- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭ വാർത്തകൾ വ്യാജം; ഞാൻ ഗർഭിണിയല്ല; നിരാശപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു; ഗോസിപ്പുകൾക്ക് വിരാമമിട്ട് അമലയുടെ മറുപടി
വിവാഹം കഴിഞ്ഞ അന്ന് മുതൽ അമല പോളിന്റെ പേരിൽ വരുന്ന പ്രധാന ഗോസിപ്പുകളിലൊന്നാണ് ഗർഭ വാർത്തകൾ. കാരണം മറ്റൊന്നുമല്ല. അമല പോൾ തന്റെ ഫെയ്‌സ് ബുക്കിലൂടെ ഇടുന്ന ഫോട്ടോകളും ചില പോസ്റ്റുകളും തന്നെയാണ് ഇതിന് കാരണവും. ഇത് രണ്ടാംതവണയാണ് നടി അമല പോൾ ഗർഭിണിയാണെന്നാണ് വാർത്തകൾ പരക്കുന്നത്. അമല പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ് ആണ് ആദ്യം വാർത്തയ്ക്ക്
വിവാഹം കഴിഞ്ഞ അന്ന് മുതൽ അമല പോളിന്റെ പേരിൽ വരുന്ന പ്രധാന ഗോസിപ്പുകളിലൊന്നാണ് ഗർഭ വാർത്തകൾ. കാരണം മറ്റൊന്നുമല്ല. അമല പോൾ തന്റെ ഫെയ്‌സ് ബുക്കിലൂടെ ഇടുന്ന ഫോട്ടോകളും ചില പോസ്റ്റുകളും തന്നെയാണ് ഇതിന് കാരണവും. ഇത് രണ്ടാംതവണയാണ് നടി അമല പോൾ ഗർഭിണിയാണെന്നാണ് വാർത്തകൾ പരക്കുന്നത്.
അമല പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ് ആണ് ആദ്യം വാർത്തയ്ക്ക് കാരണമായതെങ്കിൽ ഇത്തവണ ഒരു ഫോട്ടോയാണ് താരത്തിന് വിനയായത്.എന്തായാലും ഇല്ലാത്ത തന്റെ 'ഗർഭം' മൂലം പൊറുതി മുട്ടിയ അമല ഇപ്പോൾ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ക്രിസ്തുമസും ന്യൂ ഇയറും ഒക്കെ ആഘോഷമാക്കിയ നടി ഇട്ട ഫോട്ടോകൾ ആണ് ഇത്തവണത്തെ ഗർഭ വാർത്തയ്ക്ക് കാരണം.എന്നാൽ ഇത്തവണ ക്രിസ്തുമസും ന്യൂ ഇയറും അടിച്ചു പൊളിച്ചെന്നും കൂടെ നല്ല ഭക്ഷണം ഉണ്ടായിരുന്നെന്നും അമല പറയുന്നു. താൻ ഗർഭിണിയല്ലെന്നും നിരാശപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും അമല പോൾ പോസ്റ്റ് ചെയ്തു.
മുൻ വർഷത്തെക്കാളും രസകരമായി ഇത്തവണ ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചതാണ് ഇതിന് കാരണമായത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ മാദ്ധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്.
വിഷമിക്കേണ്ട, അങ്ങനെ ഒന്ന് സംഭവിച്ചാൽ ഞാൻ ഒളിച്ചുവയ്ക്കാൻ പോകുന്നില്ല അമലയുടെ പോസ്റ്റ് പറയുന്നു.നടി പിറന്നാൾ ദിനത്തിൽ ഇട്ട ഒരു പോസ്റ്റായിരുന്നു ആദ്യം വന്ന ഗർഭവാർത്തയ്ക്ക് പിന്നിൽ. പിന്നീട് അമല തന്നെ അത് നിഷേധിച്ചിരുന്നു.