മലപ്പുറം: ആമസോണിലൂടെ ഓൺലൈനായി ഓർഡർ ചെയ്ത വാച്ചിനു പകരം ഉപഭോക്താവിന് ലഭിച്ചത് ഒഴിഞ്ഞ പെട്ടി. പരാതിയുമായി വന്ന ഉപഭോക്താവിന് ആമസോൺ 39592 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. മലപ്പുറം പുളിക്കൽ സിയാംകണ്ടം സ്വദേശി പി.ജസീലാണ് പരാതിക്കാരൻ.

മലപ്പുറം ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ മുമ്പാകെ പ്രമുഖ ഓൺലൈൻ സേവന ദാതാവായ ആമസോണിനെതിരെ നൽ കിയ പരാതിയിലാണ് നടപടി. അപര്യാപ്തമായ സേവന ത്തി നും ,അധാർമിക കച്ചവടത്തി നെതിരെയാണ് ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ മുമ്പാകെ പരാതി നൽകിയത്. ആമസോൺ ഓൺലൈനിൽ ഓർഡർ ചെയ്തത് വിലപിടിപ്പുള്ള വാച്ചായിരുന്നു.

എന്നാൽ ലഭിച്ചത് ഒഴിഞ്ഞപെട്ടിയായിരുന്നു. ഇതിനെ തുടർന്നാണ് പരാതി നൽകിയത്.മൂന്നര വർഷത്തെ നീണ്ട നിയമ പോരാട്ടത്തിന് ശേഷംവാച്ചിന്റെ വിലയായ 3495 രൂപയും 9 ശത മാനം പലിശയും, നഷ്ടപരിഹാ രമായി 25000 രൂപയും, കോടതി ചെലവായി 10000 രൂപയും ഉപ ഭോക്താവിന് നൽകാൻ കോ ടതി ഉത്തരവായത്.

മലപ്പുറം ഉപഭോകൃത കമ്മീഷൻ അംഗ ങ്ങളായ കെ. മോഹൻദാസ് പ്രസിഡന്റും ,പ്രീതി ശിവരാമൻ ,മുഹമ്മദ് ഇസ്മാ യിൽ എന്നിവർ അംഗങ്ങളായ മലപ്പുറം ഉപഭോകൃത കമ്മീ ഷന്റേതാണ് ഉത്തരവ് പരാതി ക്കാരന് വേണ്ടി അഡ്വ: എ.പി അബ്ദുറഹിമാൻ ഹാജരായി