ദുബായ്: അമാസ്‌ക് സന്തോഷ് നഗർ യുഎഇ കമ്മിറ്റി നടത്തുന്ന അമാസ്‌ക് യുഎഇ പ്രീമിയർ ലീഗ് സീസൺ 2 നാളെ ദുബായ് അൽ ഖുസൈസ് ലുലു ഹൈപ്പർ മാർക്കറ്റിനു പിറകു വശം ഉള്ള ഫുട്‌ബോൾ കോർണർ ഗ്രൗണ്ടിൽ വച്ച് നടക്കും. 6666 ദിർഹം കാഷ് പ്രൈസിനും എസ്എംടി ട്രോഫിക്കും വേണ്ടി നടക്കുന്ന മത്സരങ്ങളിൽ പ്രമുഖ 5 ടീമുകളാണ് മാറ്റുരക്കുന്നത്. 3333 ദിർഹം കാഷ് പ്രൈസും ട്രോഫിയുമാണ് രണ്ടാം സമ്മാനം. നാട്ടിലെയും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള ഫുട്‌ബോൾ താരങ്ങൾ അണി നിരക്കുന്നു. കഴിഞ്ഞ വർഷം സംഘടിപ്പിച്ച അമാസ്‌ക് സീസൺ 1 വളരെ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സാമുഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടി പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും ഇന്ത്യൻ മീഡിയ കോർഡനേറ്ററുമായ കെ എം അബ്ബാസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഫുട്‌ബോൾ താരം മുഹമ്മദ് റാഫി കിക്ക് ഓഫ് ചെയ്യും.