- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിൻ മലയാളി വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു; ഇടുക്കി സ്വദേശികളായ ദമ്പതികളുടെ മകളുടെ മരണം തലച്ചോറിൽ രക്തം ബ്ലോക്കായതിനെ തുടർന്ന്; അമലയുടെ അപ്രതീക്ഷിത മരണം വിശ്വസിക്കാനാവാതെ മലയാളി സമൂഹം
മനാമ: ബഹ്‌റിനെ മലയാളി സമൂഹത്തിന് ഞെട്ടൽ സമ്മാനിച്ച് മറ്റൊരു ദാരുണ മരണം കൂടിയെത്തി. ബഹ്‌റിൻ ഇന്ത്യൻ സ്തൂളിൽ പത്താം തരം വിദ്യാർത്ഥിനിയായ അമല റെജിയാണ് അപ്രതിക്ഷിത മരണത്തിന് കീഴടങ്ങിയത്. പരേതയ്ക്ക് 15 വയസ് മാത്രമാണ് പ്രായം. ഇടുക്കി വണ്ടൻ മേട് സ്വദേശിയും അഹമ്മദ് മൻസൂർ അൽ അലി കമ്പനിയിൽ എഞ്ചിനിയറുമായ റെജി മോൻ ജോർജ്ജിന്റെയും ജെസ്സിയുടെയും രണ്ടാമത്തെ മകളാണ് അമല റെജി. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ചർദ്ദി ഉണ്ടായതിനെ തുടർന്ന് അമലയെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ട് ചെന്ന് പരിശോധിപ്പിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങിയിയ കുട്ടി അൽപ്പസമയത്തിനകം ബോധം കെട്ട് വീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രി അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ബി ഡി എഫ് ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി. തുടർന്ന് സ്‌കാനിംഗിന് വിധേയമാകിയപ്പോഴാണ് തലച്ചോറിൽ രക്തം ബ്ലോക്കായിരിക്കുന്നതായി അറിയാൻ കഴിഞ്ഞത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഏഴ് മണിക്കൂറോളം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ത
മനാമ: ബഹ്‌റിനെ മലയാളി സമൂഹത്തിന് ഞെട്ടൽ സമ്മാനിച്ച് മറ്റൊരു ദാരുണ മരണം കൂടിയെത്തി. ബഹ്‌റിൻ ഇന്ത്യൻ സ്തൂളിൽ പത്താം തരം വിദ്യാർത്ഥിനിയായ അമല റെജിയാണ് അപ്രതിക്ഷിത മരണത്തിന് കീഴടങ്ങിയത്. പരേതയ്ക്ക് 15 വയസ് മാത്രമാണ് പ്രായം.
ഇടുക്കി വണ്ടൻ മേട് സ്വദേശിയും അഹമ്മദ് മൻസൂർ അൽ അലി കമ്പനിയിൽ എഞ്ചിനിയറുമായ റെജി മോൻ ജോർജ്ജിന്റെയും ജെസ്സിയുടെയും രണ്ടാമത്തെ മകളാണ് അമല റെജി. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ചർദ്ദി ഉണ്ടായതിനെ തുടർന്ന് അമലയെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ട് ചെന്ന് പരിശോധിപ്പിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങിയിയ കുട്ടി അൽപ്പസമയത്തിനകം ബോധം കെട്ട് വീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രി അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ബി ഡി എഫ് ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി.
തുടർന്ന് സ്‌കാനിംഗിന് വിധേയമാകിയപ്പോഴാണ് തലച്ചോറിൽ രക്തം ബ്ലോക്കായിരിക്കുന്നതായി അറിയാൻ കഴിഞ്ഞത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഏഴ് മണിക്കൂറോളം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ത്യൻ സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ക്രിസ്റ്റീൻ ഏക സഹോദരനാണ്.മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഓ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലും പുറത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തുവരുന്നു.