റിയാലിറ്റി ഷോകളുടെ കൂട്ടത്തിലേക്ക് അമച്വർ ബാൻഡുകളുടെ റിയാലിറ്റി ഷോയുമായി ഏഷ്യാനെറ്റ് എത്തുന്നു. 10 ഓളം മലയാളം ബാൻഡുകളാണ് ആദ്യ ഘട്ടത്തിൽ മത്സരിക്കാനെത്തുന്നത്. പ്രശസ്ത ഡ്രമ്മർ ശിവമണി, തെന്നിന്ത്യൻ നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ, ഗോപി സുന്ദർ, ജോർജ്ജ് പീറ്റർ, ദീപക് ദേവ് എന്നിവരാണ് ജഡ്ജുമാരായി എത്തുന്നത്.

25 ന് തുടങ്ങുന്ന ആദ്യ എപ്പിസോഡിൽ സെലിബ്രിറ്റി ജഡ്ജായി രമ്യാ നമ്പീശൻ എത്തും. രഞ്ജിനി ഹരിദാസാണ് അവതാരക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8 മണി മുതൽ 9 വരെയാണ് സംപ്രേഷണം ചെയ്യുന്നത്.