വിവാഹമോചനം നേടിയ നടി അമലാ പോൾ സിനിമകളിൽ സജീവമാകുമ്പോഴും യാത്രകൾക്കും ഒപ്പം ഫിറ്റ്‌നസിനുമായി സമയം കണ്ടെത്തുന്നുണ്ട്. സോഷ്യൽമീഡിയ വഴി ആരാധകരുടെ വിശേഷങ്ങൾ ഓരോന്നായി പങ്ക് വയ്ക്കാറുള്ള അമലയുടെ ദീപാവലി ഓട്ടമാണ് പുതിയ വിശേഷം.

ദീപാവലി ദിനത്തിൽ യാത്രകളുടെ ഭാഗമായി പഞ്ചാബിലെത്തിയ നടി ഇവിടെയായിരുന്നു ദീപാവലി ആഘോഷിച്ചതും. ഇതിന് പിന്നാലെ ഒരു സ്പോർട്സ് സ്‌റ്റേഡിയത്തിലൂടെ നടി നടത്തിയ ഓട്ടത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ പങ്ക് വയ്ക്കുകയും ചെയ്തു.ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് താനെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളം പങ്ക് വയ്ക്കുന്ന നടിയുടെ പുതിയ വീഡിയോയും അതിന്റെ ഭാഗം തന്നെയാണെന്നാണ് കണ്ടെത്തൽ.

ഫിറ്റ്നസിന്റെ ഭാഗമായി മധുരം കഴിച്ചതിനു ശേഷമുള്ള അമലയുടെ ഓട്ടമായിരുന്നു അത് എന്നു പറയുന്നു. ഡയറ്റിങ്ങിലുടെയൊ ഫിറ്റ്നസ് സെന്ററിൽ പോയതു കൊണ്ടോ കാര്യമില്ല ദിവസവും ഒരു മണിക്കൂർ ഓടുന്നതു ഫിറ്റ്നസ് വർധിപ്പിക്കുമത്രേ. എന്തായാലും നടിയുടെ പുതിയ വീഡിയോയും വൈറലായിക്കഴിഞ്ഞു.