മനാമ: സമസ്ത കേരള സുന്നീ ജമാഅത്തും ബഹ്‌റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി ബഹ്‌റൈൻ നാഷണൽ ഡേ
ആഘോഷിച്ചു. പരിപാടിയിൽ സമസ്ത മദ്‌റസകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.

യോഗം സയ്യിദ് ഫക്‌റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. മനാമ എംപി  അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത മുഖ്യാതിഥിയായിരുന്നു. മൻസൂർ ബാഖവി പ്രമേയ പ്രഭാഷണം നടത്തി. ഉമറുൽ ഫാറൂഖ് ഹുദവി, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എസ്.എം അബ്ദുൽ വാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി. സൈതലവി

മുസ്‌ലിയാരുടെ അദ്യക്ഷതയിൽ റൈഞ്ച് പ്രസിഡന്റ് ഹംസ അൻവരി മോളൂർ സ്വാഗതവും സിക്രട്ടറി ഇബ്രാഹിം മുസ്‌ലിയാർ നന്ദിയും പറഞ്ഞു.