- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് ഹിറ്റ് ചിത്രം അമർ അക്‌ബർ ആന്റണിയെക്കുറിച്ച് ഹാർവാഡിൽ പ്രബന്ധം; ലോകപ്രശസ്ത വാഴ്സിറ്റിയിൽ ഗവേഷണം നടത്തി പുസ്തകം പ്രസിദ്ധീകരിച്ചത് മൂന്നു വിദേശികൾ; മതമൈത്രിയുടെ കഥപറയുന്ന ചിത്രത്തിന്റെ പേരിൽ മറ്റൊരുനേട്ടം കൂടി
ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ അമർ അക്‌ബർ ആന്റണിയെക്കുറിച്ച് റിസർച്ച് ചെയ്ത് പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഹാർവാഡ് സർകലാശാലയിലെ മൂന്ന് ഗവേഷകർ. വില്ല്യം എലിസൺ, ക്രിസ്റ്റിയൻ ലീ നൊവെറ്റ്സ്‌കെ, ആൻഡി റോട്ട്മാൻ എന്നിവരാണ് ചിത്രത്തെ കുറിച്ച് ഗവേഷണം നടത്തി പുസ്തകമിറക്കിയത്. ചിത്രത്തിലെ നായകരിൽ ഒരാളായ അമിതാഭ് ബച്ചൻതന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. പ്രബന്ധത്തിന്റെ പുറംചട്ട അടക്കമായിരുന്നു ബിഗ് ബിയുടെ ട്വീറ്റ്. 1977ൽ പുറത്തിറങ്ങിയ അമർ അക്‌ബർ അന്റോണി എന്ന ചിത്രം ബോക്സ് ഓഫീസിൽ സൃഷ്ടിച്ചത് വൻ തരംഗം തന്നെയായിരുന്നു. മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും കരുത്തും സൗന്ദര്യവും അവതരിപ്പിച്ച ചിത്രത്തിൽ അമിതാഭ് ബച്ചൻ, വിനോദ് ഖന്ന, ഋഷി കപൂർ എന്നിവാണ് പ്രധാന വേഷത്തിലെത്തിയത്. മന്മോഹൻ ദേശായിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. കുട്ടിക്കാലത്ത് വേർപ്പെട്ടുപോകുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അമർ ഹിന്ദുവായും അക്‌ബർ മുസ്ലീമായും ആന്റണി ക്രിസ്ത്യാനിയായും വ
ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ അമർ അക്‌ബർ ആന്റണിയെക്കുറിച്ച് റിസർച്ച് ചെയ്ത് പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഹാർവാഡ് സർകലാശാലയിലെ മൂന്ന് ഗവേഷകർ. വില്ല്യം എലിസൺ, ക്രിസ്റ്റിയൻ ലീ നൊവെറ്റ്സ്‌കെ, ആൻഡി റോട്ട്മാൻ എന്നിവരാണ് ചിത്രത്തെ കുറിച്ച് ഗവേഷണം നടത്തി പുസ്തകമിറക്കിയത്. ചിത്രത്തിലെ നായകരിൽ ഒരാളായ അമിതാഭ് ബച്ചൻതന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. പ്രബന്ധത്തിന്റെ പുറംചട്ട അടക്കമായിരുന്നു ബിഗ് ബിയുടെ ട്വീറ്റ്.
1977ൽ പുറത്തിറങ്ങിയ അമർ അക്‌ബർ അന്റോണി എന്ന ചിത്രം ബോക്സ് ഓഫീസിൽ സൃഷ്ടിച്ചത് വൻ തരംഗം തന്നെയായിരുന്നു.
മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും കരുത്തും സൗന്ദര്യവും അവതരിപ്പിച്ച ചിത്രത്തിൽ അമിതാഭ് ബച്ചൻ, വിനോദ് ഖന്ന, ഋഷി കപൂർ എന്നിവാണ് പ്രധാന വേഷത്തിലെത്തിയത്. മന്മോഹൻ ദേശായിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
കുട്ടിക്കാലത്ത് വേർപ്പെട്ടുപോകുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അമർ ഹിന്ദുവായും അക്‌ബർ മുസ്ലീമായും ആന്റണി ക്രിസ്ത്യാനിയായും വളരുന്നു. ഇവർ ഇരുപത്തിരണ്ട് വർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് ചിത്രം. പ്രാണാണ് ഈ സഹോദരന്മാരുടെ അച്ഛൻ കിഷൻലാലായി വേഷമിടുന്നത്. അമർ ഖന്നയായി വിനോദ് ഖന്നയും ആന്റണി ഗോൺസാൽവസായി ബച്ചനും രാജു എന്ന അക്‌ബർ അലഹബാദിയായി ഋഷി കപൂറും വേഷമിട്ടു. ഷബാന ആസ്മി, നീതു സിങ്, പർവീൺ ബാബി എന്നിവരായിരുന്നു നായികമാർ.
അൻ ഹോനി കോ, മൈ നെയിം ഇസ് ആന്റണി ഗോൺസാൽവസ്, പർദ ഹൈ പർദ തുടങ്ങിയ ബാപ്പി ലഹരി ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ ഏക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളാണ്.
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മൊഴിമാറ്റിയോ റീമേക്ക് ചെയ്തോ അമർ അക്‌ബർ ആന്റണി ഇറക്കിയിട്ടുണ്ട്.