- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരത്തിലേറി നാല് ആഴ്ചയ്ക്കകം മയക്കുമരുന്നു മാഫിയയെ ഉന്മൂലനം ചെയ്യും; ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ ജനക്ഷേമത്തിനായി നൂറു പദ്ധതികൾ; ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും കൂടുതൽ ശ്രദ്ധ; 16ന് സത്യപ്രതിജ്ഞ ചെയ്യുന്ന ക്യാപ്റ്റൻ അമരീന്ദറിന്റെ വാഗ്ദാനങ്ങൾ ഇതൊക്കെ
ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആശ്വാസ ജയം ലഭിച്ച പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അമരീന്ദറിനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. പഞ്ചാബിൽ നിലകൊള്ളുന്ന മയക്കുമരുന്ന് മാഫിയയെ അധികാരത്തിലേറിയ നാല് ആഴ്‌ച്ചകൾക്കൊണ്ട് ഉന്മൂലനം ചെയ്യുമെന്ന് അമരീന്ദർ സിങ് നേരത്തേ പറഞ്ഞിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായ് സുപ്രധാനമായ നൂറു തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മയക്കുമരുന്ന് മാഫിയാ തലവൻ ബിക്രം മജീദിയയെക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കുടിപ്പക രാഷ്ട്രീയം ഉണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസം പ്രധാനമന്ത്രി തന്നോട് സംസാരിച്ചിരുന്നെന്നും പഞ്ചാബിന് വേണ്ടതെല്ലാം ചെയ്യാൻ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തെന്ന് അമരീന്ദർ സിങ് പ്രതികരിച്ചു. സത്ലജ്-യമുനാ ലിങ്ക് കനാ
ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആശ്വാസ ജയം ലഭിച്ച പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അമരീന്ദറിനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു.
പഞ്ചാബിൽ നിലകൊള്ളുന്ന മയക്കുമരുന്ന് മാഫിയയെ അധികാരത്തിലേറിയ നാല് ആഴ്‌ച്ചകൾക്കൊണ്ട് ഉന്മൂലനം ചെയ്യുമെന്ന് അമരീന്ദർ സിങ് നേരത്തേ പറഞ്ഞിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായ് സുപ്രധാനമായ നൂറു തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
മയക്കുമരുന്ന് മാഫിയാ തലവൻ ബിക്രം മജീദിയയെക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കുടിപ്പക രാഷ്ട്രീയം ഉണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞദിവസം പ്രധാനമന്ത്രി തന്നോട് സംസാരിച്ചിരുന്നെന്നും പഞ്ചാബിന് വേണ്ടതെല്ലാം ചെയ്യാൻ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തെന്ന് അമരീന്ദർ സിങ് പ്രതികരിച്ചു.
സത്ലജ്-യമുനാ ലിങ്ക് കനാൽ കേസിന്റെ വിചാരണ നടക്കുന്നതിന്റെ 12 ദിവസം മുമ്പ് അമരീന്ദറിന്റെ സത്യപ്രതിജ്ഞ നടക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.
സത്ലജ്-യമുനാ ലിങ്ക് ഉടമ്പടി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് അത് നിർത്തിവപ്പിച്ച 2004 ആക്റ്റിനെതിരെ സുപ്രീംകോടതി രംഗത്തുവന്നിരുന്നു. ഇതിനെത്തുടർന്ന് അമരീന്ദർ സിങ്ങിന് ലോക്സഭയിൽ നിന്ന് രാജിവെക്കേണ്ടിവരികയും ചെയ്തിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിൽ രാജ്യം വിധിയെഴുതിയപ്പോൾ പഞ്ചാബിലാണ് കോൺഗ്രസിന് ആശ്വാസകരമായ വിജയം നേടാൻ സാധിച്ചത്. പഞ്ചാബിൽ കോൺഗ്രസിന് 117ൽ 77 സീറ്റാണ് ലഭിച്ചത്.



