- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിടിച്ച് തെരുവുനായ ചത്തു; പ്രായശ്ചിത്തമായി നിർധന കുടുംബത്തിന് വീട് വച്ചുനൽകാൻ യുവാവ്; മലബാറിൽ നിന്നൊരു നന്മയുടെ വാർത്ത
അരീക്കോട് : സ്വന്തം കാറിടിച്ച് തെരുവുനായ ചത്തതിന് പ്രായശ്ചിത്തമായി നിർധന കുടുംബത്തിന് വീട് വെച്ച് നൽകാൻ തയ്യാറായി യുവാവ്. കഴിഞ്ഞ ദിവസം അരീക്കോട് ബസ് സ്റ്റാൻഡിൽ വച്ചാണ് കാവനൂർ സ്വദേശിയായ യുവാവിന്റെ കാർ ഇടിച്ച് നായ്ക്കുട്ടി ചത്തത്.
എന്നാൽ ഇത് ശ്രദ്ധയിൽപെടാതെ കാർ കടന്നുപോകുകയും ചെയ്തു. ഇത് കണ്ട പത്തനാപുരം സ്വദേശി അമൽ അബ്ദുല്ല, നായ്ക്കുട്ടിയുടെ മൃതദേഹത്തിന് കാവലിരിക്കുന്ന അമ്മ നായയുടെ പടം സഹിതം സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. വണ്ടിയുടെ നമ്പറും നൽകി.
തുടർന്നാണ് വണ്ടിയുടെ ഉടമ കാര്യമറിഞ്ഞത്. മനഃപൂർവം ചെയ്തതല്ലെന്നും എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും വാഹന ഉടമ അറിയിച്ചു. തുടർന്ന് ചെമ്പാപറമ്പിലെ പൊളിഞ്ഞു വീഴാറായ വീട്ടിൽ കഴിയുന്ന കുടുംബത്തിന് പുതിയ വീട് പണിതു നൽകാൻ തീരുമാനിക്കുകയായിരുന്നു.
Next Story