ആലപ്പുഴ: വിവാദങ്ങളുടെ സ്ഥിരം തോഴിയായ അമലയ്ക്ക് ഇത്തവണ പണി കൊടുത്ത് സ്വന്തം വസ്ത്രധാരണമാണ്. ആലപ്പുഴയിൽ താൻ വള്ളത്തിൽ സഞ്ചരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് അമലയ്‌ക്കെതിരെ കമന്റ് പ്രളയം സൃഷ്ടിച്ചത്. എന്നിട്ടും തീർന്നില്ല. പാന്റ്‌സ് എവിടെ എന്ന് ചോദിച്ചയാൾക്ക് അമല കൊടുത്ത മറുപടി കണ്ട് മിക്കവരും ഞെട്ടുകയും ചെയ്തു.

ഗുണ സിങ്ങർ എന്ന ഐഡിയിൽ നിന്നുള്ള ആളാണ് ഇൻസ്റ്റാഗ്രാമിൽ അമലയെ കളിയാക്കി കമന്റിട്ടത്. ''അമല, നിങ്ങളുടെ പാന്റ്‌സ് എവിടെ? എന്താണ് നിങ്ങൾ ഇങ്ങനെ ഇരിക്കുന്നത്? '' കമന്റിന് അമല മറുപടി നൽകി, ''എന്റെ പാന്റ്‌സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?''

ഉരുളയ്ക്ക് ഉപ്പേരി പോലുള്ള അമലയുടെ കമന്റിന് നിരവധി ലൈക്കും കമന്റുമാണ് വന്നത്. ആദ്യം ചിത്രം കണ്ട് പരിഹസിച്ചവർ പോലും ഇത് കണ്ട് അമലയെ അഭിനന്ദിച്ചു. നിങ്ങളുടെ ആരാധകനായിരിക്കുന്നതിൽ അഭിമാനമുണ്ട്. എന്റെ കമന്റിന് മറുപടി നൽകിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ആരാധകൻ തിരികെ കമന്റ് നൽകിയിരുന്നു.

എന്നാൽ ഇതിന് ശേഷവും അമലയുടെ വസ്ത്രധാരണത്തെ പറ്റി മോശം കമന്റുകൾ വന്നിരുന്നു. മുൻപും ഇത്തരത്തിൽ ഫോട്ടോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് കമന്റ് പൊങ്കാല ഏറ്റ് വാങ്ങിയ ആളാണ് അമല. എന്നാൽ അതിനോടോന്നും പ്രതികരിക്കാത്ത അമല പതിവ് തെറ്റിച്ചാണ് ആരാധകന് മറുപടി നൽകിയത്.