- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമലയുടെ വിവാഹമോചനം ഒഴിവാക്കാൻ മലയാളത്തിലെ സൂപ്പർസ്റ്റാർ രംഗത്ത്; സിനിമ വിട്ട് വീട്ടിൽ ഇരുന്നാൽ ഇതുവരെ ചെയ്ത വഞ്ചനകൾ പൊറുക്കാമെന്ന് വിജയ്; ഒത്തുതീർപ്പിന് വഴങ്ങാതെ നടിയും
ചെന്നൈ: അമല വിജയ് ദാമ്പത്യ പ്രശ്‌നത്തിൽ ഇടനിലക്കാരനായി നിന്ന് സംസാരിക്കാൻ തയ്യാറായി മലയാളത്തിലെ പ്രമുഖ സൂപ്പർതാരം രംഗത്തെത്തി. അമലയുടെ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് ഈ മധ്യസ്ഥം എന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഒത്തുതീർപ്പിന് താല്പര്യമില്ല എന്നുപറഞ്ഞ അമല മദ്രാസ് കുടുംബകോടതിയിൽ വിവാഹമോചന ഹർജ്ജി ഫയൽ ചെയ്തു കഴിഞ്ഞു. അമല സിനിമാഭിനയം നിർത്തി കുടുംബിനിയായാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് വിജയുടെ കുടുംബാംഗങ്ങൾ പറയുന്നത്. മാതാപിതാക്കളുടെ താല്പര്യത്തിനൊപ്പമാണ് വിജയുടെയും തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്. മലയാള സൂപ്പർ സ്റ്റാറിന്റെ ഇടപെടൽ കാരണമാണിതെന്നാണ് സൂചന. എന്നാൽ സിനിമ ഉപേക്ഷിക്കാൻ അമല തയാറല്ലെന്നാണ് അറിയുന്നത്. ഒരു പ്രമുഖ തമിഴ് നടനുമായുള്ള അടുപ്പമാണ് പ്രശ്‌നങ്ങൾ വഷളാക്കിയയെന്നും വാർത്തയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മലയാള താരത്തിന്റെ ഇടപെടൽ ഫലം കാണുമോയെന്ന സംശയം സജീവമാണ്. 2014 ജൂൺ 12നായിരുന്നു ഇവരുടെ വിവാഹം. ഒരു വർഷമായി ഇരുവരും പിരിഞ്ഞാണു താമസിച്ചിരുന്നത്. ഇരുവരുടെയു
ചെന്നൈ: അമല വിജയ് ദാമ്പത്യ പ്രശ്‌നത്തിൽ ഇടനിലക്കാരനായി നിന്ന് സംസാരിക്കാൻ തയ്യാറായി മലയാളത്തിലെ പ്രമുഖ സൂപ്പർതാരം രംഗത്തെത്തി. അമലയുടെ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് ഈ മധ്യസ്ഥം എന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഒത്തുതീർപ്പിന് താല്പര്യമില്ല എന്നുപറഞ്ഞ അമല മദ്രാസ് കുടുംബകോടതിയിൽ വിവാഹമോചന ഹർജ്ജി ഫയൽ ചെയ്തു കഴിഞ്ഞു.
അമല സിനിമാഭിനയം നിർത്തി കുടുംബിനിയായാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് വിജയുടെ കുടുംബാംഗങ്ങൾ പറയുന്നത്. മാതാപിതാക്കളുടെ താല്പര്യത്തിനൊപ്പമാണ് വിജയുടെയും തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്. മലയാള സൂപ്പർ സ്റ്റാറിന്റെ ഇടപെടൽ കാരണമാണിതെന്നാണ് സൂചന. എന്നാൽ സിനിമ ഉപേക്ഷിക്കാൻ അമല തയാറല്ലെന്നാണ് അറിയുന്നത്. ഒരു പ്രമുഖ തമിഴ് നടനുമായുള്ള അടുപ്പമാണ് പ്രശ്‌നങ്ങൾ വഷളാക്കിയയെന്നും വാർത്തയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മലയാള താരത്തിന്റെ ഇടപെടൽ ഫലം കാണുമോയെന്ന സംശയം സജീവമാണ്. 2014 ജൂൺ 12നായിരുന്നു ഇവരുടെ വിവാഹം.
ഒരു വർഷമായി ഇരുവരും പിരിഞ്ഞാണു താമസിച്ചിരുന്നത്. ഇരുവരുടെയും വിവാഹ മോചന ഹർജിയിലാണ് ഇക്കാര്യം പറയുന്നത്. ചെന്നൈ കുടുംബകോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന വിവാഹമോചന ഹർജിയിൽ ഇരുവരും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ലെന്നും തമിഴ് ചലച്ചിത്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച അമല പോളാണ് ആദ്യം ഹർജി സമർപ്പിച്ചത്. കഴിഞ്ഞ വർഷം മാർച്ച് മൂന്നാം തീയതി മുതൽ വേറെ വേറെ ഇടങ്ങളിലാണു താമസിക്കുന്നതെന്നും പിരിയാനുള്ള തീരുമാനം ഒരുമിച്ചെടുക്കുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ ഇരുവർക്കുമിടയിൽ ഭിന്നത ഉടലെടുത്തത് കഴിഞ്ഞ വർഷം അവസാനത്തോടെയാണെന്നും സൂചനയുണ്ട്.
അമല സിനിമാഭിനയം നിർത്തി കുടുംബിനിയായാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് വിജയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങൾ. മാതാപിതാക്കളുടെ താൽപര്യത്തിനൊപ്പമാണ് വിജയുടെയും തീരുമാനവും. വിവാഹശേഷം അമല സിനിമയിൽ അഭിനയിക്കുന്നതിൽ വിജയ്യുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. തങ്ങൾ പറയുന്നത് കേൾക്കാൻ പോലും അമല തയാറായിരുന്നില്ലെന്നും ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അളഗപ്പൻ പറഞ്ഞിരുന്നു. 2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് വിജയുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂൺ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്. അമല തന്റെ ജീവിതത്തിലെ ഭാഗ്യമാണ്. വളരെ റിസേവ്ഡ് ആയ താൻ ജീവിതം ആസ്വദിച്ചത് അമല വന്നതിനു ശേഷമാണെന്നും വിജയ് നേരത്തെ പ്രതികരിച്ചിരുന്നു.
ഷാജഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല ഒടുവിൽ അഭിനയിച്ചത്. ധനുഷിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അമൽ ഇപ്പോൾ. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും അമലയാണ് നായിക. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.