- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടൽ മാനേജ്മെന്റ് പൂർത്തിയാക്കിയ അമർജിത്ത് ശാന്തസ്വഭാവക്കാരൻ; കളിചിരിയുമായി നടന്ന എയർഹോസ്റ്റസ് വിദ്യാർത്ഥിനി കൃഷ്ണപ്രിയയും; പ്രണയത്തെ വീട്ടുകാർ എതിർത്തതോ ഒരുമിക്കാൻ ജാതി വില്ലനാകുമെന്ന ഭയമോ മരണകാരണമായി; വൈക്കത്ത് അയൽക്കാർ തുങ്ങി മരിച്ചത് ഒരു മരച്ചില്ലയിൽ; വിശ്വസിക്കാനാകാതെ കുലശേഖരമംഗലം
വൈക്കം: കുലശേഖരമംഗലം വാഴേകാട് യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ വീട്ടുകാർ പ്രണയത്തെ അംഗീകരിക്കാത്തതിലുള്ള മനോവിഷമം കാരണമെന്ന് നിഗമനം. കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തറ കലാധരന്റെ മകൻ അമർജിത്തും (23) സമീപവാസി വടക്കേബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകൾ കൃഷ്ണപ്രിയയും (21) ആണ് മരിച്ചത്.
ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ശനി രാത്രി വീട്ടിലുണ്ടായിരുന്ന ഇവരെ ഇന്നലെ പുലർച്ചെ കാണാതായി. ഇതോടെ വീട്ടുകാർ അന്വേഷണം തുടങ്ങി. ഇതിനിടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കിടയിൽ പ്രണയയോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലായിരുന്നു എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.
സംഭവത്തിൽ നിലവിൽ ദുരൂഹത ഇല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും സിഐ എസ്.ഷിഹാബുദ്ദീൻ പറഞ്ഞു. ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി. അമർജിത് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞു ജോലിക്കായി കാത്തിരിക്കുകയായിരുന്നു. അമർജിത്തിന്റെ മാതാവ്: എത്സമ്മ. സഹോദരി: വിഷ്ണുപ്രിയ. സംസ്കാരം ഇന്ന് 4ന്. കൃഷ്ണപ്രിയ എയർ ഹോസ്റ്റസ് കോഴ്സ് വിദ്യാർത്ഥിനിയാണ്. മാതാവ്: സിന്ധു. സഹോദരി: കാവ്യ. സംസ്കാരം നടത്തി.
നാജാണ് ഇവരുടെ മൃതദേഹം കണ്ടത്. ഏറെ ഉയരമില്ലാത്ത ശാഖയിലാണ് ഇരുവരും തൂങ്ങിമരിച്ചത്. ഇവരെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇവർ തമ്മിലെ പ്രണയം ബന്ധുക്കൾ എതിർത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. മറ്റ് സംശയിക്കത്തക്കതായി ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇവർ തമ്മിൽ പ്രണയമായിരുന്നു എന്ന് അറിയില്ലെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്.
പ്രണയമായിരുന്നെന്ന് തങ്ങൾ അറിഞ്ഞെങ്കിൽ വിവാഹം നടത്തിക്കൊടുക്കുമായിരുന്നെന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വൈക്കം ഡിവൈഎസ്പി വ്യക്തമാക്കി. ആൾതാമസമില്ലാതെ കാടുപിടിച്ച പ്രദേശത്താണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിൽ ബൈക്കെടുക്കാനെത്തിയ യുവാവാണ് ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കൃഷ്ണപ്രിയ എറണാകുളത്ത് എയർഹോസ്റ്റസ് കോഴ്സിന് അവസാന വർഷം പഠിക്കുകയാണ്.ശനിയാഴ്ച വൈകിട്ട് വൈക്കം നഗരത്തിലെ മൊബൈൽ കടയിൽ എത്തിയ അമർജിത്ത് വിവിധ ഫോണുകളുടെ വില അന്വേഷിച്ചിരുന്നു. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം രാത്രി 12 ഓടെ അമ്മ ഗ്രേസിയെ വിളിച്ച് എഴുന്നേൽപ്പിച്ച് വെള്ളം വാങ്ങിക്കുടിച്ചു. ഇടത്തരം കുടുംബങ്ങളിലെ യുവാവും യുവതിയും പഠനത്തിലും സമർത്ഥരായിരുന്നു.
എല്ലാവരോടും സൗഹൃദത്തോടെ കളിചിരിയുമായി നടന്നിരുന്ന കൃഷ്ണപ്രിയയും ശാന്ത പ്രകൃതക്കാരനായിരുന്ന അമർജിത്തും പ്രണയത്തിലായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാർ ഇതിന് എതിര് നിന്നതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. എന്നാൽ ശനിയാഴ്ച അസുഖകരമായ ഒന്നും കുടുംബത്തിൽ നടന്നിട്ടില്ലെന്ന് ബന്ധുക്കൾ ഉറപ്പു പറയുന്നു.
ഇത് സംഭവത്തിന് ദുരൂഹതയും നൽകുന്നുണ്ട്. ജാതീയമായ വ്യത്യാസം കാരണം വിവാഹം നടക്കില്ല എന്ന സംശയം ആത്മഹത്യയ്ക്ക് കാരണമായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരേ മരകൊമ്പിലാണ് ഇരുവരും തൂങ്ങി നിന്നത്. ഇവർ പ്രണയിച്ച് നടക്കുന്നതൊന്നും നാട്ടുകാർ കണ്ടിട്ടില്ല. സാധാരണ സംസാരിച്ച് നിൽക്കുന്നത് മാത്രമേ നാട്ടുകാരും കണ്ടിട്ടുള്ളൂ. എങ്കിലും പ്രണയം ഉണ്ടെന്ന് തന്നെയാണ് പൊലീസ് നിഗമനം. വാട്സാപ്പ് ചാറ്റുകളും മറ്റും പരിശോധിക്കാനാണ് പൊലീസ് തീരുമാനം. പെയിന്റ് ബക്കറ്റ് കൊണ്ടു വന്ന് വച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