- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമല റോസ് കുര്യൻ ആത്മഹത്യ ചെയ്തു? ഞാൻ ഒന്നു ഉറങ്ങിയിട്ട് ഒരാഴ്ചയായി; സുഹൃത്തുക്കളുടേയോ, ബന്ധുക്കളൂടേയോ ഫോൺക്കോളുകൾ അറ്റന്റ് ചെയ്യാൻ എനിക്ക് പേടിയാണ്.....; ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കരുതെന്ന അഭ്യർത്ഥനയുമായി യുവനടി
കൊച്ചി: വാണിഭ സംഘങ്ങളിലെല്ലാം ഒരു സീരിയൽ-സിനിമാ നടിയും ഉണ്ടാകവുക പതിവാണ്. ഏതെങ്കിലും സീരിയയിലിലോ സിനിമയിലോ വന്ന് തലകാട്ടി പോകുന്നവരാകും അവർ. പക്ഷേ വാണിഭ വാർത്തകളിൽ പ്രതികളുടെ പേരിനൊപ്പം സിനിമാ-സീരിയിൽ നടിയെന്ന തരത്തിൽ വിശേഷണമെത്തും. പൊലീസ് പിടിക്കുന്ന അല്ലെങ്കിൽ പ്രതിയാക്കപ്പെടുന്ന സ്ത്രീയുടെ ചിത്രം മുഖം മറച്ചുമാത്രമേ മാദ്ധ്യമങ്ങൾ കൊടുക്കുകയുമുള്ളൂ. ഇതോടെ പ്രതിക്കൂട്ടിലാവുക സിനിമാ-സീരിയിൽ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന നടിമാരാകും. തൊടുപുഴ വാണിഭക്കേസിലും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്. അമലയെന്ന സീരിയിൽ നടിയായിരുന്നു തൊടുപുഴയിലെ വില്ലത്തി. അതിന് വില കൊടുക്കേണ്ടി വന്നത് അമല റോസ് കുര്യൻ എന്ന നടിയും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാദസരം എന്ന സീരിയലിൽ ഊർമ്മിള എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമല ശ്രദ്ധേയയായത്. എന്നാൽ തൊടുപുഴയിലെ വാണിഭത്തിൽ അമല കുടുങ്ങിയതോടെ അമല റോസ് കുര്യനാണ് പണി കിട്ടിയത്. ഇത് തനിക്കുണ്ടാക്കിയ മാനസികാവസ്ഥ ഫെയ്സ് ബുക്കിലൂടെ വിശദീകരിക്കുകയാണ് നടി. ആർക്കും ഇത്തരമൊരു ഗതി
കൊച്ചി: വാണിഭ സംഘങ്ങളിലെല്ലാം ഒരു സീരിയൽ-സിനിമാ നടിയും ഉണ്ടാകവുക പതിവാണ്. ഏതെങ്കിലും സീരിയയിലിലോ സിനിമയിലോ വന്ന് തലകാട്ടി പോകുന്നവരാകും അവർ. പക്ഷേ വാണിഭ വാർത്തകളിൽ പ്രതികളുടെ പേരിനൊപ്പം സിനിമാ-സീരിയിൽ നടിയെന്ന തരത്തിൽ വിശേഷണമെത്തും. പൊലീസ് പിടിക്കുന്ന അല്ലെങ്കിൽ പ്രതിയാക്കപ്പെടുന്ന സ്ത്രീയുടെ ചിത്രം മുഖം മറച്ചുമാത്രമേ മാദ്ധ്യമങ്ങൾ കൊടുക്കുകയുമുള്ളൂ. ഇതോടെ പ്രതിക്കൂട്ടിലാവുക സിനിമാ-സീരിയിൽ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന നടിമാരാകും. തൊടുപുഴ വാണിഭക്കേസിലും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്.
അമലയെന്ന സീരിയിൽ നടിയായിരുന്നു തൊടുപുഴയിലെ വില്ലത്തി. അതിന് വില കൊടുക്കേണ്ടി വന്നത് അമല റോസ് കുര്യൻ എന്ന നടിയും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാദസരം എന്ന സീരിയലിൽ ഊർമ്മിള എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമല ശ്രദ്ധേയയായത്. എന്നാൽ തൊടുപുഴയിലെ വാണിഭത്തിൽ അമല കുടുങ്ങിയതോടെ അമല റോസ് കുര്യനാണ് പണി കിട്ടിയത്. ഇത് തനിക്കുണ്ടാക്കിയ മാനസികാവസ്ഥ ഫെയ്സ് ബുക്കിലൂടെ വിശദീകരിക്കുകയാണ് നടി. ആർക്കും ഇത്തരമൊരു ഗതി വരരുതെന്നാണ് അമലാ റോസ് കുര്യന് പറയാനുള്ളത്.
