- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹജീവിതം തകർന്നതിനു പിന്നാലെ അമലാ പോൾ ആത്മീയതയിലേക്കോ? വഴിത്തിരിവായത് ഋഷികേശ് യാത്ര; തന്റെ വഴി കണ്ടെത്തിയെന്ന് അമല പറഞ്ഞതായും റിപ്പോർട്ട്
കൊച്ചി: വിവാഹജീവിതം തകർന്നതിനു പിന്നാലെ ജീവിതം ആഘോഷമാക്കാനുള്ള യാത്രകൾ അമല പോളിനെ ആത്മീയപാതയിലെത്തിച്ചോ? തമിഴ്നാട്ടിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ ഇങ്ങനെയാണ്. അമല പോൾ അടുത്തിടെ ഹിമാലയം യാത്ര നടത്തിയതിനു പിന്നാലെയാണ് സിനിമാ മേഖല വിട്ട് ആത്മീയതയിലേക്കു തിരിയുന്നതായി വാർത്തകൾ പ്രചരിക്കുന്നത്. ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം പേരുകാരിയാണ് നടി അമലപോൾ. സംവിധായകൻ എ.എൽ. വിജയുമായുള്ള വിവാഹജീവിതം തകർന്നതും സിനിമയിൽ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതും എന്തിനേറെ നടൻ ധനുഷുമായുള്ള സൗഹൃദം വരെ പപ്പരാസികൾ ആഘോഷിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് ആത്മീയതയിലേക്കു കടന്നിരിക്കുന്നതായ വാർത്തകൾ. ദാമ്പത്യം തകർന്നശേഷം അമല നിരവധി യാത്രകൾ നടത്തിയിരുന്നു. ചില യാത്രകളിൽ സുഹൃത്തുക്കളും സഹോദരനുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പിന്നീട് യാത്രകൾ തനിച്ചാക്കി. ഋഷികേശിനെ കുറിച്ച് പഠിച്ച ശേഷമാണ് ഹിമാലയത്തിലേക്ക് പോകാൻ കൊതിച്ചത്. ആദ്യം ബന്ധുക്കൾക്കൊപ്പം പോകാനായിരുന്നുവത്രെ തീരുമാനം. എന്നാൽ പിന്നീട് തനിച്ച് പോകാം എന്നുറപ്പിച്ചു. വീട്ടുകാ
കൊച്ചി: വിവാഹജീവിതം തകർന്നതിനു പിന്നാലെ ജീവിതം ആഘോഷമാക്കാനുള്ള യാത്രകൾ അമല പോളിനെ ആത്മീയപാതയിലെത്തിച്ചോ? തമിഴ്നാട്ടിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ ഇങ്ങനെയാണ്. അമല പോൾ അടുത്തിടെ ഹിമാലയം യാത്ര നടത്തിയതിനു പിന്നാലെയാണ് സിനിമാ മേഖല വിട്ട് ആത്മീയതയിലേക്കു തിരിയുന്നതായി വാർത്തകൾ പ്രചരിക്കുന്നത്.
ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം പേരുകാരിയാണ് നടി അമലപോൾ. സംവിധായകൻ എ.എൽ. വിജയുമായുള്ള വിവാഹജീവിതം തകർന്നതും സിനിമയിൽ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതും എന്തിനേറെ നടൻ ധനുഷുമായുള്ള സൗഹൃദം വരെ പപ്പരാസികൾ ആഘോഷിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് ആത്മീയതയിലേക്കു കടന്നിരിക്കുന്നതായ വാർത്തകൾ.
ദാമ്പത്യം തകർന്നശേഷം അമല നിരവധി യാത്രകൾ നടത്തിയിരുന്നു. ചില യാത്രകളിൽ സുഹൃത്തുക്കളും സഹോദരനുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പിന്നീട് യാത്രകൾ തനിച്ചാക്കി. ഋഷികേശിനെ കുറിച്ച് പഠിച്ച ശേഷമാണ് ഹിമാലയത്തിലേക്ക് പോകാൻ കൊതിച്ചത്. ആദ്യം ബന്ധുക്കൾക്കൊപ്പം പോകാനായിരുന്നുവത്രെ തീരുമാനം. എന്നാൽ പിന്നീട് തനിച്ച് പോകാം എന്നുറപ്പിച്ചു. വീട്ടുകാരോട് പറയാതെയാണ് പോയത് എന്നും, പറഞ്ഞാൽ സമ്മതിക്കില്ല എന്നറിയാമെന്നും അമലപോൾ പറയുന്നതായി റിപ്പോർട്ട് പറയുന്നു. അതേസമയം, അമലപോളിന്റെ പുതിയ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നാണ് സിനിമയിലെ അവരുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നത്.
ഹിമാലയത്തിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് ആത്മീയ പാതയിലേക്ക് മാറാൻ അമലയെ പ്രേരിപ്പിച്ചതത്രെ. ജീവിതത്തിലെ ഏറ്റവും പ്രധാനമായ ചില തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയാണത്രെ അമല ഈ യാത്ര ആരംഭിച്ചത്. എന്റെ മുൻപിൽ രണ്ട് വഴികളുണ്ടായിരുന്നു. അതിൽ ഏത് വഴിയാണ് അഭികാമ്യം എന്ന സംശയം ഒഴിവാക്കാനായിരുന്നു ഞാനീ സാഹസിക പ്രയാണം ആരംഭിച്ചത്. ഒടുവിൽ നല്ലൊരു വഴി കണ്ടെത്തുകയും ചെയ്തുവെന്ന് അമല പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.