ചെന്നൈ: ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിന്റെ പേരിൽ സോഷ്യൽ മീഡിയ ആക്രണത്തിന് വിധേയയായ സൂപ്പർ നായികയായ അമല പോളിന്റെ പുതിയ ഫോട്ടോയെ ട്രോളിക്കൊല്ലുകയാണ് സോഷ്യൽ മീഡിയ.

നമുക്ക് വന്ന് ചേരാനുള്ളതെല്ലാം അവ സ്വീകരിക്കാനുള്ള ത്രാണി കൈവരുമ്പോൾ നമ്മളെ തേടി വരും എന്ന ടാഗോർ വചനത്തിനൊപ്പമാണ് അമല പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

എന്നാൽ അപ്‌ലോഡ് ചെയ്ത എല്ലാ ഫോട്ടോയേയും ട്രോളുകയാണ് എല്ലാവരും വാഹന നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരിൽ അമലയ്‌ക്കെതിരെ സോഷ്യൽ മീഡിയയ്ക്കകത്തും പുറത്തും ആക്രമണം നടക്കുമ്പോൾ അതിനെ പരിഹസിച്ച് അമല നടത്തിയ ബോട്ട് യാത്രയുമെല്ലാം വാർത്തയായിരുന്നു.

സ്നേഹിക്കൂ,ജീവിക്കു,സന്തോഷിക്കൂ എന്ന ഹാഷ്ടാഗോടെ നൽകിയ ഫോട്ടോയിക്ക് വന്ന ചില കമന്റുകൾ നോക്കാം

'ടാക്‌സ് അടക്കാത്തതിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ ഒന്ന് ആദ്യമാണ്'

' എന്റെ വീട് പോണ്ടിച്ചേരിയിലാ വേണേൽ എന്റെ പേരിൽ വണ്ടി രജിസ്റ്റർ ചെയ്‌തോ ആരേലും ചോദിച്ചാൽ ചേച്ചിടെ ഭർത്താവാണെന്ന് പറഞ്ഞാമതി'

'കുറച്ചു നേരത്തെ ആയിരുന്നേൽ മരുന്ന് കൊണ്ടു മാറിയേനെ ഇനിയിപ്പോ ഇങ്ങനൊക്കെ തന്നെ അല്ലാതെ എന്തുപറയാൻ'