- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത നാടക അക്കാദമി അമച്വർ നാടകമത്സരം ഫെബ്രുവരിയിൽ
മുംബൈ: കേരള സംഗീത നാടക അക്കാദമി പ്രവാസികൾക്കായി നടത്തിവരുന്ന അമച്വർ നാടകമത്സരം ഫെബ്രുവരി ആദ്യവാരം മുംബൈയിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ നാലു സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന പശ്ചിമ മേഖലയിലെ പ്രവാസി അഡ്ഹോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മുംബൈയിലെ മത്സരങ്ങൾ നടക്കുക. പ്രക്ഷേപണം ചെയ്തിട
മുംബൈ: കേരള സംഗീത നാടക അക്കാദമി പ്രവാസികൾക്കായി നടത്തിവരുന്ന അമച്വർ നാടകമത്സരം ഫെബ്രുവരി ആദ്യവാരം മുംബൈയിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ നാലു സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന പശ്ചിമ മേഖലയിലെ പ്രവാസി അഡ്ഹോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മുംബൈയിലെ മത്സരങ്ങൾ നടക്കുക.
പ്രക്ഷേപണം ചെയ്തിട്ടില്ലാത്തതും അവതരിപ്പിച്ചിട്ടില്ലാത്തതും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ പുതിയ നാടകങ്ങൾ മാത്രമേ മത്സരത്തിനു സ്വീകരിക്കുകയുള്ളൂ. പരിഭാഷകൾ സ്വീകാര്യമല്ല. രചനകൾ സ്വതന്ത്രവും മൗലികവുമായിരിക്കണം. ഒരു മേഖലയിൽ നിന്ന് അഞ്ചു നാടകങ്ങൾക്കായിരിക്കും അവതരണ അനുമതി ലഭിക്കുക. ഇന്ത്യയിലെ നാലു മേഖലകളിലായി നടക്കുന്ന മത്സരങ്ങളിൽ നിന്നാണ് മികച്ച അവതരണം, രചന, സംവിധാനം, നടൻ, നടി എന്നീ വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ കണ്ടെത്തുക.
നാടകാവതരണ യോഗ്യത, മത്സര നിലവാരം എന്നിവ നിശ്ചയിക്കുന്നത് കേരള സംഗീത നാടക അക്കാദമിയുടെ ജഡ്ജിങ് പാനൽ ആയിരിക്കും. പശ്ചിമ മേഖല മത്സരത്തിനായുള്ള സൃഷ്ടികൾ 15നകം നോർക്ക ഡെവലപ്മെന്റ് ഓഫീസർ, നോർക്ക റൂട്ട്സ്, കേരള ഹൗസ്, പ്ലോട്ട് നമ്പർ 8, സെക്ടർ 30 എ, വാശി, നവി മുംബൈ 400703 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. രചനയുടെ ഡിടിപി ചെയ്ത മൂന്നു പകർപ്പുകൾ വീതം രചയിതാവിന്റേയും നാടക സംഘം അധികാരിയുടേയും കൈയൊപ്പോടുകൂടി സമർപ്പിക്കണം. മത്സര നിയമാവലിക്കും കൂടുതൽ വിവരങ്ങൾക്കും അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് വത്സൻ മൂർക്കോത്തുമായി ബന്ധപ്പെടുക. ഫോൺ 9224116366