'തീവ്രം' എന്ന സിനിമയിലെ മൈന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലെത്തിയ കോട്ടയം സ്വദേശിനിയാണ് അമലാ റോസ് കുര്യാൻ. വിവെൽ ആക്റ്റീവ് ഫെയർ ബിഗ് ബ്രേക്, വിവെൽ ആക്റ്റീവ് ഫെയർ മിസ് ബ്യൂട്ടിഫുൾ ഐസ്2012 എന്നീ മൽസരങ്ങളിലെ അവസാന റൗണ്ട് മൽസരാർത്ഥി ആയിരുന്നു.
അമലാ റോസ് കുര്യന്റെ ഫെയ്സ് ബുക്ക് പോസ്റ്റ ഇങ്ങനെ
അമല റോസ് കുര്യൻ ആത്മഹത്യ ചെയ്യ്തു???
പ്രിയ സുഹൃത്തുക്കളെ ഇതാണോ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്ത??? നിങ്ങൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും എന്റെ മാനസികാവസ്ഥ അതു തന്നെയാണു. ഒരു സാധാരണ ചുറ്റുപാടിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയാണു ഞാൻ, അഭിനയത്തോടുള്ള എന്റെ പാഷനാണു ഈ മേഖലയിൽ എന്നെ നിലനിർത്തുന്നത്. ഞാനൊരു സാധാരണ പെൺകുട്ടിയാണ്, മാതാവിൽ വിശ്വസിക്കുന്ന ഒരു സാധാരണക്കാരി. ഞാൻ ഒന്നു ഉറങ്ങിയിട്ട് ഒരാഴ്ചയായി. സുഹൃത്തുക്കളുടേയോ, ബന്ധുക്കളൂടേയോ ഫോൺക്കോളുകൾ അറ്റന്റ് ചെയ്യാൻ എനിക്ക് പേടിയാണ്.....
അമല എന്ന് പേരുള്ള ഒരു പെൺകുട്ടിയെ തൊടുപുഴയിൽ നിന്ന് ഇമ്മോറൽ ട്രാഫിക്ക് ചാർജ്ജ് ചെയ്യ്ത് പൊലീസ് അറസ്റ്റ് ചെയ്യ്തു. ആ പെൺകുട്ടി ഞാനാണെന്നു എന്ന രീതിയിലാണു പലരും പിന്നീട് എന്നോട് പെരുമാറാൻ തുടങ്ങിയത്. എനിക്കെന്റെ മെസ്സഞ്ചറോ. വാട്സപ്പോ ഓപ്പൺ ചെയ്യാൻ കഴിയാതായി. വിലപറഞ്ഞും തെറിവിളിച്ചും എന്നെ കൊല്ലാകൊല ചെയ്യുകയാണു. ചുരുക്കം ചില നല്ല സുഹൃത്തുക്കളുടെ സപ്പോർട്ട് മാത്രമാണു ഇപ്പൊ എനികൊപ്പം ഉള്ളത്. 'തെറ്റു ചെയ്തവർക്ക് പോലും അവർ അർഹിക്കുന്ന നീതി നിഷേധിച്ചു കൂടാ.' സമൂഹവും നിയമവ്യെവസ്ഥയും ആ നീതി അവർക്ക് കൊടുക്കാൻ ബാധ്യസ്ഥരാണു. അത്തരമൊരു ജനാധിപത്യം എന്റെ നാട്ടിൽ നിലനിൽക്കുമ്പോൾ തന്നെയാണു 'ഒരു തെറ്റും ചെയ്യാത്ത ഞാൻ ക്രൂശിക്കപ്പെടുന്നത്.'
ഒരു വാർത്ത കേട്ടു കഴിയുമ്പോ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ തെറി വിളിക്കാനും ചെളി വാരിയെറിയാൻ പുറപ്പെടുന്നവരോടും എനിക്കൊന്നേ ചോദിക്കാനുള്ളൂ, നിങ്ങളുടെ സഹോദരിക്കാണു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായതെങ്കിൽ അപ്പോഴും നിങ്ങൾ ഇതു തന്നെ ചെയ്യുമോ? ഇങ്ങനെ തെറി വിളിക്കുമോ? അതോ സത്യം എന്താണെന്നു അന്വേഷിക്കുമോ? സോഷ്യൽ മീഡിയയിലെ എന്റെ എല്ലാ സുഹൃത്തുക്കളോടും എനിക്ക് ഒരു അപേക്ഷ മാത്രമേ ഉള്ളു, ചെയ്യാത്ത തെറ്റിന്റെ പേരിൽ എന്നെ ക്രൂശിക്കരുത്. അമല റോസ് കുര്യൻ എന്നൊരു പേരുണ്ടായി പോയത് ഒരു തെറ്റാണോ? എനിക്കും ഇവിടെ ജീവിക്കണം സമാധാനമായിട്ട്.... ദയവായി സത്യം എന്താണെന്ന് അന്വേഷിക്കുക.....