന്നാൽ ഇത് എന്നെ തന്നെ മനസ്സിലാക്കാൻ എന്നെ സഹായിച്ചു. എനിക്ക് പരാതിയോ പശ്ചാത്താപമോ ഇല്ല. എന്നെ ഇത് തളർത്തുകയുമില്ല. ഞാൻ ഇതിൽ പതിയെ വിമുക്തയാകും. സങ്കടം വരുമ്പോൾ ഭാവിയെക്കുറിച്ച് ഓർത്ത് പ്രവർത്തിക്കും. നാളെ എന്തും സംഭവിക്കുന്നു എന്നതിൽ ഒരുറപ്പും പറയാൻ സാധിക്കില്ല. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കുകയാണിപ്പോൾ. ഒരുപാട് ആളുകൾ എന്നെ പിന്തുടരുന്നുണ്ട്. നിങ്ങളുടെ വിവാഹജീവിതം മോശമാണെങ്കിൽ ഒരു തീരുമാനമെടുക്കാൻ ഒട്ടും മടിക്കരുതെന്നാണ് അവരോട് പറയാനുള്ളത്. എന്നെ സംബന്ധിച്ചടത്തോളം കുടുംബം എനിക്ക് തുണയായിരുന്നു. പ്രത്യേകിച്ചും സഹോദരൻ അഭിജിത്ത്. അവനാണ് എനിക്ക് പൂർണപിന്തുണ. അവനില്ലാതെ ജീവിക്കാനാകില്ല.അമല വ്യക്തമാക്കി.
അമൽവിജയ് വിവാഹമോചനം ഏറെ ചർച്ചയായിരുന്നു. അമലയുടെ പിടിവാശിയാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കിയതെന്ന് വിജയിന്റെ മതാപിതാക്കൾ ആരോപിക്കുകയും ചെയ്തു. മലയാള സൂപ്പർതാരം ഉൾപ്പെടെ ഇടപെട്ടിട്ടും പ്രശ്‌ന പരിഹാരം സാധ്യമായില്ല. ഇതോടെയാണ് വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. വിവാഹ മോചന ശേഷവും അമലാ പോൾ സിനിമാ തിരക്കിൽ തന്നെയായിരുന്നു. വിവാദങ്ങളിൽ ചെന്നു ചാടി അവസരങ്ങൾ കളയാനില്ലെന്ന സൂചന നൽകി അമലാ പോൾ ഇതിനോടൊന്നും പ്രതികരിച്ചുമില്ല.
ധനുഷിനൊപ്പം അഭിനയിക്കുന്ന വട ചെന്നൈ, വിഐപി ടു എന്നീ ചിത്രങ്ങളും തിരുട്ട് പയലേ ടു എന്ന ചിത്രവുമാണ് അമല ഇപ്പോൾ കരാറൊപ്പ് വച്ചിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രധാന്യമുള്ള സിനിമകളാണ് അമല തിരഞ്ഞെടുക്കുന്നത്. ജയറാം നായകനാകുന്ന അച്ചായൻസ് ആണ് അമലയുടെ പുതിയ മലയാളചിത്രം. 2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എഎൽ വിജയ്‌യുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ 2014 ജൂൺ 12നായിരുന്നു വിവാഹം.