കൊച്ചി: ആഡംബരക്കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്‌തെന്ന ആരോപണത്തിൽ പുതിയ വെളിപ്പെടുത്തലുമായി അമല പോൾ. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് കേരളത്തിൽ നികുതി അടയ്ക്കില്ലെന്നാണ് അമല പോൾ തുറന്നടിച്ചത്. ആഡംബര കാറിന്റെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസിലാണ് അമലാ പോളിന്റെ മറുപടി.

സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിക്കുന്ന ആളാണ് താനെന്നും, കേരളത്തിൽ വാഹന നികുതി അടക്കാൻ അതിനാൽ ഉദ്ദേശിക്കുന്നില്ലെന്നും നടി മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചിരിക്കുന്നത്.നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ചതിനു അിഭാഷകൻ മുഖേനയാണ് നടി മറുപടി നൽകിയിരിക്കുന്നത്.

എന്നാൽ അതേസമയംനികുതിവെട്ടിപ്പ് നടത്തിയ കേസിൽ നടി അമലാ പോളിന്റെ മറുപടി തൃപ്തികരമല്ലെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. 1.20 ലക്ഷം രൂപ വില വരു തന്റെ എസ് ക്ലാസ് ബെൻസ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയത് സംസ്ഥാനത്തിന് ലഭിക്കേണ്ട 20 ലക്ഷയുടെ നികുതിയാണ് അമല പോൾ മുക്കിയത്. പോണ്ടിച്ചേരിയിൽ ആകെ ഒരു ലക്ഷത്തി നാൽപ്പത്തി അയ്യായിരം രൂപ മാത്രം നികുതിയടച്ചാണ് അമല പോൾ സംസ്ഥാനത്തെിന് നികുതി നഷ്ടം വരുത്തിയത്.

അമലാ പോളിന്റെ കയ്യിലുള്ള എസ്.ക്ലാസ് ബെൻസ് യഥാർത്തതിൽ രജിസ്റ്റർ ചെയ്തിരിക്കുത് പോണ്ടിച്ചേരിയിലെ ഒരു എൻജീയറിങ്ങ് വിദ്യാർത്ഥിയുടെ പേരിലാണ്, എന്നാൽ വിദ്യാർത്ഥിക്ക് തന്റെ പേരിൽ ഇത്രയും വലിയ വാഹനം രജിസ്റ്റർ ചെയ്തതിനെക്കുറിച്ച് യാതൊരു അറിവുമില്ല.
ഇന്ത്യൻ പൗരത്വമുള്ള തനിക്ക് രാജ്യത്തെവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് നേരത്തെ അമലാ പോൾ പറഞ്ഞിരുന്നു.

പുതുച്ചേരിയിൽ വ്യാജ വാടകക്കരാറുണ്ടെന്നും നടി വാഹനം രജിസ്റ്റർ ചെയ്തതെന്നും തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും എറണാകുളം ആർടിഒ പറഞ്ഞു.